Print this page

ആർബിഐയുടെ ബാങ്കിങ് സുരക്ഷാ ക്യാമ്പയിന് സൗത്ത് ഇന്ത്യൻ ബാങ്ക് നേതൃത്വം നൽകി

South Indian Bank led RBI's banking safety campaign South Indian Bank led RBI's banking safety campaign
പാലക്കാട്: ബാങ്കിങ് ഉപഭോക്തൃ അവകാശങ്ങൾ, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം, സുരക്ഷിത ബാങ്കിംഗ് രീതികൾ എന്നിവ സംബന്ധിച്ച് റിസർവ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന തീവ്ര ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് പാലക്കാട്ട് ടൗൺഹാൾ സംഘടിപ്പിച്ചു. പാലക്കാട് മേലയിലെ വിവിധ ബാങ്കുകളുടെ ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനുള്ള ഓൺലൈൻ/ഓഫ്ലൈൻ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിന് ആർബിഐ സൗത്ത് ഇന്ത്യൻ ബാങ്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
“ബാങ്കിംഗ് ഘടന ശക്തിപ്പെടുത്തുന്നതിനും വിവിധ തലങ്ങളിൽ ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി റിസർവ് ബാങ്ക് വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ഡിജിറ്റൈസേഷൻ വ്യാപകമായതും സാങ്കേതികവിദ്യയുടെ മുന്നേറ്റവും പുതിയ മാറ്റങ്ങളും കാരണം ഉപഭോക്താക്കൾക്കിടയിൽ ബോധവൽക്കരണം ഊർജിതമാക്കേണ്ടിയിരിക്കുന്നു. ഈ ടൗൺഹാൾ ഇതിനുള്ള ശ്രമങ്ങളിലൊന്നാണ്,” എസ്ഐബി എസ്‌ജിഎം (എച്ച്ആർ & അഡ്മിൻ) ശ്രീ ആന്റോ ജോർജ്ജ് ടി പറഞ്ഞു.
ലീഡ് ബാങ്കുമായി (കാനറ ബാങ്ക്) സഹകരിച്ചാണ് ടൗൺ ഹാൾ പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടർ അബ്ബാസ് വി ഇ ഉദ്ഘാടനം ചെയ്തു. ആന്റോ ജോർജ് അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീനാഥ് സംസാരിച്ചു. എല്ലാ ബാങ്കുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ ചേർന്ന് ദീപം തെളിച്ചു. കാനറ ബാങ്ക് ചീഫ് മാനേജരും റീജിയണൽ ഹെഡുമായ ശ്രീമതി രേണു, കേരള ഗ്രാമീണ് ബാങ്ക് ചീഫ് മാനേജർ ശ്രീമതി പുഷ്പജ, കേരള ബാങ്ക് ജനറൽ മാനേജർ ശ്രീ ഉപേന്ദ്ര, ഡിഡിഎം നബാർഡ് ശ്രീമതി കവിത എന്നിവരും ഉദ്ഘാടന സെഷനിൽ സംസാരിച്ചു. ഇരുനൂറോളം ഉപഭോക്താക്കൾ പങ്കെടുത്തു.
ആർബിഐയുടെ വിവിധ ഉപഭോക്തൃ സേവന സംരംഭങ്ങളും ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ സംസാരിച്ച ബാങ്കിങ് രംഗത്തെ പ്രമുഖർ എടുത്തുപറഞ്ഞു.
ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം, ഉപഭോക്തൃ അവകാശങ്ങൾ, സേഫ് ബാങ്കിംഗ് രീതികൾ എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനു എസ്ഐബി കസ്റ്റമർ റിലേഷൻസ് നോഡൽ ഓഫീസർ ഷൈൻ കാപ്പൻ നേതൃതം നൽകി. സംശയ നിവാരണത്തിന് ചോദ്യോത്തര സെഷനും നടന്നു. എസ്ഐബി എജിഎമ്മും റീജനൽ ഹെഡുമായ പോളി ഡേവിഡ് നന്ദി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam