Print this page

ശോഭ മെഡോസ്-വിസ്പറിങ്ങ് ഹിൽ ഗേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി പ്രോജക്ടിന് തിരുവനന്തപുരം ആക്കുളത്ത് തുടക്കം

Shobha Meadows-Whispering Hill Gated Luxury Apartment Community Project launched in Akkulam, Thiruvananthapuram Shobha Meadows-Whispering Hill Gated Luxury Apartment Community Project launched in Akkulam, Thiruvananthapuram
പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശോഭ ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ ആദ്യ ഗേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി പ്രോജക്ട്ടാണ് ശോഭ മെഡോസ്-വിസ്പറിങ്ങ് ഹിൽ

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരായ ശോഭ ലിമിറ്റഡ്, തിരുവനന്തപുരത്തെ ആക്കുളത്ത് 'ശോഭ മെഡോസ് വിസ്പറിങ്ങ് ഹിൽ' എന്ന തങ്ങളുടെ ആഡംബര അപ്പാർട്ട്മെന്റുകളുടെ ആദ്യ ഗേറ്റഡ് കമ്മ്യൂണിറ്റി സംരംഭത്തിന് തുടക്കം കുറിച്ചു. അന്താരാഷ്ട്ര നിലവാരത്തിലും ആഡംബരത്തിലും ഉയർന്ന ജീവിതശൈലിയിലുമുള്ള പ്രോജക്ടുകൾക്ക് പേരുകേട്ട ശോഭ തങ്ങളുടെ പുതിയ അപ്പാർട്മെന്റ്റ് പ്രോജക്ടിലൂടെ ഉപഭോക്താക്കൾക്ക് ആഡംബര ജീവിതശൈലിക്കും ഉയർന്ന നിക്ഷേപത്തിനുമുള്ള മാർഗങ്ങളാണ് തുറന്നുകൊടുക്കുന്നത്.

അന്താരാഷ്ട്ര എയർപോർട്ട്, നാഷണൽ ഹൈവേ 66, റെയിൽവേ സ്റ്റേഷൻ, പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കേരളത്തിലെ പ്രധാനപ്പെട്ട ഐടി ഹബ്ബ് എന്നിവിടങ്ങളിലേക്ക് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് അപ്പാർട്മെന്റുകൾ സ്ഥിതി ചെയ്യുക. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉയർന്ന നിലവാരത്തിലുള്ള പ്രോജക്ടുകൾ ആവിഷ്കരിക്കുന്നതിൽ കേരള വിപണിക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ടെന്നും പരിസ്ഥിതി സൗഹൃദത്തിൽ ഡിസൈൻ ചെയ്തിരിക്കുന്നതും പുത്തൻ രീതിയിലും തയ്യാറാക്കുന്ന അപ്പാർട്ട്മെന്റുകൾ ലോകോത്തര നിലവാരം പുലർത്തുന്നവയായിരിയ്ക്കും എന്ന് ശോഭ ലിമിറ്റഡ് ചെയർമാൻ രവി പി എൻ സി മേനോൻ പറഞ്ഞു.

