Print this page

സ്കോഡ ഷോറൂമുകളുടെ എണ്ണം 225 ആയി

The number of Skoda showrooms has increased to 225 The number of Skoda showrooms has increased to 225
മുംബൈ: രാജ്യത്തെ സ്കോഡ ഷോറൂമുകളുടെ എണ്ണം 2022 - ൽ ലക്ഷ്യമിട്ട 225-ലെത്തി. 250 ആയി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്റ്റർ
പീറ്റർ സോൾ പറഞ്ഞു. 2020-ൽ120-ഉം 2021-ൽ 175-ഉം ആയിരുന്നുഷോറൂമുകളുടെ എണ്ണം. സ്കോഡയുടെ രാജ്യത്തെ വളർച്ചയ്ക്ക്  ഗതിവേഗം നൽകിയ കുഷാഖിന്റേയും സ്ലാവിയയുടേയും വരവിന് കാരണഭൂതമായ ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗം തന്നെ യാണ്  ഷോറും വികസനവുമെന്ന് പീറ്റർ സോൾ വ്യക്തമാക്കി.
ഉപയോക്താവിന്റെ  അടുത്തേക്ക് ചെല്ലുകയും അവരെ തൃപ്തിപ്പെടുത്താനുതകുന്ന സേവനം ലഭ്യമാക്കുകയും ചെയ്യുക എന്നത് ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായിരുന്നു. സ്കോഡ കാർ സ്വന്തമാക്കുന്നവർക്ക്  മികച്ച വിൽപനാനന്തര സേവനം ലഭ്യമാക്കുന്നതോടൊപ്പം മെയ്ന്റനൻസ് ചെലവ് പരമാവധി കുറക്കുന്നതിലും കമ്പനി ശ്രദ്ധിക്കുന്നു. വാറണ്ടിയുടെ കാര്യത്തിലും മറ്റ് കാർ നിർമാതാക്കളെ അപേക്ഷിച്ച്  മെച്ചപ്പെട്ട ഓഫറുകളാണ് സ്കോഡയുടേത്.
2022 സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച വർഷമായിരുന്നു. നടപ്പ് വർഷം വിൽപന 50,000 കടന്നു. തുടർന്നും കുതിപ്പിലാണ്. 2021 ലെ വാർഷിക വിൽപനയുടെ ഇരട്ടി ഇപ്പോൾ തന്നെ പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിൽ ഏറ്റവും മികച്ച മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറി. രണ്ട് മാസം മുൻപാണ്  ഏറ്റവും സുരക്ഷിതമായ കാറിനുള്ള പഞ്ചനക്ഷത്ര പദവി കുഷാഖ് നേടിയെടുത്തത്. ഈ വർഷം മാർച്ചിൽ വിപണിയിലത്തിച്ച സ്ലാവിയ,  രാജ്യത്ത്  ഇടത്തരം പ്രീമിയം  സെഡാൻ വിഭാഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. 95 ശതമാനവും ഇന്ത്യൻ നിർമിത ഘടകങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള  കുഷാഖും സ്ലാവിയയും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നു.2024-ൽ വിയറ്റ്നാമിലേക്കും കടക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam