Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

അറിയിപ്പുകള്‍

കൂടുതല്‍ 

സുഭിക്ഷ കേരളം പദ്ധതി: കാര്‍ഷിക കരുതലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

20/5/2020

ഇടുക്കി: കോവിഡ് അനന്തരം സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സംസ്ഥാനത്ത് സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കി മരച്ചീനി കൃഷി ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി ജനപ്രതിനിധി കള്‍, പഞ്ചായത്ത് ജീവനക്കാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൃഷിക്കു വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തിയത്. പദ്ധതിയോട് അനുബന്ധിച്ച് പഞ്ചായത്തിന്റയും സ്വകാര്യ വ്യക്തി കളുടെയും ഉടമസ്ഥതയിലുള്ള 17 ഹെക്ടര്‍ തരിശുഭൂമിയില്‍ ഇടവേള കൃഷിയായി കിഴങ്ങ് വര്‍ഗ ങ്ങള്‍, പഴം, പച്ചക്കറികൃഷി എന്നിവയും ആരംഭിച്ചു. മരച്ചീനി കൃഷിയുടെ ഭാഗമായ കാട് വെട്ടല്‍, വളമിടീല്‍ തുടങ്ങിയ പരിപാലന ചുമതലയും പഞ്ചായത്തിനാണ്. വളവും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൃഷിഭവനും പഞ്ചായത്തിന് ഒപ്പമുണ്ട്. ആറ്-ഏഴ് മാസം കൊണ്ട് വിളവെടുക്കാവുന്ന മികച്ചയിനം മരച്ചീനിയാണ് കൃഷി ചെയ്യുന്നത്. തരിശായി കിടക്കുന്ന സ്വകാര്യ ഭൂമിയിലും പൊതു ഇടങ്ങളിലും പദ്ധതി വ്യാപിക്കുന്നതിനായി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രോബാഗ്, പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യും.

അടുത്തഘട്ടത്തില്‍ മത്സ്യകൃഷി, ക്ഷീര വികസനം, മൃഗസംരക്ഷണം എന്നീ മേഖലകളെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയമോള്‍ ഷാജി, പഞ്ചായത്തംഗങ്ങളായ കെ.കെ തങ്കച്ചന്‍, അമ്പിളി സുഭാഷ്, പരി മളം ജയഗണേശ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തോമസ് പോള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥരായ നന്ദകുമാര്‍, മിഥുന്‍ സോമന്‍, ജോയ്, സ്മിത, മഞ്ജുഷ, സുജിത എന്നവര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴി ഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ...തുട൪ന്ന് വായിക്കുക


ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍ സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍...തുട൪ന്ന് വായിക്കുക


കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു

കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാ പിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു....തുട൪ന്ന് വായിക്കുക


ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ...തുട൪ന്ന് വായിക്കുക


മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സ് യാൺ

(കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കുന്ന എച്ച്ഇഐക്യു വൈറോ ബ്ലോക്ക് :എൻപിജെ 03 സാങ്കേതികവിദ്യ ഉപയോഗിച്ച മാസ്ക് ) കൊച്ചി: സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറ...തുട൪ന്ന് വായിക്കുക


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയം 88.78 ശതമാന മാണ് 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbs...തുട൪ന്ന് വായിക്കുക


സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ

ന്യൂഡൽഹി : സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താ നാകില്ല. പ്രതി സരിത്ത് ഡിപ്ലോമാറ്റിക് ബാഗേജ് മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയി...തുട൪ന്ന് വായിക്കുക


വ്യാജ ചിത്രം: മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍:പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചാ യത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മല...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു

കണ്ണൂര്‍: കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കല ക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസു കള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.