Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

അറിയിപ്പുകള്‍

കൂടുതല്‍ 

എവറസ്റ്റ് ഗ്രൂപ്പിൻ്റെ ഐ ടി സർവീസ് പ്രൊവൈഡർ ഓഫ് ദി ഇയർ 2020 അംഗീകാരം യുഎസ്ടി ഗ്ലോബലിന്

5/6/2020

തിരു : ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന് എവറസ്റ്റ് ഗ്രൂപ്പിൻ്റെ പീക്ക് മാട്രിക്സ് ടോപ്പ് 20 ഐ ടി സർവീസ് പ്രൊവൈഡേഴ്സ് ഓഫ് ദ ഇയർ 2020 അംഗീകാരം ലഭിച്ചു.

സ്ട്രാറ്റജിക് ഐ ടി, ബിസിനസ് സർവീസസ്, സോഴ്സിങ്ങ് എന്നിവയിൽ ഊന്നൽ നൽകി കൺസൾ ട്ടിങ്ങ്, ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് എവറസ്റ്റ് ഗ്രൂപ്പ്. ഐ ടി മേഖലയിൽ സുസ്ഥിര നേതൃപദവി കൈയ്യാളുന്ന സേവന ദാതാക്കളെ അംഗീകരിക്കുന്നതാണ് കമ്പനിയുടെ പീക്ക് മാട്രിക്സ് റിപ്പോർട്ട്. അഞ്ചാമത് പുരസ്കാരമാണ് ഈ വർഷം വിതരണം ചെയ്യുന്നത്.

ലോകത്തെ വൻകിട കമ്പനികൾക്ക് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിലും ഡിജിറ്റൽ ഇന്നൊവേഷൻ സൊല്യൂഷൻസിലും സേവനമർപ്പിക്കുന്ന യു എസ് ടി ഗ്ലോബൽ ആഗോളതലത്തിൽ അതിവേഗം വളരുന്ന ഡിജിറ്റൽ ടെക്നോളജി കമ്പനിയാണ്. എവറസ്റ്റ് ഗ്രൂപ്പിൻ്റെ ഉന്നത പുരസ്കാരം കമ്പനിയുടെ ഈ രംഗ ത്തെ മികവിനുള്ള സാക്ഷ്യപത്രമാണ്.

ഐ ടി സേവന ദാതാക്കളുടെ വിപണി വിജയവും ശേഷിയും ആനുപാതിക മായി വിലയിരുത്താ നുള്ള അടിസ്ഥാന ഘടനയാണ് പീക്ക് മാട്രിക്സ്. യു എസ് ടി ഗ്ലോബൽ ഈ പട്ടികയിൽ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. ഈ വർഷ ത്തെ ടോപ്പ് 20 പട്ടികയിൽ പ്രാമുഖ്യത്തോടെ എടുത്തു പറയപ്പെടുന്ന ഏക പുതിയ കമ്പനിയും യു എസ് ടി ഗ്ലോബൽ തന്നെ.

