Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

അറിയിപ്പുകള്‍

കൂടുതല്‍ 

മതിലുകളില്‍ ബോധവത്കരണ കാര്‍ട്ടൂണുകള്‍ വരച്ച് കാര്‍ട്ടൂണ്‍ അക്കാദമി

20/5/2020

ആലപ്പുഴ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതിലുകളില്‍ ബോധ വത്കരണ കാര്‍ട്ടൂണുകള്‍ വരച്ച് കേരള കാര്‍ട്ടൂണ്‍ അക്കാ ദമി. കൊവിഡ്-19 നെതിരെ കേരളം പടു ത്തുയര്‍ത്തിയ പ്രതിരോധ മുന്നേറ്റ ത്തിന്റെ കാഴ്ച്ചകളാണ് ആലപ്പുഴ കളക്ടറേറ്റിന് എതിര്‍വശത്ത് ഗവ. മുഹമ്മദ ന്‍സ് സ്‌കൂളിന്റെ മതിലില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംസ്ഥാനസാമൂഹിക സുര ക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ വര പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും, സിനിമാ താരങ്ങ ളുമെല്ലാംവരകളില്‍ഇടംപിടിച്ചു.

വൈദ്യുതിക്കമ്പികളില്‍ അകലം പാലിച്ച് നിരന്നിരിക്കുന്നകാക്കകള്‍,അതിനു താഴെ വാചകം ഇങ്ങനെ. കിളികളില്‍ നിന്നു പഠിക്കാം കരുതലിന്റെ പാഠം. സാമൂഹിക അകലം…കരുതലിന്റെ പുതിയ ചുവടുവെയ്പായി നഗരമദ്ധ്യത്തില്‍ ഉയര്‍ന്ന കാര്‍ട്ടൂണ്‍ മതിലിലെ ചിത്രമാണിത്.

മറ്റൊരു കാര്‍ട്ടൂണില്‍ ഫഹദ് ഫാസിലിന്റെ ചിത്രം, ഷമ്മി ഹീറോയാടാഹീറോ എന്ന സിനിമാ ഡയലോഗിനൊപ്പം കാര്‍ട്ടൂണിസ്റ്റിന്റെ അടിക്കുറിപ്പുമുണ്ട്.ശ്രദ്ധി ച്ചാല്‍ ഹീറോഅല്ലെങ്കില്‍സീറോ. മാസ്‌ക് താഴ്ത്തി ധരിച്ച് സ്‌കൂട്ടറില്‍ പോകു ന്ന ആളുടെ പിന്നിലെ സീറ്റില്‍ കൊറോണ കൊല ച്ചിരി ചിരിക്കുന്നതാണ് മറ്റൊരു കാര്‍ട്ടൂണ്‍. നിര്‍ദ്ദേശങ്ങളുമായി ശങ്കരാടിയും കുഞ്ഞുണ്ണിമാഷുമെല്ലാം ചിത്രങ്ങളിലുണ്ട്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരി പാടി.

കാര്‍ട്ടൂണ്‍ അക്കാദമിചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, സെക്രട്ടറിഅനൂപ് രാധാ കൃഷ്ണന്‍, ജോ.സെക്ര ട്ടറി ഡാവിഞ്ചി സുരേഷ്, സുഭാഷ്‌കല്ലൂര്‍, രതീഷ് രവി, ശിവദാസ് വാസു, കലേഷ് പൊന്നപ്പന്‍, പി.സുരേഷ് ഹരിപ്പാട്, സജീവ് ശൂരനാട്, സനീഷ് ദിവാകരന്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ വരച്ചത്.

മാസ്‌കും സാനിറ്റൈസറും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ട് ഡെപ്യൂട്ടി കളക്ടര്‍ ആശ.സി. എബ്രഹാം കാര്‍ട്ടൂണ്‍ മതില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിന്‍സ് എം.സി നേതൃത്വം നല്‍കി. വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍മാരായ അശ്വതിഎ.ആര്‍, ഷിനോജ്, വയോമിത്രം യൂണിറ്റുകളിലെ സ്റ്റാഫ് , ആരോഗ്യ വിഭാഗം ഡെപ്യൂ ട്ടി ഡി. എം. ഒ ഡോ.അനു വര്‍ഗീസ്, ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴി ഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ...തുട൪ന്ന് വായിക്കുക


ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍ സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍...തുട൪ന്ന് വായിക്കുക


കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു

കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാ പിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു....തുട൪ന്ന് വായിക്കുക


ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ...തുട൪ന്ന് വായിക്കുക


മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സ് യാൺ

(കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കുന്ന എച്ച്ഇഐക്യു വൈറോ ബ്ലോക്ക് :എൻപിജെ 03 സാങ്കേതികവിദ്യ ഉപയോഗിച്ച മാസ്ക് ) കൊച്ചി: സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറ...തുട൪ന്ന് വായിക്കുക


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയം 88.78 ശതമാന മാണ് 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbs...തുട൪ന്ന് വായിക്കുക


സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ

ന്യൂഡൽഹി : സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താ നാകില്ല. പ്രതി സരിത്ത് ഡിപ്ലോമാറ്റിക് ബാഗേജ് മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയി...തുട൪ന്ന് വായിക്കുക


വ്യാജ ചിത്രം: മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍:പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചാ യത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മല...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു

കണ്ണൂര്‍: കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കല ക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസു കള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.