Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ് 2015

കൂടുതല്‍ 

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 2

14/8/2015

(തുടർച്ച)

സഹ പൗരന്മാരേ,

5. ഏറ്റവും മികച്ച പൈതൃകസ്വത്തിന്‍റെ പരിപാലനത്തിന് നിതാന്തശ്രദ്ധആവശ്യമുണ്ട്. നമ്മുടെ ജനാധി പത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ചര്‍ച്ചയ്ക്ക് വേദിയാകുന്ന തിന് പകരം, പാര്‍ലമെന്‍റ് ഏറ്റുമുട്ടലി നുള്ള ഇടമായി മാറ്റപ്പെട്ടു. ഭരണഘടനാ കരട് സമിതി അധ്യക്ഷന്‍ ഡോ ബി ആര്‍ അംബേദ്കര്‍ പ്രതിനിധി സഭയില്‍ 1949 നവം ബറില്‍ നടത്തിയ ഉപസംഹാര പ്രസംഗത്തെ സ്മരിക്കാനുള്ള സമയമാണിത്, ഞാനത് ഉദ്ധരിക്കാം.

ഭരണഘടനയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഭരണഘടനയുടെ പ്രകൃതത്തെആശ്രയിച്ചു ള്ളതല്ല. നിയമ നിര്‍മാണം, ഭരണ നിര്‍വഹണം, നീതിന്യായം തുടങ്ങിയ ഭരണകൂട ഘടകങ്ങളെ മാത്രമേ ഭരണഘടനയ്ക്ക് പ്രദാനം ചെയ്യാനാകൂ. ഭരണത്തിന്‍റെ ആ ഘടക ങ്ങളുടെ പ്രവര്‍ത്തനം ജനങ്ങളെയും അവരുടെ അഭിലാഷ ങ്ങളും നിറവേറ്റാനുള്ള ഉപാധിയായി അവര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളെയും ആശ്രയിച്ചായിരിക്കും ഭരണത്തിന്‍റെ ആ ഘടകങ്ങളുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ജനങ്ങളും അവരുടെ പാര്‍ട്ടികളും എങ്ങനെ പെരുമാറുമെന്ന് ആര്‍ക്ക് പറയാനാകും?

ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുണ്ടെങ്കില്‍, ജനങ്ങളുംഅവരുടെ പാര്‍ട്ടികളുംഅതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. തിരു ത്തലുകള്‍ ഉള്ളില്‍ നിന്നു തന്നെ വരണം.

സഹപൗരന്മാരേ,

6. നമ്മുടെ രാജ്യത്തിന്റെ ഉയര്‍ച്ച നമ്മുടെ മൂല്യങ്ങളുടെ ശക്തി കൊണ്ട് മാത്രമല്ല, നമ്മുടെ സാമ്പത്തിക വളര്‍ച്ച കൊണ്ടും രാജ്യത്തിന്റെ വിഭവങ്ങളുടെ നിഷ്പക്ഷമായ വിതരണം കൊണ്ടും തുല്യമായി കണക്കാക്കപ്പെടുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥ ഭാവി യെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ കഥയുടെ പുത്തന്‍ അദ്ധ്യായങ്ങള്‍ എഴുതപ്പെടാനിരിക്കുന്നു. സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്ന പ്രവൃത്തി. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെയുള്ള നമ്മുടെ പ്രകടനം സ്തു ത്യര്‍ഹമാണ്; ഒരു താഴ്ചയ്ക്കു ശേഷം 2014-15ല്‍ നാം 7.3 ശതമാനം വളര്‍ച്ച വീണ്ടെടുത്തു എന്നത്ആവേ ശഭരിതമാണ്. പക്ഷേ, വളര്‍ച്ചയുടെ ഗുണഫല ങ്ങള്‍ പണക്കാരില്‍ പണക്കാരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും മുന്‍പ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവരിലേക്ക് എത്തണം. നാം ഒരുപങ്കാളിത്തജനാധിപത്യവും പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയുമാണ്; സമ്പത്തിന്‍റെ ശ്രേണിയില്‍ എല്ലാവര്‍ക്കും സ്ഥാന മുണ്ട്. എന്നാല്‍ പ്രഥമ പരിഗണന ഇല്ലായ്മയുടെ തീരത്ത്കഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. അനതി വിദൂര ഭാവിയില്‍ വിശപ്പില്ലാത്ത ഇന്ത്യ എന്ന വെല്ലുവിളി നേരിടുന്നതിലേ ക്കായി നമ്മുടെ നയങ്ങളെ ചലിപ്പിക്കേണ്ടതുണ്ട്.

സഹപൗരന്മാരേ,

7. മനുഷ്യനും പ്രകൃതിയുമായുള്ള സഹജീവിപരമായ ബന്ധം സംരക്ഷിക്കപ്പെടേണ്ട തുണ്ട്. ഉദാരമതിയായ പ്രകൃതി ഭേദ്യം ചെയ്യപ്പെടുമ്പോള്‍, ജീവനും സ്വത്തിനും വന്‍നാശനഷ്ടം വരുത്തുന്ന വിധമുള്ള അത്യാഹിത ങ്ങളിലേക്ക് നയിക്കുന്ന വിനാശ കരമായ ശക്തിയായി മാറും. ഞാന്‍ സംസാരിക്കുന്ന ഈവേളയില്‍പോലും, നമ്മുടെ രാജ്യത്തിന്‍റെ വലിയൊരു ഭാഗം വെള്ളപ്പൊക്കക്കെടുതികളില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ. ക്ലേശമനുഭവിക്കുന്നവര്‍ക്ക് അടിയന്തിരാശ്വാസം നല്‍കുന്നതോടൊപ്പം ജലക്ഷാമവും അതിന്‍റെ ആധിക്യവും കൈകാര്യം ചെയ്യുന്നതിനുള്ള ദീര്‍ഘകാല പരി ഹാരങ്ങളും നമ്മുക്ക് ആവശ്യമുണ്ട്.

