Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

കുമളിയില്‍ മടങ്ങിയെത്തുമെന്ന ദൃഢനിശ്ചയത്തോടെ കാശ്മീരികള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു

20/5/2020

കുമളി : കോവിഡ് പ്രതിസന്ധി അവസാനിച്ച്, എല്ലാം പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ ഞങ്ങള്‍ മടങ്ങിയെത്തും, ഞങ്ങള്‍ക്ക് ഇവിടം പൂര്‍ണ്ണമായി ഉപേക്ഷിക്കാനാകില്ല- കുമളിയില്‍ നിന്ന് കാശ്മീ രിലേയ്ക്ക് മടങ്ങുന്ന ശ്രീനഗര്‍ സ്വദേശി ഇംതിയാസ് അഹമ്മദ് ഷായുടെ വാക്കുകളാണിത്.

തങ്ങള്‍ വര്‍ഷങ്ങളായി താമസിച്ച് ഉപജീവനം നടത്തിയ, തങ്ങളുടെ കുഞ്ഞുമക്കള്‍ ജനിച്ചു വളര്‍ ന്ന കുമളിയെ മറക്കാനാകില്ലെന്നും കോവിഡ് മഹാമാരിക്ക് ശമനമായി ബിസിനസ് പുനരാരംഭി ക്കാനായാല്‍ ഉടന്‍ മടങ്ങിയെത്തുമെന്നും കാശ്മീരിലേയ്ക്ക് മടങ്ങുന്ന ഓരോരുത്തരുടെയും കണ്ണു കള്‍ പറയാതെ പറഞ്ഞു.

തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെത്തുന്നവര്‍ക്ക് കരകൗശല വസ്തുക്കളും ഹാന്‍ഡ് വര്‍ ക്ക് ഡ്രസുകളുമായി കുമളിയില്‍ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കാശ്മീരികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. കോവിഡ് രോഗബാധ ടൂറിസം മേഖലയെ സാരമായി ബാധിച്ചതോടെ ഇവരുടെ വ്യാപാരവും പൂര്‍ണ്ണമായും തകര്‍ന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തീരു മാനിച്ചത്. കോവിഡ് നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്നാണ് ഇവര്‍ക്ക് മടക്കയാത്ര യ്ക്ക് അവസരമൊരുങ്ങിയത്. കുമളിയില്‍ നിന്നും 101 കാശ്മീരികളാണ് സ്വദേശമായ കാശ്മീര്‍ വാലിയിലേയ്ക്ക് ഇന്ന് (20/5/20) വൈകിട്ട് അഞ്ചേമുക്കാലോടെ യാത്ര തിരിച്ചത്. ഇതില്‍കൊച്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെഇരുപതോളം കുടുംബങ്ങളുണ്ട്. പുരുഷന്‍മാര്‍ -56, സ്ത്രീകള്‍ -21,ട്ടികള്‍ - 24 എന്നിങ്ങനെയാണ് മടങ്ങിയവരുടെ എണ്ണം. . കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് കുമളി ബസ് സ്റ്റേഷനില്‍ തയ്യാറാക്കിയ പ്രത്യേകകൗണ്ട റില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചും പ്രാഥമിക പരിശോധന നടത്തിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി, യാത്രാവേളയില്‍ കഴിക്കുവാന്‍ ഭക്ഷണ കിറ്റും കുടിവെള്ളവും നല്കി യാണ് ജില്ലാ ഭരണകൂടം ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രയാക്കിയത്. ഇവര്‍ ക്കായുള്ള ഭക്ഷണ കിറ്റും വെള്ളവും വിതരണ ഉദ്ഘാടനം ഇടുക്കി ആര്‍ ഡി ഒ അതുല്‍ .എസ് . സ്വാമിനാഥ് നിര്‍വഹിച്ചു. ബസ് ചാര്‍ജ് ഈടാക്കാതെ മൂന്ന് ബസുകളിലായിട്ടാണ് ഇവരെ എറ ണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തൊടുപുഴയില്‍ നിന്നും ആറ് ഹിമാചല്‍ പ്രദേശു കാരും നാല് പഞ്ചാബികളും ഇവരോടൊപ്പം മടങ്ങുന്നുണ്ട്. ഇടുക്കി ജില്ലാ സര്‍വേ സൂപ്രണ്ട് എസ്.അബ്ദുള്‍ കലാം ആസാദ് ഇവരെ ട്രെയിനില്‍ കയറ്റി യാത്രയാക്കുന്നതു വരെ ഒപ്പമുണ്ട്.

എറണാകുളത്തു നിന്നും രാത്രി 11.50 ന് തിരുവനന്തപുരം - ഉദംപൂര്‍ ടെയിനില്‍ യാത്ര തുടരുന്ന ഇവര്‍ 23 ന് ഉച്ചയ്ക്ക് 1.55 ന് കാശ്മീരിലെ ഉദംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. പഞ്ചാ ബിലെ സിര്‍ഹിന്ദ്, ഹിമാചല്‍ പ്രദേശിലെ കണ്ട്രോറി , കശ്മീരിലെ ഉദംപൂര്‍ എന്നീ മൂന്നു സ്റ്റോപ്പു കളാണ് ട്രെയിന് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തു നിന്നും ആകെ 761 കാശ്മീരികളാണ് ഈ ട്രെയിനില്‍ സ്വദേശത്തേയ്ക്ക് മടങ്ങുന്ന ത്. കൊച്ചി-310, വര്‍ക്കല - 85, തിരുവനന്തപുരം - 230, ആലപ്പുഴ-30, കുമളി-100, കോഴിക്കോട് - 6 എന്നിങ്ങനെയാണ് ഇവരുടെ എണ്ണം. കശ്മീര്‍ ഭരണകൂടമാണ് ഇവരുടെ ട്രെയിന്‍ യാത്രാചെലവ് വഹിക്കുന്നത്.

