Print this page

വിദ്യാർഥികൾക്കു പഠന സഹായ പദ്ധതിയുമായി മണപ്പുറം ഫിനാൻസ്

Manappuram Finance with study assistance scheme for students Manappuram Finance with study assistance scheme for students
വലപ്പാട്: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് മണപ്പുറം ഫിനാന്‍സ് വിദ്യാർത്ഥികൾക്കായി പഠന സഹായ പദ്ധതിക്കു തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്യും. ഓരോ മേഖലയിലും സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ നിന്നും വിജയികളാകുന്ന വിദ്യാർത്ഥികൾക്കാണ് പഠനോപകരണ കിറ്റുകൾ നൽകുക. ഇന്ത്യയിലുടനീളമുള്ള മണപ്പുറം ഉപഭോക്താക്കളുടെ മക്കൾക്കാണ്‌ പദ്ധതിയുടെ ആദ്യഘട്ടത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാനാകുക .
വലപ്പാട് നടന്ന പരിപാടിയിൽ നാട്ടിക എംഎല്‍എ സി.സി.മുകുന്ദൻ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാമൂഹിക സേവനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ഈ പദ്ധതി ദേശീയതലത്തിലുള്ള വിദ്യാർത്ഥികൾക്കും സഹായകരമാകുമെന്നു എംഎല്‍എ സി.സി.മുകുന്ദൻ പറഞ്ഞു. മണപ്പുറം ഫിനാൻസ് തൃശൂർ റീജണൽ മാനേജർ അനൂപ് ബേബി, ജെറാൾഡ് കെ സണ്ണി, ഷൺമുഖം കെ കെ , വലപ്പാട് ബ്രാഞ്ച് മാനേജർ ചിത്ര വി വി എന്നിവര്‍ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam