Print this page

1,01,111 യൂണിറ്റുകള്‍ വിറ്റു കൊണ്ട് സ്‌കോഡ ഒക്റ്റാവിയ ചരിത്രം കുറിച്ചു

Skoda Octavia made history by selling 1,01,111 units Skoda Octavia made history by selling 1,01,111 units
മുംബൈ: വില്‍പനയില്‍ പ്രതിമാസ, ത്രൈമാസ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്‌കോഡ ഇന്ത്യ, ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകള്‍ വിറ്റു കൊണ്ട് നാഴികക്കല്ലുകള്‍ കൂടി പിന്നിട്ടിരിക്കുന്നു. കൂടാതെ ഘടകങ്ങള്‍ വഴി രാജ്യത്ത് ഏറ്റവും വില്‍ക്കപ്പെടുന്ന കാറും ഒക്റ്റാവിയയാണ്.
2001-ല്‍ വിപണിയിലെത്തിയ സ്‌കോഡ ഒക്റ്റാവിയ അന്ന് സ്‌കോഡയുടെ തന്നെ ഇതര നാമമായിരുന്നു. രൂപകല്‍പന, സാങ്കേതിക, സുഖകരമായ ഡ്രൈവിങ് എന്നിവയില്‍ മികവ് പുലര്‍ത്തിയ ഒക്റ്റാവിയ അതിന്റേതായ പുതിയൊരു വിഭാഗം സൃഷ്ടിക്കുകയായിരുന്നു. സ്ഥിരതയുള്ളത് മാറ്റം മാത്രമായി മാറിയ ഒരു കാലഘട്ടത്തില്‍ ഒക്‌റ്റോവിയയുടെ നാല് പതിപ്പുകളും എല്ലാ വെല്ലുവിളികളേയും അതിജീവിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മോഡലുകള്‍ ഇന്ത്യയിലേക്ക് ഒഴുകുകയും ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ ഹാച്ബാക്കില്‍ നിന്ന് സെഡാനിലേക്കും സെഡാനില്‍ നിന്ന് എസ് യു വിയിലേക്കും മാറിക്കൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ഒക്റ്റാവിയ പിടിച്ചുനിന്നു.
ലാറ്റിന്‍ ഭാഷയില്‍ 8 എന്നര്‍ഥമുള്ള ഒക്റ്റാവിയ യുദ്ധാനന്തരം സ്‌കോഡ വിപണിയിലിറക്കിയ എട്ടാമത്തെ മോഡലായിരുന്നു. കൂടാതെ ഓള്‍-വീല്‍ സസ്‌പെന്‍ഷനോടു കൂടിയ സ്‌കോഡയുടെ പുതുതലമുറ കാറുകളില്‍ എട്ടാമത്തേതുമായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam