നാളികേര വിലയില്‍ ഒരു തിരിച്ചു കയറ്റം തന്നെയുണ്ടാവുമെന്ന് നാളികേര വികസന ബോര്‍ഡ്
15/7/2015
നാളികേര വിപണിയില്‍ ഇപ്പോള്‍ കാണുന്ന വിലയിടിവ് അകാരണവും അതുകൊണ്ടുതന്നെ കര്‍ഷക കൂട്ടാ യ്മകളുടെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുന്നതുമാണെന്ന് നാളികേര വികസന ബോര്‍ഡ്. നാളികേര ഉത്പാദനവും വിപണിയിലേക്കുള്ള വരവും കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നാളികേരത്തിനും, നാളികേര ഉല്പന്നങ്ങള്ക്കും വിലയിടി യേണ്ട ഒരു സ്ഥിതി വിശേഷവും നിലവിലില്ല. വെളിച്ചെണ്ണ ഇറക്കുമതി സംബന്ധമായ പത്ര വര്ത്തകളി ലൂടെയും യാഥാര്‍ത്ഥ്യ ബോധത്തോടെയല്ലാത്ത വിലയിരുത്തലുകളിലൂടെയും കേര കര്‍ഷകരെ ഭയവിഹ്വല രാക്കി വിലയിടിക്കുവാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ വിപണിയില്‍ പ്രകടമായി കാണുന്നു. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉല്പാദനം നിലവില്‍ 5 ലക്ഷത്തിലേറെ മെട്രിക്ടണ്‍ ഉള്ളപ്പോള്‍ കേവലം 2000 മെട്രിക്ടണ്‍ ഇറക്കുമതി ചെയ്യുന്നു എന്ന വാര്‍ത്ത വിപണിയെ സ്വാധീനിക്കാന്‍ പോന്നതല്ല. വെളിച്ചെണ്ണയ്ക്ക് നിലവില്‍ സ്വതന്ത്രമായി ഇറക്കുമതിക്ക് അനുമതിയില്ല. സ്റ്റേറ്റ് ട്രേഡിങ്ങ് കോര്പ്പറേഷന് മുഖേന മാത്രമേ വെളിച്ചെണ്ണയുടേയും കൊപ്രയുടേയും ഇറക്കുമതി അനുവദിച്ചിട്ടുള്ളൂവെന്ന് നാളികേര വികസന ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2014 - 15), 10,000 മെട്രിക്ടണ്‍ വെളിച്ചെണ്ണയുടെ ഇറക്കുമതി ഉണ്ടായപ്പോള്‍ പോലും ആഭ്യന്തര വിപണി വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്റ്റേറ്റ് ട്രേഡിങ്ങ് കോര്പ്പറേഷന് 2,000 മെട്രിക് ടണ്‍ വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുമെന്നുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിലയിടിയലല്ല മറിച്ച് വിലയിടിക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരാന്‍ പോകുന്ന ഉത്സവകാലത്തേക്കുള്ള ഡിമാന്റ് മുന്നില്‍കണ്ട് കുറഞ്ഞ വിലയില്‍ ഇപ്പോള്‍ തന്നെ മതിയാംവണ്ണം ഉല്പന്നം ശേഖരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിലയിടിക്കല് തന്ത്രമെന്ന് വേണം കരുതേണ്ടത്. കൂടാതെ തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉല്പാദന വര്‍ദ്ധനവാണ് വിലയിടിവിന് കാരണമെന്ന നിലയില്‍ വരുന്ന യാഥാര്‍ത്ഥ്യ വിരുദ്ധമായ വാര്‍ത്തകളും ഈ വിലക്കുറവിന് ഉത്തേജനം നല്‍കുന്നുണ്ട്. നാളികേര വികസന ബോര്‍ഡ് പ്രധാനപ്പെട്ട എട്ട് നാളികേര ഉല്പാദക സംസ്ഥാനങ്ങളില്‍ നടത്തിയ ശാസ്ത്രീയമായ ഉല്പാദന നിര്‍ണ്ണയ പഠനപ്രകാരം കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രകടമായ ഉല്പാദനക്കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഈ നാലു സംസ്ഥാനങ്ങള്‍ കൂടിയാണ് രാജ്യത്തെ നാളികേര ഉല്പാദനത്തിന്റെ ഏകദേശം 90 ശതമാനവും സംഭാവന ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. കൂടാതെ 2015- 16 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തെ നാളികേര ഉല്പന്ന കയറ്റുമതി (കയറും കയറുല്പന്നങ്ങളും ഒഴികെ) 376 കോടി രൂപയുടേതാണ്. മുന്‍വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതിയേക്കാള്‍ 13.6 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ സജീവമായി ഇടപെട്ട് കര്‍ഷകര്‍ ഉല്പന്നം വിപണിയിലെത്തിക്കുന്നത് നിയന്ത്രിച്ചാല്‍ വിലയില്‍ ഒരു തിരിച്ചു കയറ്റം ഈ വരുന്ന ഉത്സവകാലത്തു തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാളികേര വികസന ബോര്‍ഡ് അറിയിച്ചു.
തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്ഷന് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. പഴയ ഏദന്‍ തോട്ടത്തില്‍ നിന്നും പുതിയ ഏദന്‍ ഗാര്‍ഡനിലേക്കുള്ള പരിണാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പഴയ ബൈ...തുട൪ന്ന് വായിക്കുക
തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ജോളിക്കെട്ട് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ ചിരിപടര്‍ത്തി. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സമ കാലിക സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. സീരിയല്‍ മാത്രം കണ്ട...തുട൪ന്ന് വായിക്കുക
കൊച്ചി:പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ (KMF) കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ് മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്ന്, കേരളപ്പിറവി ദിനത്തിൽ, കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ രാജ...തുട൪ന്ന് വായിക്കുക
തിരു: ദുർഗാഷ്ടമി ദിവസമായ ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിര ക്കായി. മഹാനവമിയായ തിങ്കളാഴ്ചയും വിദ്യാരംഭം നടക്കുന്ന ചൊവ്വാഴ്ചയും വൻതിരക്കായിരിക്കും. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിൽ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതീക്ഷേത്രം, പൂജപ്...തുട൪ന്ന് വായിക്കുക
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 147 കലാകാരന്മാരുടെ മേള പ്രമാണി യായി നടൻ ജയറാം കൊട്ടിക്കയറി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 8.50ന് ശിവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറിയത്.
ക്ഷേത്രത്തി...തുട൪ന്ന് വായിക്കുക
തിരു: ഭിന്നശേഷിക്കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മാറ്റുരയ്ക്കുവാൻ ഡിഫറൻറ് ആർട്സ് സെൻറർ തലസ്ഥാനത്ത് ഒരുങ്ങുന്നു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവ നന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലുള്ള മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക...തുട൪ന്ന് വായിക്കുക
കോഴിക്കോട് : ടാഗോർ ഹാളിൽ ഭാരത് ഭവൻ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച നൃത്തോത്സവവും അരങ്ങേറി....തുട൪ന്ന് വായിക്കുക
തിരു: ഹിസ്റ്ററി ആന്റ് എപിക് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കു ള്ള സാഹിത്യ മുദ്ര പുരസ്കാരം സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ മനോജ് മണിയൂ രിന് ലഭിച്ചു. വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതി ബാലസാഹി ത...തുട൪ന്ന് വായിക്കുക
തിരു: വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തിര പരിഹാരം കാണുന്നതി നായി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ വന അദാ ലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് നെടുമങ്ങാട് മുനി സിപ്പൽ ടൗൺ ഹാളിൽ വനം മന്ത്രി കെ രാജു അദാലത്ത് ഉദ്ഘാ...തുട൪ന്ന് വായിക്കുക
തിരു: ഡോ.തോമസ് മാത്യു രചനയുംസംവിധാനവും നിര്‍വഹിച്ച കാലിക പ്രാധാന്യമുള്ള തോറ്റപ്പന്‍ കോരിച്ചൊരിയുന്ന മഴയിലും ചിരി പടര്‍ത്തി. പ്രമുഖ നാടക സംഘത്തിന്റെ പ്രധാന നടന്റെ അന്ത്യ ത്തെത്തുടര്‍ന്ന് സമിതിയിലുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളുമാണ് നാടകത്തിന്റെ ഇ...തുട൪ന്ന് വായിക്കുക
തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഒരൊന്നൊന്നര എ പ്ലസ് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്. എല്‍. സി. പരീക്ഷയ...തുട൪ന്ന് വായിക്കുക
തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി.
രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നട...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.