സഹപൗരന്മാരേ,

8. ഭൂതകാലത്തിന്റെ ആദര്‍ശങ്ങള്‍ മറക്കുന്ന ഒരു രാജ്യം പ്രധാനപ്പെട്ട ചിലത് അതിന്‍റെ ഭാവിയില്‍ നിന്ന് നഷ്ടപ്പെടുത്തുന്നു. പുത്തന്‍ തലമുറയുടെ അഭിലാഷങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നമ്മുടെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെറ്റുപെരുകുന്നു. പക്ഷേ, അടി മുതല്‍ മുടി വരെ ഗുണനിലവാരത്തിന് എന്താണ് സംഭ വിച്ചത്? ഗുരു-ശിഷ്യ പരമ്പരയെ നമ്മുടേത് മാത്രമെന്ന അഭിമാനത്തോടെ നാം ഓര്‍ക്കാറുണ്ട്; പിന്നെ എന്തു കൊണ്ടാണ് നാം ഈ ബന്ധത്തിന്റെ കാതലായ കരുതലും ആദരവുംപ്രതിബദ്ധ തയും കയ്യൊഴി ഞ്ഞത്? കലമുണ്ടാക്കുന്ന ഒരാളുടെ മൃദുലവും വൈദഗ്ധ്യമുള്ളതു മായ കരങ്ങള്‍ പോലെ ഗുരു ശിഷ്യന്‍റെ ഭാവി ഭാഗധേയത്തെ രൂപപ്പെടുത്തിയെടു ക്കുന്നു. ഗുരുത്വവും വിനയവുമുള്ള ഒരു വിദ്യാര്‍ത്ഥി അധ്യാപകനോടുള്ളകടപ്പാടിനെ അംഗീകരിക്കുന്നു. സമൂഹം അധ്യാപകന്റെ യോഗ്യതയെയും പാണ്ഡിത്യത്തെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ന് അതാണോ നമ്മുടെ വിദ്യാ ഭ്യാസ സംവിധാനത്തില്‍ സംഭവിക്കുന്നത്? വിദ്യാര്‍ഥികളും, അധ്യാപകരും, അധികൃ തരും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണം.

(തുടരും)


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംടീം ഇന്ത്യ രാജ്യത്തെ അഴിമതിയുടെ വേരറുക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി ഃ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമായ 2022-ഓടെ അഴിമതിയുടെ വേരറുത്തുകൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ 125 കോടി ഇന്ത്യാക്കാരട ങ്ങുന്ന ടീം ഇന്ത്യ പ്രതിജ്ഞാബദ്ധമാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപ്രഖ്യാപിച്ചു. 69-ാമത് സ്വാതന്ത്...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 3

(തുടർച്ച) സഹപൗരന്മാരേ, 9. നമ്മുടെ ജനാധിപത്യം ക്രിയാത്മകമായത് അതിന്റെ ബഹുസ്വരത കാരണമാണ്. പക്ഷേ നാനാത്വം പരി പോഷിപ്പിക്കേണ്ടത് സഹനത്തോടും ക്ഷമയോടും കൂടിവേണം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാ ര്‍ദ്ദത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 1.

സഹ പൗരന്മാരേ, 1. സ്വാതന്ത്ര്യത്തി 68-ാം വാര്‍ഷികത്തിന്‍റെ തലേന്നാള്‍ നിങ്ങള്‍ക്കും, ലോകമെമ്പാടു മുള്ള ഭാരതീയര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. സായുധ സേനകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ആഭ്യന്തര സുരക്ഷാ സേനകള്‍ എന്നിവയിലെ അംഗങ്ങ ള്‍ക്ക് ഞാന്...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര ദിനാശംസയര്‍പ്പിച്ച്‌ ധോണി ട്വിറ്ററില്‍

ന്യൂഡല്‍ഹിഃ 69-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ആഗസ്‌റ്റ് 15 ശനിയാഴ്‌ച, ഭാരത്തീയര്‍ക്ക്‌ ആശംസ യര്‍പ്പിച്ച്‌ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ടീം ക്യാപ്‌റ്റന്‍ ലെഫ്‌. കേണല്‍ എം.എസ്‌ ധോണി ട്വിറ്ററില്‍ സെല്‍ഫി സല്യൂട്ട്‌ എന്ന ഹാഷ്‌ ടാഗോടെ യൂണിഫോമിലുള്ള ചി...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി ദേശീയപതാക നിവര്‍ത്തും

തിരുഃ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക നിവര്‍ത്തുന്നതോടെആരംഭിക്കും.തുടര്‍ന്ന് വിവിധ സായുധസേനാവിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെ ചില സവിശേഷ മുഖമുദ്രകള്‍

ഭരണഘടന ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കു കയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ,എഴുതി ...തുട൪ന്ന് വായിക്കുക


പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചേക്കും

ന്യൂഡല്‍ഹിഃ പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധി ക്കുന്നതാണെന്നറിയുന്നു.പ്ലാസ്‌റ്റിക്‌ പതാകകള്‍ നിരോധിക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ കേന്ദ്രം പുറപ്പെടുവിച്ചേക്കാനാണ് സാദ്ധ്യത. റിപ്പബ്ലിക്ക്‌ ദിനത്തിന...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചു. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.