Print this page

വിദേശ കോച്ച് മതി; ഇന്ത്യന്‍ ദേശീയ ഹോക്കി ടീം പരിശീലകനെ പുറത്താക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് ഹരേന്ദ്ര സിങ്ങിനെ ഹോക്കി ഇന്ത്യ ഒഴിവാക്കി. ജൂനിയര്‍ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കാന്‍ ഹരേന്ദ്ര സിങ്ങിനോട് നിര്‍ദ്ദേശിച്ചു. ഹരേന്ദ്ര സിങ്ങിന്റെ കീഴില്‍ 2016-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. ദീര്‍ഘകാലം ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഒട്ടേറെ മികച്ച താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു. 2017ല്‍ വനിതാ ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യ ഏഷ്യാ കപ്പില്‍ സ്വര്‍ണവും നേടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam