Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ് 2015

കൂടുതല്‍ 

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 3

14/8/2015

(തുടർച്ച)

സഹപൗരന്മാരേ,

9. നമ്മുടെ ജനാധിപത്യം ക്രിയാത്മകമായത് അതിന്റെ ബഹുസ്വരത കാരണമാണ്. പക്ഷേ നാനാത്വം പരി പോഷിപ്പിക്കേണ്ടത് സഹനത്തോടും ക്ഷമയോടും കൂടിവേണം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാ ര്‍ദ്ദത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് സ്ഥാപിതതാല്‍പ്പര്യക്കാര്‍ സാമുദായിക സൗഹാര്‍ദ്ദത്തെതുണ്ടമാക്കാന്‍ ശ്രമിക്കുന്നു. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയിലൂടെ ഞൊടിയിടയില്‍ ആശയ വിനിമയം സാധ്യമാവുന്ന ഈ യുഗത്തില്‍, ദുഷ്ടലാക്കോടുകൂടി ചിന്തിക്കുന്ന ചിലരുടെ കുടിലതന്ത്രങ്ങള്‍ നമ്മുടെ ജനങ്ങളുടെ ഐക്യത്തെ ബാധിക്കാതിരിക്കാന്‍ നാം ജാഗരൂകരായിരിക്കണം. ജനങ്ങള്‍ക്കും ഗവണ്‍മെന്റിനും നിയമവ്യവസ്ഥ പരമപവിത്രമാണ്. പക്ഷേ സമൂഹത്തെ നിയമ വ്യവസ്ഥ യേക്കാള്‍ സംരക്ഷിക്കുന്ന ഒന്നുണ്ട് - മനുഷ്യത്വം. മഹാത്മാഗാന്ധി പറഞ്ഞത് ഞാന്‍ ഉദ്ധരിക്കട്ടെ.

മനുഷ്യത്വത്തിലുള്ള വിശ്വാസം നിങ്ങള്‍ക്ക് നഷ്ടപ്പെടരുത്. മനുഷ്യത്വം ഒരു സാഗരമാണ്.സമുദ്രത്തിലെ ചില തുള്ളികള്‍ മലിനമാണെന്ന് കരുതി സമുദ്രം മലിനമാവില്ല.

10) സമാധാനം, സൗഹാര്‍ദ്ദം, സഹകരണം എന്നിവ രാഷ്ട്രങ്ങളേയും, ജനങ്ങളെയും യോജിപ്പിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ പരസ്പരം പങ്കുവെയ്ക്കപ്പെട്ട സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പരസ്പര ബന്ധം ശക്തിപ്പെടുത്തി, വ്യവസ്ഥാപിത ശേഷി, പരസ്പര വിശ്വാസം എന്നിവ വര്‍ദ്ധിപ്പിച്ച് മേഖലാ സഹകരണ ത്തിലേക്ക് നാം നീങ്ങേണ്ടതുണ്ട്. ആഗോളതലത്തില്‍ നമ്മുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ടുവെക്കുന്നതോടൊപ്പം തന്നെ നമ്മുടെ തൊട്ട് അയല്‍പ്പക്കങ്ങളില്‍ സദ്ഭാവനയും, സമൃദ്ധിയും പ്രോത്സാഹിപ്പിക്കാനും പ്രോത്സാ ഹിപ്പിക്കാന്‍ നാം ശ്രമിക്കുന്നു. ബംഗ്ലാദേശുമായി ഏറെക്കാലമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചത് മനംകുളിര്‍പ്പിക്കുന്ന ഒന്നാണ്.

