Print this page

സംരംഭക വര്‍ഷം: തിരുവനന്തപുരം കോര്‍പ്പറേഷന് ഒന്നാം സ്ഥാനം

Entrepreneur of the year: First place for Thiruvananthapuram Corporation Entrepreneur of the year: First place for Thiruvananthapuram Corporation
വ്യവസായ വകുപ്പിന്റെ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' എന്ന പദ്ധതി പ്രകാരം സംസ്ഥാന തലത്തില്‍ 5.130 കോടിയുടെ ആഭ്യന്തര നിക്ഷേപവും 2,16,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായതായി ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവുമധികം നേട്ടം കൈവരിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ ഒന്നാം സ്ഥാനത്തെത്തി. 2566 സംരംഭങ്ങളാണ് കോര്‍പറേഷന്‍ പരിധിയില്‍ ആരംഭിച്ചത്. 232 കോടിയുടെ നിക്ഷേപവും 6600 - ല്‍ പരം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ജില്ലയില്‍ 9384 സംരംഭങ്ങളാണ് ആകെ ആരംഭിച്ചിട്ടുള്ളത്. ജില്ലാതലത്തില്‍ 600 കോടിയുടെ ആഭ്യന്തര നിക്ഷേപവും 20,000 ത്തില്‍പ്പരം തൊഴിലവസരങ്ങളും ഉണ്ടായിട്ടുണ്ട്. ജില്ലയിലെസംരംഭങ്ങളില്‍ 35 ശതമാനവും വനിതാ സംരംഭകരുടേതാണ്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ 942 സംരംഭങ്ങളുമായികഴക്കൂട്ടം മണ്ഡലമാണ് ഒന്നാം സ്ഥാനത്ത്. ഭക്ഷ്യമേഖലയിലും വസ്ത്രനിര്‍മ്മാണ മേഖലയിലുമാണ് ഏറ്റവും അധികം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam