Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം

19/5/2020

തിരു: എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തല ത്തിലുള്ള ലോക്ക് ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സംവിധാനം ലഭ്യ മാകാത്ത സാഹചര്യത്തിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിനും ഗൾഫിലും ലക്ഷ ദ്വീപിലും അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള വിദ്യാർത്ഥികൾക്ക് തുടർ ന്നുള്ള പരീക്ഷകൾക്ക് സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്ന തിനുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്.

ജില്ലകൾക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല.ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ നിലവിലുള്ള സ്‌കൂളുകൾ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാൻ സാധിക്കൂ. ഓൺലൈൻ അപേക്ഷ കൾ മെയ് 19 മുതൽ 21 ന് വൈകിട്ട് അഞ്ചു മണി വരെ സമർപ്പിക്കാം.

അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറ പ്പാക്കി അർഹരായ വിദ്യാർത്ഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചു. ലിസ്റ്റ് മെയ് 23ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെ ങ്കിൽ ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കും.

എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾക്ക് യഥാക്രമം https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap. kerala. gov.in വെബ്‌സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിലൂടെ അപേക്ഷി ക്കാം. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്ര മാണ് തെരഞ്ഞെടുക്കേണ്ടത്.

ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ www.hscap.kerala.gov.in ലെ School List എന്ന മെനുവിൽ ലഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ മാതൃസ്‌കൂൾ പ്രിൻസിപ്പാളിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം.

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും അപേക്ഷി ക്കുന്നവർ ജില്ലയിൽ തങ്ങൾ പഠിക്കുന്ന കോഴ്‌സുകൾ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓൺലൈനായി അപേക്ഷിക്കേണ്ടത്. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ അതേ വിഭാഗത്തിലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ മാത്രമേ തെരഞ്ഞെടുക്കാവൂ.

ഐ.എച്ച്.ആർ.ഡി, ടി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകൾ മാത്രമേ മാറ്റത്തിനായി തെരഞ്ഞെടുക്കാവൂ. എഎച്ച്എസ്എൽസി, ആർട്‌സ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഓൺലൈൻ അപേക്ഷാ സമർപ്പണത്തെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അതത് വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം

തിരു: ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേ ശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ...തുട൪ന്ന് വായിക്കുക


വർക്കല സബ് അർ.ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

വർക്കല സബ് ആർ.ടി ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫെറെൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവ നങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലാണ്. മോട്ടോർ വാഹന വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിലാണെന്നും ആർ.ടി...തുട൪ന്ന് വായിക്കുക


അഭിമുഖം മാറ്റിവച്ചു

തിരു: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ/സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജൂലൈ 13,14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായ...തുട൪ന്ന് വായിക്കുക


പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രി യിലെത്തിക്കാൻ ആ...തുട൪ന്ന് വായിക്കുക


സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളിൽ സൗജന്യ ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു

തിരു: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളിൽ സൗജന്യ ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു. ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ പേപ്പർ I ഉച്ചയ്ക്ക് ശേഷം 2 .30 മുതൽ പേപ്പർ II എന്ന ക്രമത്തിലാണ് പരീക്ഷ നടത്തുന്നത്. എൻട്രൻസ് പരീക്ഷ കമ്മിഷണർ നടത്തു...തുട൪ന്ന് വായിക്കുക


കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന്

കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 18ന് ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പി ക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 11 വരെ മണ്ണാംകോണം, വീരണകാവ്,കള്ളിക്കാട്, പൂഴനാട്, കണ്ണനൂർ...തുട൪ന്ന് വായിക്കുക


ട്രിപ്പിൾ ലോക്ക് ഡൗൺ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരു: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 1...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാർഡ് നമ്പർ 14),പുതുശ്ശേരി(വാർഡ് നമ്പർ15), പുതിയ ഉച്ചകട(വാർഡ് നമ്പർ 16) എന്നീ വാർഡുകളെയും ആര്യനാട് ഗ്രാമപഞ്ചായത്തിനെ പൂർണ മായും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർ ഡുകളോട...തുട൪ന്ന് വായിക്കുക


റേഷൻ കടകൾ ര്രാവിലെ 11 വരെ പ്രവർത്തിക്കും

തിരു : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾ രാവിലെ ഏഴുമുതൽ 11 മണിവരെ മാത്രമേ തുറന്നു പ്രവർത്തി ക്കാൻ പാടുള്ളുവെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. റേഷൻ വാങ്ങാനെത്തു ന്നവരും ...തുട൪ന്ന് വായിക്കുക


കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന്

കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 18ന് ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പി ക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ എട്ടുമുതൽ ജൂലൈ 11 വരെ മണ്ണാംകോണം, വീര ണകാവ്, കള്ളിക്കാട്,...തുട൪ന്ന് വായിക്കുക


ഓണത്തിനൊരു മുറം പച്ചക്കറി സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 7 ന് : 70 ലക്ഷം വിത്ത് പാക്കറ്റുകൾ വിതരണത്തിന്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 7 ന് കൃഷി മന്ത്രി വി.എസ് .സുനിൽ കുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘ ടിപ്പിച്ച പദ്ധതി വിജയകര...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയാതിരിക്കാൻ ക്രമീകരണം ഒരുക്കണം

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗ ങ്ങളുടെ പ്രവർത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയിൽ തടയാതിരിക്കാ നും സെക്രട്ടേറിയറ്റിൽ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെകട...തുട൪ന്ന് വായിക്കുക


മ്യൂസിക്കല്‍ ചെയര്‍ സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

അല്ലെന്‍ രാജന്‍ മാത്യു നിര്‍മ്മിച്ച മ്യൂസിക്കല്‍ ചെയര്‍ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമ ങ്ങളില്‍ അപ് ലോഡ് ചെയ്ത സംഭവം കേരളാ പോലീസിന്‍റെ സൈബര്‍ഡോമും ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും അന്വേഷിക്കും. ചിത്രം എല്ലാ നവമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാ...തുട൪ന്ന് വായിക്കുക


മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരു: മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻസഹാ യിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെ യു...തുട൪ന്ന് വായിക്കുക


തിരു. കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

തിരു: കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്നകടകൾ,കന്നു കാലിതീറ്റ, വെറ്റിന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.