11. സൗഹാര്‍ദ്ദത്തിന്‍റെ കരങ്ങള്‍ നാം മടി കൂടാതെ നീട്ടുമ്പോള്‍, മനഃപ്പൂര്‍വ്വമായി പ്രകോപനം സൃഷ്ടിക്കാ നുള്ള ശ്രമങ്ങളോടും വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളോടും നമുക്ക് കണ്ണടയ്ക്കാനാ വില്ല. അതിര്‍ത്തിക്കപ്പുറത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ദുഷ്ടത നിറഞ്ഞ ഭീകര സംഘങ്ങളുടെ ലക്ഷ്യമാണ് ഇന്ത്യ. അക്രമത്തിന്‍റെ ഭാഷയും തിന്മയുടെ ഉപാസനയുമല്ലാതെ ഈ ഭീകരര്‍ക്ക് യാതൊരു മതവുമില്ല. ഒരു പ്രത്യശാസ്ത്രവും അവര്‍ക്കില്ല. ഇന്ത്യയോട് ശത്രുതയുള്ള ശക്തികള്‍ തങ്ങളുടെ മണ്ണ് ഉപയോഗപ്പെ ടുത്തുന്നില്ലെന്ന് നമ്മുടെ അയല്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭീകരതയോട് തീര്‍ത്തും സഹിഷ്ണുത പാടില്ലെന്ന നമ്മുടെ നയം തുടരുക തന്നെ ചെയ്യും. ഒരു ഗവണ്‍മെന്‍റ് നയം എന്ന നിലയില്‍ ഭീകരവാദത്തെ ഉപയോ ഗപ്പെടുത്താനുള്ള ഏത് ശ്രമത്തെയും നാം തള്ളിക്കളയും. നമ്മുടെ നാട്ടിലേക്ക് നുഴഞ്ഞ് കയറാനും അക്രമത്തിന്‍റെ അഴിഞ്ഞാട്ടം നടത്താനുമുള്ള ശ്രമങ്ങളെ ശക്തമായിത്തന്നെ നേരിടും.

12. ഇന്ത്യയെ പ്രതിരോധിക്കുന്നതില്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നമ്മുടെ നാടിന്റെ അഖണ്ഡതയും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന നമ്മുടെ സുരക്ഷാസേനകളുടെ ധൈര്യത്തേയും സാഹസികതയേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. സ്വന്തം ജീവന്‍ പോലും അവഗണിച്ചുകൊണ്ട് ഒരു കൊടുംഭീകരനെ നിര്‍ഭയരായി പിടികൂടിയ ധീരരായ പൗരന്മാരെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.

13. സഹ പൗരന്മാരേ: 1.3 ബില്യണ്‍ ജനങ്ങളും, 122 ഭാഷകളും, 1,600 നാടോടിഭാഷകളും, ഏഴ് മത ങ്ങളും അടങ്ങുന്ന ഒരു സങ്കീര്‍ണ്ണ രാജ്യമാണ് ഇന്ത്യ. പ്രകടമായ വൈരുദ്ധ്യങ്ങളെ അനുകൂലഘടകങ്ങളാക്കി മാറ്റാനുള്ള അതുല്യമായ ശേഷിയിലാണ് അതിന്‍റെ ശക്തി കുടികൊള്ളുന്നത്.പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌ റുവിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ പരസ്പരം കൂട്ടിച്ചേര്‍ത്തുവെച്ച ഒരു രാജ്യമാണിത്. അദ്ദേഹത്തെ ഞാന്‍ ഉദ്ധരിക്കുന്നു:

അദൃശ്യമെങ്കിലും കരുത്തുറ്റ കണ്ണികളാല്‍ ബന്ധിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത് ….അവള്‍ക്കാകട്ടെ ഒരു പഴയകാല ഇതിഹാസത്തിലെപ്പോലെ, പൂര്‍ണ്ണമായി ഗ്രഹിക്കാനാകാത്ത ഗുണങ്ങളാണുള്ളത്. ചില മോഹി പ്പിക്കലുകള്‍ അവളുടെ മനസ്സിലുടക്കിയതായിതോന്നുന്നു. അവള്‍ ഒരു സങ്കല്‍പ്പമാണ്, ഒരു ആശയമാണ്, ഒരു സ്വപ്നമാണ്, ഒരു ദര്‍ശനമാണ്. എങ്കിലും വളരെ യഥാര്‍ത്ഥവും കാലികവും സര്‍വ്വവ്യാപിയുമാണ്.

14. നമ്മുടെ ഭരണഘടനപാകിയ ഫലഭൂയിഷ്ടമായനിലത്ത്ഇന്ത്യചുറുചുറുക്കുള്ള ജനാധിപത്യമായി പുഷ്പി ച്ചു.വേരുകള്‍ ആഴത്തിലാണെങ്കിലും ഇലകളില്‍ വാട്ടം തുടങ്ങി. നവീകരണത്തിനുള്ള സമയ മാണിത്.

15. ഇപ്പോള്‍ നാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ 1947-ലെ ഇന്ത്യന്‍ സ്വപ്നത്തിന് രൂപം നല്‍കിയവര്‍ക്ക് നാംകൊടു ക്കുന്ന അതേ ബഹുമാനത്തോടും ആരാധനയോടും വരുന്ന ഏഴ് പതിറ്റാണ്ടുകളിലെ നമ്മുടെ പിന്‍ഗാമികള്‍ നമ്മെ ഓര്‍ക്കുമോ? ഉത്തരം അത്ര സുഖകരമാകില്ലെങ്കിലും ചോദ്യം ചോദിക്കുക തന്നെ വേണം.

നന്ദി,

ജയ് ഹിന്ദ്!


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംടീം ഇന്ത്യ രാജ്യത്തെ അഴിമതിയുടെ വേരറുക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി ഃ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമായ 2022-ഓടെ അഴിമതിയുടെ വേരറുത്തുകൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ 125 കോടി ഇന്ത്യാക്കാരട ങ്ങുന്ന ടീം ഇന്ത്യ പ്രതിജ്ഞാബദ്ധമാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപ്രഖ്യാപിച്ചു. 69-ാമത് സ്വാതന്ത്...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 2

(തുടർച്ച) സഹ പൗരന്മാരേ, 5. ഏറ്റവും മികച്ച പൈതൃകസ്വത്തിന്‍റെ പരിപാലനത്തിന് നിതാന്തശ്രദ്ധആവശ്യമുണ്ട്. നമ്മുടെ ജനാധി പത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ചര്‍ച്ചയ്ക്ക് വേദിയാകുന്ന തിന് പകരം, പാര്‍ലമെന്‍റ് ഏറ്റുമുട്ടലി നുള്ള ഇടമായി മാറ്റപ്പെ...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 1.

സഹ പൗരന്മാരേ, 1. സ്വാതന്ത്ര്യത്തി 68-ാം വാര്‍ഷികത്തിന്‍റെ തലേന്നാള്‍ നിങ്ങള്‍ക്കും, ലോകമെമ്പാടു മുള്ള ഭാരതീയര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. സായുധ സേനകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ആഭ്യന്തര സുരക്ഷാ സേനകള്‍ എന്നിവയിലെ അംഗങ്ങ ള്‍ക്ക് ഞാന്...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര ദിനാശംസയര്‍പ്പിച്ച്‌ ധോണി ട്വിറ്ററില്‍

ന്യൂഡല്‍ഹിഃ 69-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ആഗസ്‌റ്റ് 15 ശനിയാഴ്‌ച, ഭാരത്തീയര്‍ക്ക്‌ ആശംസ യര്‍പ്പിച്ച്‌ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ടീം ക്യാപ്‌റ്റന്‍ ലെഫ്‌. കേണല്‍ എം.എസ്‌ ധോണി ട്വിറ്ററില്‍ സെല്‍ഫി സല്യൂട്ട്‌ എന്ന ഹാഷ്‌ ടാഗോടെ യൂണിഫോമിലുള്ള ചി...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി ദേശീയപതാക നിവര്‍ത്തും

തിരുഃ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക നിവര്‍ത്തുന്നതോടെആരംഭിക്കും.തുടര്‍ന്ന് വിവിധ സായുധസേനാവിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെ ചില സവിശേഷ മുഖമുദ്രകള്‍

ഭരണഘടന ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കു കയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ,എഴുതി ...തുട൪ന്ന് വായിക്കുക


പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചേക്കും

ന്യൂഡല്‍ഹിഃ പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധി ക്കുന്നതാണെന്നറിയുന്നു.പ്ലാസ്‌റ്റിക്‌ പതാകകള്‍ നിരോധിക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ കേന്ദ്രം പുറപ്പെടുവിച്ചേക്കാനാണ് സാദ്ധ്യത. റിപ്പബ്ലിക്ക്‌ ദിനത്തിന...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചു. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.