Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

ആരോഗ്യം

കൂടുതല്‍ 

ജാഗ്രത വേണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ

14/5/2020

കോട്ടയം: കോവിഡ് -19 പ്രതിരോധം തുടരുന്നതിനൊപ്പം ജില്ലയില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കു മെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് നിര്‍ദേശിച്ചു. ഇതിനോടകം ചില കേന്ദ്രങ്ങളില്‍ രണ്ടു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കി ടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ കൊതുകുകള്‍ പെരുകുന്നത് ഒഴിവാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ടയറുകള്‍, ചെടി ച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. റബര്‍ തോട്ട ങ്ങളില്‍ ചിരട്ടകള്‍ കമിഴ്ത്തി സൂക്ഷിക്കണം.

ലോക് ഡൗണില്‍ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഉറവിട നശീകരണം നടത്ത ണം. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായി നേരത്തെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാ പനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാനുകളിലും പാത്രങ്ങളിലും മലിന ജലം കെട്ടി നിന്ന് കൊതുകു പെരുകാന്‍ സാധ്യതയുണ്ട്.

മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പനിയുള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കിവിദഗ്ധ ചികിത്സ തേടണം. എലിപ്പനി ബാധിച്ചവര്‍ക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം സംഭവിച്ചേക്കാം-ഡി.എം.ഒ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് കാലത്തെ ആരോഗ്യം : ആയുഷ് മിഠായി പരിശീലനം ആദ്യഘട്ടം വിജയം

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടംപൂർത്തിയായി. വാട്സ്ആപ്പ് വഴിഡോക്ടർ മാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. 64 പേർ ആദ്യഘട്ട ത്തിൽ പരിശീലനം പൂർത്ത...തുട൪ന്ന് വായിക്കുക


അച്ചൻകോവിൽ കാട്ടുതേൻ വിപണിയിലേക്ക്

തിരു: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് അച്ചൻകോവിൽ കാട്ടുതേൻ എന്ന ലേബലിൽ വിപണിയിലെത്തിക്കുന്നു. അച്ചൻ കോവിൽ കാട്ടുതേ...തുട൪ന്ന് വായിക്കുക


രാധാകൃഷ്ണന്‍റെ തീരുമാനത്തിനൊപ്പം കുടുംബവും; യാഥാര്‍ത്ഥ്യമായത് കോവിഡ്കാലത്തെ ആറാമത്തെ അവയവദാനം

(ചിത്രം: രാധാകൃഷ്ണന്‍) തിരു: രാധാകൃഷ്ണന്‍റെ ആഗ്രഹമല്ല, അതൊരു തീരുമാനമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രചോദ നമായതും ആ തീരുമാനം തന്നെ. കണ്ണുകള്‍ ദാനം ചെയ്യാനുള്ള അനുമതിപത്രം രാധാകൃഷ്ണന്‍ നേരത്തേ തന്നെ അധികാരികള്‍ക്ക് നല്‍കിയിരുന്നു. അതുക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

തിരു: കൊറോണ ഭീതിയിൽ പകച്ചു നിൽക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രോഗമുക്തരായ വരെ കാണാനും ആശംസയർപ്പിക്കാനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആഗ്ര ഹം പ്രകടിപ്പിച്ചു. മൃത...തുട൪ന്ന് വായിക്കുക


20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി ഹോമിയോ വകുപ്പ്

തിരു:20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്നു വിതരണം ചെയ്ത് ജില്ലാ ഹോമിയോ വകുപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ വിഭാഗം ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അഭി മാനര്‍ഹമായ പ്രവര്‍ത്തനം വകുപ്പ് കാഴ്ചവച്ചത്. ജനപ്രതിനിധികള്‍,തദ്ദേശസ്വയ...തുട൪ന്ന് വായിക്കുക


ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 624 പേര്‍; ഇന്ന് 10 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 575:ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ല യില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം - കോഴിക്കോട് ഡി.എം.ഒ

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതി നാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ല ആയുർവേദ ആശുപത്രി ക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളില്‍ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങ ളുടെ...തുട൪ന്ന് വായിക്കുക


മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

തിരു: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യ തയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളുടെ നേതൃത്വത്...തുട൪ന്ന് വായിക്കുക


ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ

തിരു: ആരോഗ്യ സേവനം, ഫാര്‍സ്യൂട്ടിക്കല്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോ ക്ഡൗണ്‍ ബാധിച്ചതായി പ്രൊജക്ട്‌സ് ടുഡെ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തു നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാ ശേഖരമാണ് പ്രൊജക്ട്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സംഭാവനയായി പുത്തൻ ആംബുലൻസ്

(ചിത്രം: ആംബുലൻസിന്റെ ആദ്യ ഘട്ട തുക അടച്ചതിന്റെ രസീത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു) തിരു: കോവിഡ് പ്രതിരോധത്തിന് ശക്തി പകരാനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മാരുതിയുടെ എക്കോ കെയർ ആംബുലൻസ്.തിരുവനന്തപുരം ആസ്ഥ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് കോട്ടയം ജില്ലയില്‍ പര്യടനം തുടങ്ങി

കോട്ടയം: പകർച്ചവ്യാധികൾക്കെതിരെ ഹോമിയോപ്പതി വകുപ്പും കോട്ടയം ജില്ലാപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ വിദൂര മേഖലകളിലുള്ളവര്...തുട൪ന്ന് വായിക്കുക


മാസ്‌ക്കിനൊപ്പം മനസും... കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജന ങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.- മാസ്‌കിനൊപ്പം മനസുo= എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി ന...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു

കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, താലൂ ക്ക് ഗവ.ആശുപത്രി, മാള ഹോളി ഗ്രെയ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഅഡ്വ. വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനംആരംഭിച്ചത്.കോവി ഡിന്റെ ...തുട൪ന്ന് വായിക്കുക


കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരു: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.