ടോപ്പ് 20 ഐ ടി സേവന ദാതാവ് എന്ന എവറസ്റ്റ് ഗ്രൂപ്പിൻ്റെ ഉന്നത ബഹുമതി നേടാനായതിൽ അതിയായ ആഹ്ളാദമുണ്ടെന്ന് യു എസ് ടി ഗ്ലോബൽ ബിസി നസ് ഡവലപ്മെൻ്റ് ആൻ്റ് അഡ്വൈസറി റിലേഷൻസ് വൈസ് പ്രസിഡണ്ട് ഗൗതം ഖന്ന അഭിപ്രായപ്പെട്ടു. എവറസ്റ്റിൻ്റെ പീക്ക് മാട്രിക്സിൽ ആദ്യമായാണ് കമ്പനി ഇടം പിടിക്കുന്നത്. ഉന്നതമായ ഈ വ്യവസായ സൂചികയിലൂടെ ഞങ്ങളു ടെ ആഗോള നേതൃപദവിയാണ് അംഗീകരിക്കപ്പെടുന്നത്. കമ്പനി യുടെ വളർച്ചയ്ക്കുള്ള മികച്ച സാക്ഷ്യപത്രമാണിത്. അതോടൊപ്പംനൂതനമായ ഉപയോക്തൃ അനുഭവങ്ങൾ, സുഗമമായ പ്രവർത്തനങ്ങൾ, ഇടപാടുകാർക്ക് മികച്ച വ്യാപാര മൂല്യം പകർന്നു നല്കൽ എന്നിവയിൽ കമ്പനി പ്രകടമാക്കു ന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരംകൂടിയായി ഈ ബഹുമതിയെ കണ ക്കാക്കാം.അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ, ഐ ടി സേവന മേഖലയിൽ ആഗോള തല ത്തിൽ മുൻനിരയിലുള്ള കമ്പനി ‌വളർച്ചയുടെ പുതിയ പടവുകൾ താണ്ടുക യാണെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ മനു ഗോപി നാഥ് അഭിപ്രായപ്പെട്ടു. നേട്ടങ്ങളിൽ ജീവനക്കാർക്കുള്ള പങ്കിനെപ്പറ്റി എടുത്തു പറഞ്ഞ അദ്ദേഹം എക്കാലത്തും തങ്ങൾക്കൊപ്പമുള്ള, പ്രതിഭാ സമ്പന്നരും പ്രചോദിതരുമായ ജീവനക്കാരാണ് മുഴുവൻ വിജയങ്ങളുടെയും അടിസ്ഥാന മെന്ന് വ്യക്തമാക്കി.ശ്രദ്ധേയമായ നേട്ടങ്ങളാണ് തുടർച്ചയായി കൈവരിക്കു ന്നതെന്നും,കരാറിനപ്പുറമുള്ള പ്രതിബദ്ധതയാണ് മുഴുവൻ ഉപഭോക്താക്ക ളോടും പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദശാബ്ദത്തിലേറെയായി ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ രംഗത്തെ ലോക ത്തെ മുൻനിരകമ്പനി യാണ് യു എസ് ടി ഗ്ലോബൽ. അങ്ങേയറ്റം യോജിപ്പോ ടെയുള്ള പ്രവർത്തനം, കരുത്തുറ്റ ഇന്നൊ വേഷൻ എന്നിവയിലൂടെ വ്യത്യസ്ത മേഖലകളിലുള്ള ഫോർച്യൂൺ 500,ഗ്ലോബൽ 2000 കമ്പനികൾക്ക് മികവുറ്റ ഫലങ്ങളാണ് കമ്പനി പ്രദാനം ചെയ്യുന്നത്. വ്യത്യസ്തമായ സൊല്യൂഷനുകൾ, ബഹുമുഖമായ ബിസിനസ് മോഡലുകൾ, നിരന്തരം വികസിച്ചു വരുന്ന ആവാസവ്യവസ്ഥ എന്നിവ യുഎസ്ടി ഗ്ലോബ ലിനെ ആഗോള വ്യാപാര സമൂഹത്തിൻ്റെതിരഞ്ഞെടുക്കപ്പെട്ട പങ്കാളിയായി മാറ്റിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തുടര്‍ച്ച യായി രണ്ടാം ദിവസവും സ്വര്‍ണം പിടികൂടിയത്. 600 ഗ്രാം സ്വര്‍ണമാണ് ദുബായില്‍ നിന്ന് എത്തി യ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു:മുഖ്യമന്ത്രി

തിരു: സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെ ന്നും ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയെയും ധനകാ...തുട൪ന്ന് വായിക്കുക


സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴി ഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ...തുട൪ന്ന് വായിക്കുക


ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍ സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍...തുട൪ന്ന് വായിക്കുക


കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു

കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാ പിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു....തുട൪ന്ന് വായിക്കുക


ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ...തുട൪ന്ന് വായിക്കുക


മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സ് യാൺ

(കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കുന്ന എച്ച്ഇഐക്യു വൈറോ ബ്ലോക്ക് :എൻപിജെ 03 സാങ്കേതികവിദ്യ ഉപയോഗിച്ച മാസ്ക് ) കൊച്ചി: സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറ...തുട൪ന്ന് വായിക്കുക


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയം 88.78 ശതമാന മാണ് 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbs...തുട൪ന്ന് വായിക്കുക


സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ

ന്യൂഡൽഹി : സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താ നാകില്ല. പ്രതി സരിത്ത് ഡിപ്ലോമാറ്റിക് ബാഗേജ് മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയി...തുട൪ന്ന് വായിക്കുക


വ്യാജ ചിത്രം: മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.