Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 688 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,342 പേര്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു

അറിയിപ്പുകള്‍

കൂടുതല്‍ 

ദില്‍ഷയുടെ മോഹം പൂവണിയുന്നു; ഇനി വക്കീല്‍ കുപ്പായമണിയാം :എല്‍.എല്‍.ബി.പഠനത്തി നാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചു

14/7/2020

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദില്‍ഷയ്ക്ക് ത്രിവത്സര എല്‍.എല്‍.ബി. പഠനത്തിനാ വശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതാ യി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് നെഹ്‌റു അക്കാഡമി ഓഫ് ലോ കോളേജിലെ വിദ്യാര്‍ത്ഥിയായ ദില്‍ഷയുടെ പഠനം പ്രതിസന്ധി ഘട്ടത്തിലായ സമയത്താണ് സര്‍ക്കാര്‍ ഇടപെട്ടത്. പഠനം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ 2,42,595 രൂപയാണ് ആകെ അനുവദിച്ചത്. നേരത്തെ സ്‌കോളര്‍ഷിപ്പായി അനുവദിച്ച 20,000 രൂപ കൂടാതെയാണ് ഇപ്പോള്‍ 2,22,595 രൂപ കൂടി അനുവദിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം ട്രാന്‍സ് ‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ക്ഷേമത്തിനായി വകയിരുത്തിയ 450 ലക്ഷം രൂപയില്‍ നിന്നാണ് ഈ തുക അനുവദിക്കുന്നത്. ദില്‍ഷയുടെ വക്കീലാകണമെന്ന ആഗ്രഹം ഇതിലൂടെ സാക്ഷാത്ക്കരി ക്കുന്നതാണ്. ദില്‍ഷയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നതായും മന്ത്രി വ്യക്തമാക്കി.

പാലക്കാട് നെഹ്‌റു അക്കാഡമി ഓഫ് ലോകോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയായ ദില്‍ഷ. ഏറെ സാമ്പത്തിക പരാധീനതകളുള്ള വീട്ടിലാണ് ജനിച്ചത്. അച്ഛന്‍ പിണങ്ങിപ്പോയതിനാല്‍ അമ്മ വീട്ട് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയത്.ഡിഗ്രി യ്ക്ക് പഠിക്കുമ്പോഴാണ് സ്വന്തം ഐഡന്റിറ്റി മനസിലാക്കി പെണ്‍കുട്ടിയാകാന്‍ തീരുമാനിച്ചത്. ഇതറിഞ്ഞ് വീട്ടുകാര്‍ ഉള്‍പ്പെടെ പലര്‍ക്കും വിരോധമായി. പലരും കുറ്റപ്പെടുത്തുകയും ചെയ്തു. പഠിക്കണമെന്ന അതിയായ മോഹം ഉണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ സഹായിച്ചില്ല. അപ്പോഴാണ് സര്‍ക്കാര്‍ സഹായകമായത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോടുള്ള അവഗണനയ്‌ക്കെതിരെ പോരാടാനായാണ് വക്കീലാകാനുള്ള മോഹം ഉദിച്ചതെന്ന് ദില്‍ഷ പറഞ്ഞു. 2018ല്‍ എല്‍.എല്‍.ബി. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ പേരു ണ്ടായിരുന്നെങ്കിലും വീട്ടില്‍ പത്രം പോലുമില്ലാത്തതിനാല്‍ ഓപ്ഷന്‍ നല്‍കാന്‍ വിട്ടുപോയി. അങ്ങനെയാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കാണുന്നത്. വലിയ പ്രചോദനമാണ് ടീച്ചര്‍ നല്‍കിയത്. ഷേക്കാന്‍ഡ് തന്നിട്ട് ദില്‍ഷന്റെ മോഹം നടക്കുമെന്നും പഠിച്ച് വക്കീല്‍ കോട്ടിട്ട് വരണമെന്നും ടീച്ചര്‍ പറഞ്ഞു. അഡ്മിഷനായി സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറ ക്കിയിട്ടും അത് നടന്നില്ല. പിന്നീടാണ് പാലക്കാട് നെഹ്‌റു അക്കാഡമി ഓഫ് ലോ കോളേജിലെ ത്തുന്നത്. 10,000 രൂപ കൊണ്ട് അഡ്മിഷന്‍ നേടിയെങ്കിലും ഫീസടയ്ക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ആണന്നറിഞ്ഞതിന്റെ ബുദ്ധിമുട്ടു കളുമുണ്ടായി. ഇതറിഞ്ഞാണ് മന്ത്രിയിടപെട്ട് കോഴ്‌സിനുള്ള തുകയനുവദിച്ചത്. അമ്മയേയും സഹോദരിയേയും നോക്കുകയാണ് തന്റെ ലക്ഷ്യം. തനിക്ക് പഠിക്കാനായി അവസരമൊരുക്കിയ മന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ് എന്നി വര്‍ക്ക് നന്ദി അറിയിക്കുന്നതായും ദില്‍ഷ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കു ന്നത്. ഇവരുടെ ഉന്നമനത്തിനായി മഴവില്ല് എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തികളുടെ പഠനത്തിനും പരിശീലനത്തിനും ജോലിക്കും താമസത്തിനുമായുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുമായ ആദം ഹാരി യുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സഹായം നല്‍കിയിരുന്നു. പൈലറ്റ് പഠനം പൂര്‍ത്തിയാക്കാനായി 25 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊറോണ സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി വേഗം സുഖപ്പെടട്ടെ എന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി വേഗം സുഖപ്പെടട്ടെ എന്ന് കോണ്‍ ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അമിത് ഷാക്ക് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ്. കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെ അമിത്ഷാക്ക് പരിശോധന നടത്തി.പരിശോ ധനയില...തുട൪ന്ന് വായിക്കുക


തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം

അങ്കാറ :തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം. തിളച്ച വെള്ളത്തിന് 72 മണിക്കൂറിനകം കൊറോണയെ നശിപ്പിക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ന്യൂസ്‌ ഏജന്‍സി അന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എട്ട് രൂപയ്ക്ക് ആഹാരം കൊടുക്കുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എട്ട് രൂപയ്ക്ക് ആഹാരം കൊടുക്കുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ ക്കാര്‍. സംസ്ഥാനത്തെ നഗരങ്ങളില്‍ പാവപ്പെട്ടവര്‍ക്കും ഭക്ഷണം വേണ്ടവര്‍ക്കും വെറും എട്ട് രൂപ യ്ക്ക് ആഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. ...തുട൪ന്ന് വായിക്കുക


സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിൽ: പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായെന്ന് എൻഐഎ. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ ഇന്ന് റെയ്ഡ് നടത്തി.റമീ സിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്തത് ഇന്നലെ പിടിയിലായ മുഹ...തുട൪ന്ന് വായിക്കുക


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്. കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗ ത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലി ലൂടെ വിവരം പങ്കുവച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ...തുട൪ന്ന് വായിക്കുക


തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊറോണ

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊറോണ. രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഗവര്‍ണറെ ഇന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ...തുട൪ന്ന് വായിക്കുക


110 വയസുള്ള സിദ്ദമ്മ പ്രായാധിക്യത്തിലും മഹാമാരിയെ അതിജീവിച്ച്‌​ വിസ്​മയമായി

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ 110 വയസുള്ള സിദ്ദമ്മ പ്രായാധിക്യത്തിലും മഹാമാരിയെ അതിജീവിച്ച്‌​ വിസ്​മയമായത്​.അഞ്ച്​ മക്കളും 17 പേരക്കുട്ടികളും 22 പേരക്കുട്ടികളുടെ മക്കളുമുള്ള കുടുംബമാണ്​ സിദ്ദമ്മയുടേത്​. ജൂലൈ 27നാണ്​ സിദ്ദമ്മക്കും ചില കുടുംബാംഗങ്...തുട൪ന്ന് വായിക്കുക


ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം കശ്‍മീരിൽ 2022ല്‍ പൂര്‍ത്തിയാകും

ന്യൂഡല്‍ഹി: കാശ്മീരിലെ ചെനാബ് നദിയ്ക്കു കുറുകെ ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി നിര്‍മി ക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ ജോലി അടുത്തവര്‍ഷംപൂര്‍ത്തി യാകുo. കാശ്മീര്‍ താഴ്വരയെ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുായി ബന്ധിപ്പിക്കുന്ന പാല...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ച്‌ മരിച്ച വൃദ്ധയുടെ മൃതദേഹം നഗരസഭയുടെ മാലിന്യം നീക്കംചെയ്യുന്ന ഉന്തുവണ്ടിയില്‍ കൊണ്ടുപോയി

തേനി: മരിച്ച്‌ 12 മണിക്കൂറോളം കാത്തുനിന്നിട്ടും ആംബുലന്‍സ് ലഭിക്കാത്തതി നാല്‍, കൊറോണ ബാധിച്ച്‌ മരിച്ച വൃദ്ധയുടെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയത് തേനി നഗരസഭയുടെ മാലിന്യം നീക്കംചെയ്യുന്ന ഉന്തുവണ്ടി യില്‍. തേനികമ്പം ഗൂഢല്ലൂര്‍ അഴകുപിള്ളൈ തെരുവില്‍ താ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 441228 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 441228 ആയി.9509 പേര്‍ക്കാണ് പുതിയ തായി രോഗം സ്ഥിരീകരിച്ചത് . 24 മണിക്കൂറിനിടെ 260 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 15576 ആയി ഉയര്‍ന്നു. 9926 പേരാണ് ഇന്ന് മഹാരാഷ്ട്രയില്‍ കൊവിഡ് മ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1037 കേസുകള്‍; 968 അറസ്റ്റ്; പിടിച്ചെടുത്തത് 332 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1037പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 968 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരി ക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത...തുട൪ന്ന് വായിക്കുക


പഞ്ചാബിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി

ചണ്ഡിഗഡ്: പഞ്ചാബിലെ ടന്‍ ടരണ്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി. ഞാറയാഴ്‌ച 12 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വെള്ളിയാഴ്‌ച യാണ് വ്യാദജമദ്യ ദുരന്തത്തിലെ ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ അമൃതസറില...തുട൪ന്ന് വായിക്കുക


കേരള പോലീസ് നടത്തുന്ന വിർച്വൽ ഹാക്കത്തോൺ - Hac’KP ആരംഭിച്ചു

തിരു; പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി, സൈബർ രംഗത്ത് കേരള പോലീ സിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതി നുമായി കേര...തുട൪ന്ന് വായിക്കുക


നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരു: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട...തുട൪ന്ന് വായിക്കുക


അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി;അഭിഷേക് ബച്ചൻ ഇപ്പോഴും ആശുപത്രിയിൽ

മുംബൈ: ബോളിവുഡിൻ്റെ ബിഗ് ബി അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. 23 ദിവസത്തിനു ശേഷo അദ്ദേഹം നാനാവതി ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി മടങ്ങി.അമിതാഭ് ബച്ചൻ്റെ മകനും അഭിനേതാവുമായ അഭിഷേക് ബച്ചനാണ് വിവരം അറിയിച്ചത്. പിതാവ് കൊവിഡ് മുക്ത നായെന്നും ആശുപത്രി വിട്ട്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.