1.97 ഏക്കർ ഭൂമിയിൽ 1782 ചതുരശ്ര അടി മുതൽ 2218 അടി വിസ്തീർണ്ണമുള്ള മൂന്ന് കിടപ്പു മുറിവുകളുള്ള 98 അപ്പാർട്ട്മെന്റുകളാണ് സജ്ജീകരിക്കുന്നത്. ഇതിൽ ഓരോ അപ്പാർട്ട്മെന്റിൽ നിന്നും ആക്കുളം തടാകത്തിന്റെയും വേളി കായലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ശോഭ മെഡോസ് - വിസ്പറിങ്ങ് ഹില്ലിന്റെ രൂപകൽപ്പന. സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, ബാഡ്മിന്റൺ കോർട്ട്, ഇൻഡോർ ഗെയിം ഏരിയ മുതലായ ലോകോത്തര സൗകര്യങ്ങളാണ് തിരുവിതാംകൂർ വിക്ടോറിയൻ മാതൃകയിൽ നിർമ്മിക്കുന്ന "ശോഭ മെഡോസ് - വിസ്പറിങ്ങ് ഹില്ലിലെ" ക്ലബ് ഹൗസുകളിൽ നിന്ന് ലഭ്യമാകുന്നത്. താമസക്കാർക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനു വേണ്ടി ഫോറസ്റ്റ് മെഡിറ്റേഷൻ ഡെക്ക്, ബാംബൂ വോക്ക്, ബോൺ ഫയർ ഡെക്ക് മുതലായവയും ഇവിടെ ഒരുക്കുന്നുണ്ട്.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു പ്രോജക്ട് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും കേരളത്തിൽ ഇത് നാലാമത്തെ ജില്ലയിലാണ് ഞങ്ങൾ ലോകോത്തര നിലവാരത്തിലുള്ള വീടുകൾ ഉപഭോക്താക്കൾക്ക് ഒരുക്കുന്നതെന്നും ശോഭാ ലിമിറ്റഡ് എംഡിയായ ജഗദീഷ് നങ്ങിനേനി പറഞ്ഞു. ശോഭ ലിമിറ്റഡ് കമ്പനിയുടെ ഒരു നാഴികക്കല്ലാണ് ഈ പ്രോജക്ട് എന്നും അപ്പാർട്ട്മെന്റുകൾ മനോഹരമായി രൂപകൽപ്പന ചെയ്യുന്നത് കൊണ്ടും പ്രവർത്തനക്ഷമതയോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതും കൊണ്ടാണ് ഉപഭോക്താക്കൾ ശോഭയിൽ വിശ്വാസം അർപ്പിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന ഗുണനിലവാരം, സുസ്ഥിരമായ പ്രവർത്തനങ്ങൾ, പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിനുള്ള കൃത്യനിഷ്ഠത എന്നിവ കൊണ്ട് ശ്രദ്ധേയമായ ബ്രാൻഡാണ് ശോഭ ലിമിറ്റഡ്. 1995ൽ സംരംഭം ആരംഭിച്ചത് മുതൽ നിരവധി മേഖലകളിൽ നിന്നുള്ള അംഗീകാരങ്ങൾ ശോഭ ലിമിറ്റഡിന് നേടാൻ സാധിച്ചു. തൃശ്ശൂരിൽ ശോഭ പൂർത്തിയാക്കിയ പ്രോജക്ടിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ നെറ്റ് വാട്ടർ പോസിറ്റീവ് പ്ലാറ്റിനം റേറ്റിംഗ് ലഭിച്ചിരുന്നു.

ശോഭയുടെ കേരളത്തിലെ പ്രധാനപ്പെട്ട പ്രോജക്ടുകൾ ഇവയാണ്:
• ശോഭ അറ്റ്ലാൻഡിസ്, കൊച്ചി (നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു - 384 ആഡംബര അപ്പാർട്ട്മെന്റുകൾ)
• മറീന വൺ, കൊച്ചി (നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു - 1141 അത്യാഡംബര അപ്പാർട്ട്മെന്റുകൾ)
• ശോഭ സിറ്റി - തൃശ്ശൂർ (ആഡംബര അപ്പാർട്ട്മെന്റുകൾ, വില്ലകൾ, മാൾ)
• ശോഭ സിൽവർ എസ്റ്റേറ്റ് - തൃശൂർ (നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു - 57 അത്യാഡംബര അപ്പാർട്ട്മെന്റുകൾ)
• ശോഭ മെട്രോപൊലീസ് - തൃശൂർ (നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു - 504 ആഡംബര അപ്പാർട്ട്മെന്റുകൾ )
• ശോഭ ലേക്ക് എഡ്ജ് തൃശ്ശൂർ. (നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു - 72 ലിമിറ്റഡ് എഡിഷൻ അത്യാഡംബര അപ്പാർട്ട്മെന്റുകൾ )
• ശോഭ സിറ്റി മാൾ, തൃശ്ശൂർ.
• ശോഭ ബല എൻകോസ്റ്റ, കോഴിക്കോട് (നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു - 41 അത്യാഡംബര വില്ലകൾ )
• ശോഭ റിയോ വിസ്റ്റ കോഴിക്കോട് (നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു - 174 അത്യാഡംബര അപ്പാർട്ട്മെന്റുകൾ )
• യു എസ് ടി കോർപ്പറേറ്റ് ഓഫീസ്, തിരുവനന്തപുരം.
• ലുലു മാൾ, തിരുവനന്തപുരം
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam