Print this page

റീപോസ് പേ അവതരിപ്പിച്ചു

മുംബൈ: വാതിൽ പടിക്കല്‍ ഇന്ധനം എത്തിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരക്കാരായ റീപോസ് ഇന്ധനം ക്രെഡിറ്റ് സംവിധാനത്തിലൂടെ നല്‍കുന്ന റീപോസ് പേ അവതരിപ്പിച്ചു. ഡാറ്റം എന്ന പേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യാ സംവിധാനം ഉപയോഗിച്ചാവും ഇത് പ്രവര്‍ത്തിക്കുക. രാജ്യത്തെ 200 ലേറെ പട്ടണങ്ങളിലെ രണ്ടായിരത്തിലേറെ പങ്കാളികളുടെ പിന്തുണയോടെ യാവും ഇത് പ്രവര്‍ത്തിക്കുക. സാങ്കേതിക വിദ്യാ മുന്നേറ്റം പ്രയോജനപ്പെടുത്തി ഇന്ധനത്തിന്റെ വിതരണവും ആവശ്യവും തമ്മിലുള്ള അന്തരം മറികടന്നാവും ഇത് സാധ്യമാക്കുക. ഡീസല്‍ ആയിരിക്കും തുടക്കത്തില്‍ ഇതിലൂടെ ലഭ്യമാക്കുന്നത്. രാജ്യത്ത് സ്ഥായിയായ ഇന്ധന വിതരണ സംവിധാനം ഉറപ്പാക്കാനുള്ള റീപോസിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കൂടുതല്‍ വ്യക്തമാകുന്നത്.

2017 -ല്‍ തുടക്കം കുറിച്ചത് മുതല്‍ ഈ കോമേഴ്‌സ് പ്രയോജനപ്പെടുത്തി കാര്‍ബണ്‍ ന്യൂട്രല്‍ ലോകത്തേക്കുള്ള വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി വരികയാണ് റീ പോസ്. ദ്രവ, വാതക, വൈദ്യുത ഇന്ധനങ്ങള്‍ എല്ലാം മൊബൈല്‍ ഇന്ധന വിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് റീപോസ് ശ്രമിക്കുന്നത്. നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ 14.85 ദശലക്ഷം കിലോഗ്രാമിന് തുല്യമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുവാന്‍ സാധിക്കുന്നുണ്ട്.
Rate this item
(0 votes)
Author

Latest from Author