Print this page

റോബോട്ടിക്‌സ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായവുമായി ഫെഡറൽ ബാങ്ക്

Federal bank to help robotics-based startups Federal bank to help robotics-based startups
കൊച്ചി: ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ച ഫെഡറല്‍ ബാങ്ക് നിര്‍മിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംരംഭങ്ങൾക്ക് സഹായവുമായെത്തുന്നു. ആദ്യ ഘട്ടത്തില്‍ റോബോട്ടിക്‌സില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന അസിമോവ് റോബോട്ടിക്‌സ് എന്ന സംരംഭത്തിനാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് അസിമോവ് വികസിപ്പിച്ച സായബോട്ട് എന്ന റോബൊട്ട് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനില്‍ നിന്നു ഏറ്റുവാങ്ങിയത് വേറിട്ട അനുഭവമായി. ആരോഗ്യം, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ നിരവധി ദൈനംദിന ജോലികള്‍ ചെയ്യാന്‍ ശേഷിയുള്ള സായബോട്ട് അതിന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
സാമൂഹിക പ്രതിബദ്ധതയും മികച്ച ഡിജിറ്റല്‍ ശേഷികളുമുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ ഫെഡറല്‍ ബാങ്ക് പുതിയ സംരംഭകരെ അവരുടെ ഏറ്റവും മികച്ച ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വലിയ പിന്തുണയാണ് നല്‍കി വരുന്നത്. ഇതിന്റെ അന്തിമഫലം സമൂഹത്തിനാകെ ലഭിക്കുകയും ചെയ്യുന്നു. നിരവധി സംരംഭങ്ങളെ ബാങ്ക് ഇങ്ങനെ പിന്തുണച്ചിട്ടുണ്ട്. ബാങ്കിൻ്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ മേധാവിയുമായ കുര്യാക്കോസ് കോണില്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി, അസിമോവ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam