Print this page

കര്‍ഷകര്‍ക്കായി ആയിരം കോടി രൂപയുടെ വരുമാനം ഉറപ്പുവരുത്താന്‍ മാരികോ പാരച്യൂട്ട് കല്‍പ്പവൃക്ഷ ഫൗണ്ടേഷന്‍

By October 12, 2022 281 0
കൊച്ചി: കര്‍ഷകര്‍ക്കായി 2026 സാമ്പത്തിക വര്‍ഷത്തോടെ ആയിരം കോടി രൂപയുടെ അധിക വരുമാനം ഉറപ്പുവരുത്തുന്ന ക്യാപെയ്‌നുമായി മാരികോയുടെ പാരച്യൂട്ട് കല്‍പ്പവൃക്ഷ ഫൗണ്ടേഷന്‍. കര്‍ഷകരുടെ ഉയര്‍ച്ചയും അവരുടെ പോഷണവുമാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. ഇന്ത്യയിലാകെയുള്ള കര്‍ഷകരുടെ പ്രചോദനപരമായ കഥകള്‍ മാരികോ മുന്നോട്ടുവയ്ക്കുന്നു. ക്യാംപെയ്‌ന്റെ ഭാഗമായി ഒരു സിനിമയും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യന്‍ കര്‍ഷകര്‍ക്കിടയിൽ മാരികോയുടെ കൂട്ടുകെട്ടും കാര്‍ഷികരംഗത്തെ പുരോഗതിക്കായി പിഎഫ്‌കെ നല്‍കിയ പിന്തുണയും ചിത്രത്തിലുണ്ട്. ഉന്നത നിലവാരത്തിലുള്ള കാര്‍ഷിക രീതികളിലൂടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കര്‍ഷകരെ സഹായിക്കുകയും ക്യാംപെയ്‌ന്റെ ലക്ഷ്യമാണ്. അതിനായി കര്‍ഷകരെ ക്ഷണിക്കുകയാണ് പിഎഫ്‌കെ.


സാങ്കേതികരംഗത്തെ പുരോഗതി കാര്‍ഷിക മേഖലയില്‍ പ്രാവര്‍ത്തികമാക്കി ആധുനികവും ശാസ്ത്രീയവുമായ കാര്‍ഷിക രീതികളെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക സംരംഭകരെ കൂടുതലായി മുന്നോട്ടുകൊണ്ടുവരിക എന്നതിലൂടെ കര്‍ഷകരുടെ ജീവിതനിലവാരത്തിലും വരുമാനത്തിലും വര്‍ദ്ധനവുണ്ടാക്കുകയാണ് പാരച്യൂട്ട് കല്‍പ്പവൃക്ഷ ഫൗണ്ടേഷന്റെ ലക്ഷ്യം. നിലവില്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും 24135 ലധികം പരിശീലനപരിപാടികളിലൂടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.


വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്‌മെന്റ്, നൂതനആശയങ്ങള്‍ എന്നിവയിലൂടെ സുസ്ഥിരമായി ഉയര്‍ച്ച ഉറപ്പുവരുത്തുകയാണ് മാരിക്കോ എപ്പോഴും ശ്രമിക്കുന്നതെന്ന് പാരച്യൂട്ട് കല്‍പ്പവൃക്ഷ ഫൗണ്ടേഷന്റെ ചീഫ് ലീഗല്‍ ഓഫീസറും സിഎസ്ആര്‍ കമ്മിറ്റി ഗ്രൂപ്പ് ജനറല്‍ കൗണ്‍സലും സെക്രട്ടറിയുമായ അമിസ് ബാസിന്‍ പറഞ്ഞു. കര്‍ഷകരുടെ നിതാന്തമായ ശ്രമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മനസിലാക്കികൊടുക്കുന്നതിനും 2026ഓടെ ഒരു ല്ക്ഷം കര്‍ഷകരുടെ ജീവിതത്തിലും പോസിറ്റീവായ മാറ്റം വരുത്തുന്നതിനും ലക്ഷ്യമിടുന്നതായി അമിത്.


2017ലാണ് പാരച്യൂട്ട് കല്‍പ്പവൃക്ഷ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ഇതിനകം 2.55 ലക്ഷം ഏക്കര്‍ കൃഷിസ്ഥലവും 62,900 കര്‍ഷകരും പികെഎഫില്‍ എന്‍്‌റോൾ ചെയ്തിട്ടുണ്ട്. സുസ്ഥിരമായ കാര്‍ഷിക രീതികളെക്കുറിച്ചുള്ള പരിശീലനവും അവെയര്‍നസും കര്‍ഷകര്‍ക്ക് ഉറപ്പാക്കി. പ്രോഗ്രാമിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 15 ശതമാനം പ്രൊഡക്റ്റിവിറ്റി വര്‍ദ്ധനവുണ്ടായി. നാല് ലക്ഷം ഏക്കര്‍ കൃഷി സ്ഥലവും ഒരു ലക്ഷം കര്‍ഷകരുമായി 16ശതമാനത്തിലധികം പ്രൊഡക്റ്റിവിറ്റി വര്‍ദ്ധനവാണ്. 2025ഓടെ മാരികോ ലക്ഷ്യമിടുന്നത്.
Rate this item
(0 votes)
Author

Latest from Author