Print this page

എസ്.ബി.ഐ. കാർഡ് ഉത്സവകാല ഓഫർ 2022 പ്രഖ്യാപിച്ചു

By September 27, 2022 237 0
ഓൺ‌ലൈൻ, ഓഫ്‌ലൈൻ വ്യാപാരികളിൽ നിന്നുള്ള 1600-ലധികം ഓഫറുകൾ
എസ്.ബി.ഐ. കാർഡ് ഉപഭോക്താക്കൾക്ക് 22.5% വരെ ക്യാഷ്ബാക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്.ബി.ഐ. കാർഡ് ആകർഷകമായ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു . ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിലെ ഓൺലൈൻ, ഓഫ്‌ലൈൻ വ്യാപാരികളിൽ നിന്നുള്ള 1600-ലധികം ഓഫറുകൾ ലഭ്യമാണ്, ഓഫറുകൾ ഇലക്‌ട്രോണിക്‌സ്, മൊബൈലുകൾ, ഫാഷൻ & ലൈഫ്‌സ്‌റ്റൈൽ, ആഭരണങ്ങൾ, യാത്രകൾ, ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകൾ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ വിഭാഗങ്ങളിലുടനീളം വ്യാപിച്ച് കിടക്കുന്നു.

ഉത്സവകാല ഓഫറിൽ 70-ലധികം ദേശീയ ഓഫറുകളും 2600 നഗരങ്ങളിലായി 1550 പ്രാദേശിക, ഹൈപ്പർലോക്കൽ ഓഫറുകളും ഉൾപ്പെടുന്നു. ഓഫറിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക് വിവിധ പാർട്ണർ ബ്രാൻഡുകളിൽ നിന്ന് 22.5% വരെ ക്യാഷ്ബാക്ക് ലഭിക്കും.
എസ്.ബി.ഐ. കാർഡ് ഉപഭോക്താക്കൾക്കുള്ള പ്രധാന ഓഫറുകളിലൊന്നാണ് ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' സെയിലിൽ ആമസോണുമായുള്ള എക്സ്ക്ലൂസീവ് പങ്കാളിത്തം. ഈ വർഷത്തെ ഏറ്റവും വലിയ ഓൺലൈൻ വിൽപ്പനകളിലൊന്നായ ഇത് ഒക്ടോബർ 03 നീണ്ടു നിൽക്കുന്നു. കൂടാതെ ഏകദേശം 28 പ്രധാന ആഗോള, ദേശീയ പങ്കാളി ബ്രാൻഡുകളിൽ നിന്നുള്ള വ്യത്യസ്ത ഓഫറുകളും ലഭ്യമാണ്. ഫ്ലിപ്കാർട്ട്, സാംസങ് മൊബൈൽ, റിലയൻസ് ട്രെൻഡ്സ്, പാന്‍റലൂൺസ്, റെയ്മണ്ട്സ്, എൽ.ജി., സാംസങ്, സോണി, എച്ച്.പി. മേക് മൈ ട്രിപ്പ്, ഗോഐബിബോ, വിശാൽ മെഗാ മാർട്ട്, റിലയൻസ് ജുവൽസ്, കാരറ്റ്‌ലെയ്ൻ, ഹീറോ മോട്ടോഴ്സ്, തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു.

എസ്.ബി.ഐ. കാർഡ് എംഡിയും സിഇഒയുമായ ശ്രീ. രാമ മോഹൻ റാവു അമര പറയുന്നത് ഇപ്രകാരമാണ്, “ ഉത്സവ സീസൺ ഉപഭോക്താക്കൾക്ക് ആസൂത്രിതമോ അല്ലാത്തതോ ആയ ഉയർന്ന ചിലവുകൾ ഉണ്ടാക്കുന്ന സമയമാണ്. ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങളുടെ ഉപഭോക്താക്കൾ ഓൺലൈനിലോ ഓഫ്‌ലൈനായോ ഷോപ്പിംഗ് നടത്തുമ്പോൾ അവരുടെ പേയ്‌മെന്‍റ് അനുഭവം ഏറ്റവും മികച്ചതാക്കാൻ ഞങ്ങൾ എല്ലായിപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ചെലവുമായി പൊരുത്തപ്പെടുന്ന, കൂടുതൽ മൂല്യാധിഷ്ഠിതവും വളരെ പ്രസക്തവുമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങളുടെ ഉത്സവകാല ഓഫറുകൾ ഈ ശ്രമങ്ങളുടെ പ്രതിഫലനമാണ്, ഇവയിലൂടെ ഉപഭോക്താക്കൾക്ക് ഉത്സവകാലം ഏറ്റവും ആസ്വാദ്യകരമാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

ഉത്സവ ഷോപ്പിംഗ് ആവേശം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകൾ എളുപ്പമാക്കുന്നതിനും, എസ്.ബി.ഐ. കാർഡ് ഇ.എം.ഐ. ഇപ്പോൾ ഇന്ത്യയിലെ 1.6 ലക്ഷം വ്യാപാരികൾക്കും 2.25 ലക്ഷം സ്റ്റോറുകളിലും ലഭ്യമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് 25-ലധികം ഇലക്‌ട്രോണിക്‌സ്, മൊബൈൽ ബ്രാൻഡുകൾ എന്നിവയിലുടനീളം അധിക ചെലവില്ലാതെ ഇ.എം.ഐ. ലഭിക്കും. തിരഞ്ഞെടുത്ത പ്രാദേശിക വ്യാപാരികളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇ.എം.ഐ. ഇടപാടുകളിൽ 15% ക്യാഷ്ബാക്ക് ആസ്വദിക്കാം.
Rate this item
(0 votes)
Author

Latest from Author