ഇരുപത് വര്‍ഷത്തോളമായി കുമളിയില്‍ സ്ഥിരതാമസക്കാരാണ് ഇന്നലെ മടങ്ങിയ കാശ്മീരികളി ല്‍ ഭൂരിഭാഗവും. ഇവരുടെ കുട്ടികളില്‍ പലരും ഇവിടെ ജനിച്ചവരാണ്. ഇവിടുത്തെ സ്‌കൂളുകളി ലാണ് പഠിക്കുന്നത്. എല്ലാ വര്‍ഷവും സ്‌കൂള്‍ അവധിക്കാലത്താണ് ഇവര്‍ സ്വദേശത്ത് പോയി ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നത്. ഇത്തവണ ഇപ്പോള്‍ പോകുന്നുവെങ്കിലും സ്‌കൂളുകളില്‍ അധ്യ യനം ആരംഭിക്കുന്നതോടെ മടങ്ങിയെത്താമെന്ന പ്രതീക്ഷയാണിവര്‍ക്കുള്ളത്. ലോക്ക് ഡൗണി ലും കേരളം നല്‍കിയ സുരക്ഷിതത്വം വലുതാണെന്നും ആരോഗ്യമേഖലയില്‍ കേരളം ഏറ്റവും മികച്ചതാണെന്നും തിരിച്ചു വരാനുള്ള മടക്കം മാത്രമാണിതെന്നും അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് 28-05-2020 അർധരാത്രി മുതൽ വിലക്ക്

തിരു: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇത് കേരളതീരത്ത് നിന്ന് അധികംഅകലെയല്ലാത്തപ്രദേശമാണ്. മധ്...തുട൪ന്ന് വായിക്കുക


40 പേർക്ക് കൂടി കോവിഡ്-19; 10 പേർ രോഗമുക്തി നേടി: ചികിത്സയിലുള്ളത് 445 പേർ; 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നു ള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലംജില്ലയിൽ നിന്നുള്ള 4പേർക്ക...തുട൪ന്ന് വായിക്കുക


വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ട: മുഖ്യമന്ത്രി

തിരു: വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർ ക്വാറ ന്റൈൻ ചെലവ് വഹിക്കണമെന്ന സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണയ്ക്കിടയാക്കി. ക്വാറ ന്റൈൻ ച...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ ബീഹാറിലേക്ക് തിരിച്ചു

പാലക്കാട് : ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴിലാളികളും, തൃശൂർ ജ...തുട൪ന്ന് വായിക്കുക


ഹരിതഭവനം, തളിരിടുന്ന തരിശിടങ്ങള്‍ പദ്ധതികളുമായി ഇടുക്കി ജൈവഗ്രാം കര്‍ഷകര്‍

ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തി ല്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് -ഹരിത ഭവനം-,-തളിരിടുന്ന തരിശിട ങ്ങള്‍- എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തങ്കമണിയില്‍ നടന്ന യോഗത്തില്‍ -ഹരിത ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

തിരു: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്‌ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ ...തുട൪ന്ന് വായിക്കുക


നഷ്ടം പഴങ്കഥ; നാലു വര്‍ഷവും ടെല്‍ക്ക് ലാഭപാതയില്‍

തിരു: സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചു. 8.4 കോടി രൂപയാണ് ലാഭം. 201920 സാമ്പത്തികവര്‍ഷം 203.9 കോടി രൂപയുടെ വിറ്റുവരവും നേടി. കഴിഞ്ഞ 11 വര്‍ഷത്തി...തുട൪ന്ന് വായിക്കുക


പോലീസിന് ആദരവറിയിച്ച് ആറാംക്ലാസുകാരി; മധുരം നല്‍കി നന്ദിയറിയിച്ച് പോലീസും

(ഫോട്ടോക്യാപ്ഷന്‍: ദര്‍ശനയ്ക്ക് തൃത്താല പോലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.അനീഷ് സ്നേഹോപഹാരം നല്‍കി നന്ദി അറിയിക്കുന്നു) തൃത്താല: കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്ത കരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1133 കേസുകള്‍; 1283 അറസ്റ്റ്; പിടിച്ചെടുത്തത് 567 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1133 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1283 പേരാണ്. 567 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


ബെവ്കോയുടെ പേരില്‍ വ്യാജ ആപ്പ് : ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും

തിരു; മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരി...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരു: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കി ല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടി ലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെ ടെ ക...തുട൪ന്ന് വായിക്കുക


കോവിഡ് സാഹചര്യം എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച ചെയ്തു

തിരു: വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജന പ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായുംമുഖ്യ മന്ത്രി പിണറായി വിജയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നും 187 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് 187 പ്രവാസികള്‍ കൂടി ജന്മനാടില്‍ തിരിച്ചെത്തി. മലപ്പുറം ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുമായി ഐ. എക്സ് - 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് (മെയ് 26) രാത്രി ഒമ്പതിനാണ...തുട൪ന്ന് വായിക്കുക


അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അടിമാലി : രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥി യെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായപണിക്കന്‍കുടികൊ...തുട൪ന്ന് വായിക്കുക


കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരു: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.