Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

ആരോഗ്യം

കൂടുതല്‍ 

മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ അവയവദാനസമ്മതപത്രം നല്‍കും

19/5/2020

തിരു: മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കേരളമെമ്പാടുമുള്ള ആരാധകരുടെ മസ്തിഷ്ക മരണാനന്തര അവയവദാനസമ്മതപത്രം മൃതസഞ്ജീവനിയിലേയ്ക്കെത്തും. സംസ്ഥാനത്താകെയുള്ള മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മൃതസഞ്ജീവനി ഗുഡ്വില്‍ അംബാസഡര്‍ കൂടി യായ മോഹന്‍ലാലിന്‍റെ ജന്മദിനമായ വ്യാഴാഴ്ച തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കാനുള്ള സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. ഇതിനകം അനേകര്‍ക്ക് പുതുജീവിതം സമ്മാനിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഈ മസ്തിഷ്ക മരണാനന്തര അവയവദാനപദ്ധതി യുടെ പ്രസക്തി ഇന്ന് സംസ്ഥാനത്തിനപ്പുറത്തേയ്ക്ക് വ്യാപിച്ചിരിക്കുകയാണ്. മസ്തിഷ്ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്ദേശം എന്ന നിലയ്ക്കാണ് പരിപാടി സംഘടിപ്പിച്ചി രിക്കുന്നത്.

വ്യാഴാഴ്ച അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ലക്ഷക്കണക്കിനുവരുന്ന ആരാധകര്‍ ഒപ്പുവയ്ക്കുമ്പോള്‍ അതൊരു ചരിത്രമുഹൂര്‍ത്തമായി മാറും. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജടീച്ചര്‍ സമ്മതപത്രം ഏറ്റുവാങ്ങുമെന്ന് മൃതസഞ്ജീവനി അധികൃതര്‍ അറിയി ച്ചു. മറ്റുജില്ലകളില്‍ മൃതസഞ്ജീവനിയുടെ അതാത് ജില്ലാ അധികാരികള്‍ സമ്മതപത്രം ഏറ്റുവാങ്ങും.

സാധാരണക്കാരും പാവപ്പെട്ടവരുമായ ഒട്ടനവധി രോഗികള്‍ക്ക് ഈ അവയവദാനപദ്ധതിയിലൂടെ ജീവിതം തിരികെ ലഭിച്ചു. കോവിഡ് രോഗഭീതി നാടാകെ ഗ്രസിച്ച സാഹചര്യത്തിലും മസ്തിഷ്ക മരണാനന്തര അവയവദാനങ്ങള്‍ കേരളത്തില്‍ ഒരു തടസവുമില്ലാതെ നടന്നു. മസ്തിഷ്കമരണം സംഭ വിച്ചവരുടെ ബന്ധുക്കള്‍ ഈ പ്രതിസന്ധിഘട്ടത്തിലും അവയവദാനത്തിന് എടുത്ത ദൃഢനിശ്ചയ ത്തെ മോഹന്‍ലാല്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. അതുപോലെ അവയവം സ്വീകരിക്കുകയും ആരോഗ്യം വീണ്ടെടുത്ത് പുതുജീവിതം കൈവരിച്ചവരേയും മോഹന്‍ലാലിന്‍റെ ആശംസകള്‍ തേടി യെത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് കാലത്തെ ആരോഗ്യം : ആയുഷ് മിഠായി പരിശീലനം ആദ്യഘട്ടം വിജയം

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടംപൂർത്തിയായി. വാട്സ്ആപ്പ് വഴിഡോക്ടർ മാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. 64 പേർ ആദ്യഘട്ട ത്തിൽ പരിശീലനം പൂർത്ത...തുട൪ന്ന് വായിക്കുക


അച്ചൻകോവിൽ കാട്ടുതേൻ വിപണിയിലേക്ക്

തിരു: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് അച്ചൻകോവിൽ കാട്ടുതേൻ എന്ന ലേബലിൽ വിപണിയിലെത്തിക്കുന്നു. അച്ചൻ കോവിൽ കാട്ടുതേ...തുട൪ന്ന് വായിക്കുക


രാധാകൃഷ്ണന്‍റെ തീരുമാനത്തിനൊപ്പം കുടുംബവും; യാഥാര്‍ത്ഥ്യമായത് കോവിഡ്കാലത്തെ ആറാമത്തെ അവയവദാനം

(ചിത്രം: രാധാകൃഷ്ണന്‍) തിരു: രാധാകൃഷ്ണന്‍റെ ആഗ്രഹമല്ല, അതൊരു തീരുമാനമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രചോദ നമായതും ആ തീരുമാനം തന്നെ. കണ്ണുകള്‍ ദാനം ചെയ്യാനുള്ള അനുമതിപത്രം രാധാകൃഷ്ണന്‍ നേരത്തേ തന്നെ അധികാരികള്‍ക്ക് നല്‍കിയിരുന്നു. അതുക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

തിരു: കൊറോണ ഭീതിയിൽ പകച്ചു നിൽക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രോഗമുക്തരായ വരെ കാണാനും ആശംസയർപ്പിക്കാനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആഗ്ര ഹം പ്രകടിപ്പിച്ചു. മൃത...തുട൪ന്ന് വായിക്കുക


20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി ഹോമിയോ വകുപ്പ്

തിരു:20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്നു വിതരണം ചെയ്ത് ജില്ലാ ഹോമിയോ വകുപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ വിഭാഗം ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അഭി മാനര്‍ഹമായ പ്രവര്‍ത്തനം വകുപ്പ് കാഴ്ചവച്ചത്. ജനപ്രതിനിധികള്‍,തദ്ദേശസ്വയ...തുട൪ന്ന് വായിക്കുക


ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 624 പേര്‍; ഇന്ന് 10 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 575:ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ല യില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം - കോഴിക്കോട് ഡി.എം.ഒ

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതി നാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ല ആയുർവേദ ആശുപത്രി ക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളില്‍ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങ ളുടെ...തുട൪ന്ന് വായിക്കുക


മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

തിരു: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യ തയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളുടെ നേതൃത്വത്...തുട൪ന്ന് വായിക്കുക


ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ

തിരു: ആരോഗ്യ സേവനം, ഫാര്‍സ്യൂട്ടിക്കല്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോ ക്ഡൗണ്‍ ബാധിച്ചതായി പ്രൊജക്ട്‌സ് ടുഡെ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തു നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാ ശേഖരമാണ് പ്രൊജക്ട്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സംഭാവനയായി പുത്തൻ ആംബുലൻസ്

(ചിത്രം: ആംബുലൻസിന്റെ ആദ്യ ഘട്ട തുക അടച്ചതിന്റെ രസീത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു) തിരു: കോവിഡ് പ്രതിരോധത്തിന് ശക്തി പകരാനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മാരുതിയുടെ എക്കോ കെയർ ആംബുലൻസ്.തിരുവനന്തപുരം ആസ്ഥ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് കോട്ടയം ജില്ലയില്‍ പര്യടനം തുടങ്ങി

കോട്ടയം: പകർച്ചവ്യാധികൾക്കെതിരെ ഹോമിയോപ്പതി വകുപ്പും കോട്ടയം ജില്ലാപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ വിദൂര മേഖലകളിലുള്ളവര്...തുട൪ന്ന് വായിക്കുക


മാസ്‌ക്കിനൊപ്പം മനസും... കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജന ങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.- മാസ്‌കിനൊപ്പം മനസുo= എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി ന...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു

കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, താലൂ ക്ക് ഗവ.ആശുപത്രി, മാള ഹോളി ഗ്രെയ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഅഡ്വ. വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനംആരംഭിച്ചത്.കോവി ഡിന്റെ ...തുട൪ന്ന് വായിക്കുക


കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരു: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.