Print this page

വിഴിഞ്ഞം: പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി മെഡിക്കല്‍ കോളേജ്

By November 29, 2022 2216 0
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സംഭവം അറിഞ്ഞയുടന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അധിക സൗകര്യങ്ങളൊരുക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടീമിനെ നിയോഗിച്ചു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വാര്‍ഡ് 22 തുറന്നു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഐസിയുവും സജ്ജമാക്കി. പരിക്കേറ്റവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു.
Rate this item
(0 votes)
Author

Latest from Author