Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ് സാഹചര്യം എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച ചെയ്തു

26/5/2020

തിരു: വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജന പ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായുംമുഖ്യ മന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് നടത്തി. ഇപ്പോഴത്തെഗുരുതരസാഹചര്യം നേരിടുന്നതിന് സർക്കാർ എടുക്കുന്ന നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എം എൽഎമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഈ മഹാമാരി നേരിടുന്നതിന് കേരളം തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാര മാണ് എല്ലാവരും പങ്കുവെച്ചത്. ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിർദേശങ്ങൾ ജനപ്രതി നിധികളുടെ ഭാഗത്തുനിന്നുണ്ടായി. അവ സർക്കാർ ഗൗരവമായി പരിശോധിക്കും. നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരുൾപ്പെടെ പങ്കെടുത്തു. മൂന്നു പേരൊഴികെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പംവീഡിയോകോൺഫറൻസിലുണ്ടായിരുന്നു.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുതലത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. വാർഡുതല സമിതിക്കു മുകളിൽപഞ്ചാ യത്തുതലത്തിൽ കമ്മിറ്റികൾ ഉണ്ട്. ഇവരുടെ പ്രവർത്തനത്തിന് മാർഗനിർദേശവും സഹായവും ഉണ്ടാകണമെന്ന് എംഎൽഎമാരോടും എംപിമാരോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിദേശ രാജ്യ ങ്ങളിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ ആശങ്ക വേണ്ട. കൂടുതൽ ഫ്‌ളൈറ്റു കൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാവുന്നുണ്ട്. ആളുകളെ കൊണ്ടുവരുമ്പോൾ മുൻഗണ നാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കോവിഡ് വ്യാപനം തീവ്രമായപ്രദേശങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക സമീപനം വേണമെന്ന് പ്രതിപക്ഷ നേതാവ് നിർദേ ശിച്ചു. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യും. എന്നാൽ,അവർ ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കുന്നതിന് പ്രയാസം ഉണ്ടാകില്ല. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. അന്തർ ജില്ലാ ജലഗതാഗതം അനുവദിക്കണമെന്ന ആവശ്യം വീഡിയോ കോൺഫറൻസിൽ ഉയർന്നു. അന്തർജില്ലാ ബസ് സർവീസ് ആരംഭിക്കുന്നതിനൊപ്പം ഇത് പരിഗണിക്കും. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് തിരിച്ചുപോകാൻ യാത്രാസൗകര്യമില്ലാത്ത പ്രശ്‌നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി അറി യിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി എം. എൽ. എമാരുടെയും എം. പി.മാരുടെയും സഹകരണം തേടി. കോവിഡ് പ്രതി രോധം സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ജനപ്രതിനിധികൾക്ക് മുന്നിലുള്ള കടമ. കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളെയാകെ അണിനിരത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തുടര്‍ച്ച യായി രണ്ടാം ദിവസവും സ്വര്‍ണം പിടികൂടിയത്. 600 ഗ്രാം സ്വര്‍ണമാണ് ദുബായില്‍ നിന്ന് എത്തി യ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു:മുഖ്യമന്ത്രി

തിരു: സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെ ന്നും ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയെയും ധനകാ...തുട൪ന്ന് വായിക്കുക


സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴി ഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ...തുട൪ന്ന് വായിക്കുക


ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍ സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍...തുട൪ന്ന് വായിക്കുക


കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു

കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാ പിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു....തുട൪ന്ന് വായിക്കുക


ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ...തുട൪ന്ന് വായിക്കുക


മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സ് യാൺ

(കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കുന്ന എച്ച്ഇഐക്യു വൈറോ ബ്ലോക്ക് :എൻപിജെ 03 സാങ്കേതികവിദ്യ ഉപയോഗിച്ച മാസ്ക് ) കൊച്ചി: സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറ...തുട൪ന്ന് വായിക്കുക


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയം 88.78 ശതമാന മാണ് 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbs...തുട൪ന്ന് വായിക്കുക


സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ

ന്യൂഡൽഹി : സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താ നാകില്ല. പ്രതി സരിത്ത് ഡിപ്ലോമാറ്റിക് ബാഗേജ് മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയി...തുട൪ന്ന് വായിക്കുക


വ്യാജ ചിത്രം: മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.