Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 688 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,342 പേര്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു

കായികം

കൂടുതല്‍ 

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

24/6/2020

തൊടുപുഴ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെയശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് സന്ദേശത്തി ലൂടെ എം.പി. ആഹ്വാനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു കണ്‍വീനര്‍ എം.എസ്. പവനന്‍ സ്വാഗതപ്രസംഗം നടത്തി. ഡോ:പ്രിന്‍സ് കെ.മറ്റം, ശരത് യു.നായര്‍, പ്രൊഫ: വി.സി.ജെയിംസ്,പി.എ.സലിം കുട്ടി, ഡോ:തോംസണ്‍ ജോസഫ്, ഡോ: ബാബു ആന്റണി, ടി.കെ. സുകു, എന്‍. രവീന്ദ്രന്‍, സൈജന്‍ സ്റ്റീഫന്‍, ബേബി വര്‍ഗ്ഗീസ്, ബേബി എബ്രഹാം, ടോം ടി. ജോസ്, ബിനോയ് മാത്യു, ബിജി ചിറ്റാട്ടില്‍, ക്ലമന്റ് ഇമ്മാനുവല്‍, എം. മോനിച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റു മായ ഡോ: തോംസണ്‍ ജോസഫ് ദീപശിഖയില്‍ അഗ്‌നി പകര്‍ന്നു. മുന്‍ സന്തോഷ് ട്രോഫി താ രം പി.എ.സലിംകുട്ടി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന് നടത്തിയദീപശിഖ പ്രയാണം എം.പി. ഡീന്‍ കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് കായിക താരങ്ങള്‍ തൊടുപുഴ നഗരം ചുറ്റിയുള്ള ദീപശിഖാ പ്രയാണം നടത്തിയത്. സോക്കര്‍ സ്റ്റേഡിയത്തില്‍ ദീപ ശിഖ എത്തിയപ്പോള്‍ കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജോ യിന്റ് സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപ ശിഖയില്‍ നിന്നും ചെറു ദീപങ്ങള്‍ തെളിയിച്ചുകൊണ്ട് കോവിഡ്-19 ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.ഇതോടനുബന്ധിച്ച് നടത്തിയ 18 വയ സ്സില്‍ താഴെ പ്രായമുള്ളവരുടെ ചിത്രരചനാ മത്സരം സൈജന്‍ സ്റ്റീഫന്‍ ഉത്ഘാടനം ചെയ്തു.

സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള ചിത്രരചനാ മത്സരത്തില്‍ 10 കുട്ടികള്‍ പങ്കെടുത്തു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സോക്കര്‍ ക്ലബ്ബ് ഹാളില്‍ നടന്ന സ്പോര്‍ട്സ് ക്വിസ്സ് മത്സര ങ്ങള്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശരത് യു നായര്‍ ഉത്ഘാടനം ചെയ്തു. മത്സര്ങ്ങള്‍ക്കു ശേഷം വിജയികള്‍ക്കുള്ള ക്യാഷ് അവര്‍ഡ് ജില്ലാ ഒളിമ്പിക് അസോ സിയേഷന്‍ ചെയര്‍മാന്‍ സുനില്‍ സെബാസ്റ്റ്യന്‍ വിതരണം ചെയ്തു.

ഒളിമ്പിക് ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഫീസ് ആയ ജില്ലാ ഒളിമ്പിക് ഭവന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ സെബാസ്റ്റ്യന്‍ ഉത്ഘാടനംചെയ്തു. മുട്ടം പോലീസ് സബ്ബ്-ഇന്‍സ്പെക്ടര്‍ക്ക് മാസ്‌ക്ക് നല്‍കിക്കൊണ്ട് കേരള ഒളിമ്പിക് അസോസിയേ ഷന്‍ വൈസ്-പ്രസിഡന്റ് ഡോ: പ്രിന്‍സ് കെ. മറ്റം മാസ്‌ക്ക് വിതരണത്തിന്റെ ഉത്ഘാടനം നിര്‍വ്വ ഹിച്ചു അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു തൊടുപുഴയില്‍ സംഘടിപ്പിച്ച ദീപശിഖ പ്രയാണം ഡീന്‍ കുര്യാക്കോസ് എം പി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo

ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo. നവം ബര്‍ പത്തിനാണ് ഫൈനല്‍. ഐ.പി.എല്‍ സ്പോണ്‍സറായി ചൈനീസ് ബ്രാന്‍ഡായ വിവോതുടരും. ക...തുട൪ന്ന് വായിക്കുക


ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ

ടൂറിൻ : ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ. ഇറ്റാലിയൻ ലീഗ്‌ ചാമ്പ്യൻമാരായ യുവന്റ സിന്റെ അണ്ടർ 23 ടീമിനെ പിർലോ പരിശീലിപ്പിക്കും. നാലുവർഷം യുവന്റസിനായി കളിച്ചിട്ടുണ്ട്‌. 2015ലാണ്‌ യുവന്റസ്‌ വിട്ടത്‌. തുടർന്ന്‌ അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്‌ ന്യൂയോ...തുട൪ന്ന് വായിക്കുക


മോഹൻ ബഗാന്‌ ആദരം

കൊൽക്കത്ത : ഇന്ത്യയിലെ ഏറ്റവുംമികച്ച ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാന്‌ ആദ രം. ബഗാൻദിനത്തിൽ ക്ലബ്ബിന്റെ പേരും ലോഗോയും ന്യൂയോർക്കിലെ ടൈം സ്‌ക്വ യറിൽ അമേരി ക്കൻ ഓഹരിവിപണി നാസ്‌ഡാക്കിന്റെ ബിൽബോർഡിൽ തെളിഞ്ഞു. 1911 ജൂലൈ 29നാണ്‌ ബ്രിട്ടീ ഷ്‌ ക്ലബ് ഈസ്‌...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം

ലണ്ടൻ :ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം. അവസാന റൗണ്ട്‌ മത്സരങ്ങൾ അടുത്തവർഷം മെയ്‌ 23ന്‌ നടക്കും. ആഗസ്‌ത്‌ എട്ടിനായിരുന്നു പുതിയ സീസൺ തുട ങ്ങേണ്ടിയിരുന്നത്‌. എന്നാൽ, കോവിഡ്‌ കാരണം ഈ സീസണിലെ മത്സരങ്ങൾ നീട്ടിയതോടെ തീയതി മാ...തുട൪ന്ന് വായിക്കുക


വെസ്റ്റ് ഇന്‍ഡീസിനെതിരെ 369 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്

ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 369 റണ്‍സിന് പുറത്ത്. രണ്ടാം ദിനം നാലിന് 258 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 22 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി.തുടര്‍ന്ന് സ്...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും. നവംബർ എട്ടിന്‌ അവ സാനിക്കും. ആകെ 51 ദിവസം‌. യുഎഇയിലാണ്‌ ഇക്കുറിഐപിഎൽ.ഐപിഎൽതലവൻബ്രിജേഷ്‌ പട്ടേൽ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ആകെ മൂന്ന്‌ വേദികളാണ്‌. ദുബായ്‌, അബുദാബി, ഷാർജ എന്നിവയാണ്‌ വേ...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി

ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് പരി ക്കേറ്റ് പുറത്തായി. ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ കഴിയുന്ന താരം പരിശീലനത്തിനി ടെയാണ് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് താരം ഉടനെ ടീമില്‍ നിന്ന് തിരികെ മടങ്ങുമെന്...തുട൪ന്ന് വായിക്കുക


ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന് വിക്ടർ ഫോണ്ട്

നൗകാമ്പ്‌ : ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന്‌ ക്ലബ്‌ പ്രസിഡൻഷ്യൽ സ്ഥാനാർഥി വിക്ടർ ഫോണ്ട്‌. നിലവിലെ സ്ഥിതി തുടർന്നാൽ ബാഴ്‌സ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, എ സി മിലാൻ ടീമുകളുടെ അവസ്ഥയിലേക്ക്‌ ഉടൻ മാറുമെന്ന്‌ ഫോണ്ട്‌ പറഞ്ഞു. കിരീടങ്ങൾ നേടിയെടുക്കാനുള്ള ...തുട൪ന്ന് വായിക്കുക


ഖത്തർ ആതിഥേയരാകുന്ന 2022 ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മത്സരക്രമമായി

ദോഹ : ഖത്തർ ആതിഥേയരാകുന്ന 2022 ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മത്സരക്രമമായി. 2022 നവം ബർ 21ന്‌ പകൽ 3.30ന്‌ അൽബെയ്‌ത്‌ സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫ്‌. ഫൈനൽ ഡിസംബർ 18ന്‌ രാത്രി 8.30ന്‌ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ.എല്ലാദിവസവും പകൽ 3.30, വൈകിട്ട്‌ 6.30, രാത്രി 9....തുട൪ന്ന് വായിക്കുക


മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഉത്തർപ്രദേശ്‌ മന്ത്രിയുമായ ചേതൻ ചൗഹാന്‌ കോവി ഡ്‌

ന്യൂഡൽഹി :മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഉത്തർപ്രദേശ്‌ മന്ത്രിയുമായ ചേതൻ ചൗഹാന്‌ കോവി ഡ്‌ സ്ഥിരീകരിച്ചു. എഴുപത്തിരണ്ടുകാരനായ ചൗഹാൻ ലഖ്‌നൗ സഞ്‌ജയ്‌ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്‌. മുൻ താരങ്ങളായ ആകാശ്‌ ചോപ്രയും ആർ പി സിങ്ങുമാണ്‌ ചൗഹാന്റെ കോവി ഡ്‌ വി...തുട൪ന്ന് വായിക്കുക


ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ് മത്സരങ്ങൾ സെപ്‌തംബറിൽ

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ സെപ്‌തംബറിൽ തുടക്കമാകും. ഡിസംബറിലായിരിക്കും ഫൈനലെന്ന്‌ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. കോവിഡിനെ തുടർന്ന്‌ മാർച്ചിലാണ്‌ മത്സരങ്ങൾ റദ്ദാക്കിയത്‌. ...തുട൪ന്ന് വായിക്കുക


അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ

പൊന്നാനി : മലബാറിലെ ഏറ്റവും വലിയ അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ യാഥാർഥ്യമാവുന്നു. 14.2 കോടിയുടെ പദ്ധതിക്ക് കിഫ്ബി പച്ചക്കൊടി വീശി. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതി അനുവദിച്ചത്‌. ഈശ്വരമം...തുട൪ന്ന് വായിക്കുക


ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ

നൗകാമ്പ്‌ :ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ സ്‌റ്റേഷൻ കദെന സെർ. അടുത്ത വർഷമാണ്‌ കരാർ അവസാനിക്കുന്നത്‌. 2017ൽ ഒപ്പുവച്ച കരാറാണിത്‌. ക്ലബ്‌ മാനേജ്‌മെന്റുമായി മെസി രസത്തിലല്ല. പരിശീലകൻ ഏണസ്‌റ്റോ വാൽവെർദെയെ പ...തുട൪ന്ന് വായിക്കുക


അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌

മിലാൻ : റയൽ മാഡ്രിഡ്‌ പ്രതിരോധക്കാരൻ അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌. കരാർ സംബന്ധിച്ച്‌ ഇരുടീമുകളും ധാരണയിലായി. കഴിഞ്ഞ രണ്ട്‌ സീസണുകളിലും വായ്‌പ അടിസ്ഥാന ത്തിൽ ഹക്കീമിയെ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ നൽകിയിരുന്നു റയൽ. ഡോർട്ട്‌മുണ്ടിനായുള്ള മികച്ച പ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാ രൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.