Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

രാഷ്ട്രീയം

കൂടുതല്‍ 

സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യo: ഡോ.തോമസ് ഐസക്

30/4/2020

തിരു:: സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാ വശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബ ന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോൾ നമ്മൾ ഗൗരവമായി പരിഗണിക്കേണ്ടത്? എന്തെല്ലാമാണ് ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന സുപ്രധാന നടപടികൾ?ധനമന്ത്രി ഡോ.തോമസ് ഐസക് ചോദിക്കുന്നു

ഇപ്പോൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവുംപ്രധാനപ്പെട്ട പരിപാടി,ക്ഷേമപെൻഷനുകളുടെ വെട്ടിപ്പ് തടയുന്നതിനുള്ള നടപടിയാണ്. മരണമടഞ്ഞിട്ടും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിലേറെ പേരുണ്ട്. അത്രതന്നെ ആളുകളെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല.ആൾമാറാട്ടം നടത്തുന്നവരാണ് ഇവർ. സർക്കാർ പെൻഷൻ കൈപ്പറ്റുന്നവരുംക്ഷേമപെൻഷൻവാങ്ങുന്നവരുണ്ട്. ഇങ്ങനെ പലരും. ഇങ്ങനെയുള്ളവരെയെല്ലാംകൂടി ചേർത്താൽ 4.5 ലക്ഷത്തോളം പേരുണ്ട്. ഇതു വരെ മസ്റ്ററിംഗ് നടത്താത്തവർക്ക് ഒരു അവസരംകൂടി നൽകാൻ പോവുകയാണ്. എന്നാലും എന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഏതാണ്ട് മൂന്നേമുക്കാൽ ലക്ഷം അനർഹർ പുറത്തുപോകും. ഏതാണ്ട് 600 കോടി രൂപയുടെ അനാവശ്യ ചെലവ് ഒഴിവാക്കാം.

രണ്ടാമത്തേത് എയ്ഡഡ് സ്കൂളുകളിലെ നിയമനമാണ്. യുഡിഎഫ് ഭരണകാലത്ത് അധിക അധ്യാ പകരെ ഉൾക്കൊള്ളിക്കുന്നതിനുവേണ്ടി അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ചു. അതോ ടൊപ്പം ധനകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഡിഎഫിന്റെ അവസാനം ഒരു ഉത്തരവി റങ്ങി. അതുപ്രകാരം നിർദ്ദിഷ്ട നിരക്കിനേക്കാൾ ഒരു കുട്ടി കൂടുതലുണ്ടെങ്കിൽ ഒരു പോസ്റ്റായി. ഇതിന് സർക്കാരിന്റെ അംഗീകാരം വേണ്ട. ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ അനുമതി മതി. ഇതിന് കോടതിയുടെയും പിന്തുണ കിട്ടി. ഫലമോ? സർക്കാർ നേരിട്ടു ഏതാണ്ട് 20,000 തസ്തിക കളാണ് സൃഷ്ടിച്ചതെങ്കിൽ സ്വകാര്യ എയ്ഡഡ് മേഖലയിൽ 15,000 തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. ഇത് അവസാനിപ്പിക്കുന്നത് ഭാവിയിലെങ്കിലും ഭീമൻ ചോർച്ച ഒഴിവാക്കാൻ സഹായിക്കും.

കോളേജ് അധ്യാപക നിയമനത്തിലും ഇതേ സ്ഥിതിയുണ്ട്. പണ്ട് പ്രീ-ഡിഗ്രി കോളേജുകളിൽ നിന്നും മാറ്റിയപ്പോൾ അധ്യാപക തസ്തികകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ബിരുദാനന്തര ബിരുദ മേഖലയിൽ ഒരു മണിക്കൂർ പഠിപ്പിച്ചാൽ ഒന്നരമണിക്കൂറായി കണക്കാക്കുമെന്ന് നിശ്ചയിച്ചു. അന്നത് ചെയ്തത് മനസ്സിലാക്കാം. ഇന്ന് സർക്കാർ 150 ഓളം കോഴ്സുകൾ പുതിയതായി ആരംഭി ക്കാൻ തയ്യാറാകുമ്പോൾ യുജിസി വർക്ക് ലോഡല്ലേ സ്വീകരിക്കേണ്ടത്? നിലവിൽ നിയമനം ലഭിച്ച ഒരാളുടെയും ഇന്നത്തെ സ്ഥിതിയിൽ മാറ്റം വരുത്താതെ ഭാവി നിയമനങ്ങൾക്ക് ഇത് ഒഴിവാക്കിയാൽ അടുത്തവർഷം 250-300 കോടി രൂപയുടെ ചെലവ് ചുരുക്കാം.

തികച്ചും അപ്രസക്തമായിത്തീർന്ന പെർഫോമൻസ് ഓഡിറ്റും ഡിആർഡിഎയിലെഉദ്യോഗസ്ഥരും താഴേയ്ക്ക് പുനർവിന്യസിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. ഇവരുടെ എണ്ണം ഏതാണ്ട് 800 വരും. ഇന്ന് പ്രത്യേകിച്ചൊരു പണിയുമില്ലാത്ത 5000 ഉദ്യോഗസ്ഥരെയെങ്കിലും മറ്റിടങ്ങളിലേ യ്ക്ക് പുനർവിന്യസിക്കാം. ഇതുമൂലം പോസ്റ്റുകൾ നഷ്ടപ്പെടുമെന്ന് ആരും വേവലാതിപ്പെടേണ്ട. ഇതിനകം സൃഷ്ടിച്ച പോസ്റ്റുകൾ സർവ്വകാല റെക്കോർഡാണ്. ഇനി ഹയർ സെക്കണ്ടറികളിൽ, കോളേജുകളിൽ, ആരോഗ്യ മേഖലയിൽ, മറ്റു പല വകുപ്പുകളിലും പോസ്റ്റുകൾ സൃഷ്ടിക്കേണ്ടി വരും. പക്ഷെ, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ ശമ്പളം വാങ്ങാനുള്ള ഏർപ്പാട് തുടരാനാ വില്ല. ഇതുപോലുള്ള കാര്യങ്ങൾക്കാണ് ചെലവു ചുരുക്കാൻ പറയുമ്പോൾ ഞാൻ മുൻഗണന നൽകുന്നത്.

നിലവിൽ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പല സ്കീമുകളും അനിവാര്യമായിട്ടുള്ളവയല്ല. ഇന്ന് കൊവിഡ് കാലത്ത് കൂടുതൽ പണം മുടക്കേണ്ട മറ്റുപല സ്കീമുകളുമുണ്ട്. ആദ്യത്തേതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പണം രണ്ടാമത്തേതിലേയ്ക്ക് മാറ്റണം. ആസൂത്രണ ബോർഡ് ഇതി നാവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതോടൊപ്പം ഇന്നത്തെ അസാധാരണ സാഹചര്യത്തിൽ നമ്മുടെ പല പദ്ധതിയിതര ചെലവു കളും വെട്ടിക്കുറയ്ക്കുകയോ വേണ്ടെന്നുവയ്ക്കുകയോ ചെയ്യണം. അതിനുള്ള നടപടികൾ ധനകാര്യ വകുപ്പ് സ്വീകരിച്ചു വരുന്നു. താമസിയാതെ അതിനുള്ള ഉത്തരവും ഇറങ്ങും. അതി നിടയിൽ ഓഫീസുകളിലേയ്ക്ക് ടൗവ്വൽ വാങ്ങുന്നതിനും എയർകണ്ടീഷൻ വാങ്ങുന്നതിനും നൽകിയ ഭരണാനുമതികൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ധൂർത്താണെന്നു നിലവിളിക്കുന്നവർ മനസ്സിലാക്കേണ്ടത് ഇവയിൽ പലതിനും ചെയ്തുകഴിഞ്ഞതിനുള്ള പണം അനുവദിക്കലാണ്. അല്ലെങ്കിൽ പകർച്ചവ്യാധിക്കു മുന്നേ ഭരണാനുമതികൾ നൽകുന്നതിന് നടപടികൾ സ്വീകരിച്ച വയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.

പക്ഷെ, ഇവയൊക്കെ ഉയർത്തി സർക്കാരിനെ ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? ഉന്നയിക്കപ്പെട്ട ഓരോ പ്രശ്നങ്ങളിലും അവരുടെ ഭരണകാലത്ത് ഇന്നത്തേതിനേക്കാൾ വലിയ ചെലവുകൾ ഉണ്ടായിട്ടുണ്ട്. അവയൊന്ന് ചുരുക്കിപ്പറയാം.

1. എന്തിന് 496 പേഴ്സണൽ സ്റ്റാഫ് എന്നതാണ് ഒരു പ്രധാന ചോദ്യം. യുഡിഎഫ് കാലത്ത് 623 ആളുകളുണ്ടായിരുന്നു പേഴ്സണൽ സ്റ്റാഫിൽ.

2. ചികിത്സാ ചെലവുകളെക്കുറിച്ചാണ് രണ്ടാമത്തെ ട്രോൾ. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാ രുടെ മൊത്തം ചികിത്സാ ചെലവ് 1.18 കോടി രൂപ. ഇതിനേക്കാൾ എത്രയോ കുറവാണ് എൽ ഡിഎഫ് ഭരണകാലത്ത്.

3. ഹെലികോപ്ടർ 1.80 കോടിക്ക് വാടകയ്ക്ക് എടുത്തൂവെന്ന് പറയുന്ന യുഡിഎഫ് 10 കോടി രൂപയ്ക്ക് ഒരിക്കലും പറക്കാത്ത വിമാനം വാങ്ങിയവരാണ്.

4. എന്തിന് കാബിനറ്റ് റാങ്ക്? കാബിനറ്റ് റാങ്ക് കൊടുത്തൂവെന്നു പറഞ്ഞ് ചെലവൊന്നും വർദ്ധി ക്കുന്നില്ല. അതൊരു പദവി മാത്രമാണ്. ഡൽഹിയിൽ കാബിനറ്റ് റാങ്കുള്ള ഒരു സ്ഥിരം പ്രതി നിധി കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഫലപ്രദമായി ഇടപെടുന്നതിന് ആവശ്യമാണ്. മറ്റു പല സംസ്ഥാന സർക്കാരുകൾക്കും ഇത്തരം പദവിയുള്ളവർ ഡൽഹിയിലുണ്ട്.

5. ഉപദേശകരാണ് മറ്റൊരു മഹാഅപരാധം. ഉപദേശകർ യുഡിഎഫ് ഭരണത്തിൽ ഉണ്ടായി രുന്നില്ലേ? മുഖ്യമന്ത്രിയുടെ ഉപദേശകരെല്ലാം ശമ്പളം വാങ്ങുന്നവരല്ലായെന്നുകൂടി പറയട്ടെ.

6. പരസ്യം തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങൾക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്ന തുകയാണ് മറ്റൊരു വിമർശനം. 158 കോടി രൂപയാണ് യുഡിഎഫ് സർക്കാർ പിആർഡി വഴിയുള്ള പരസ്യങ്ങൾക്കു മാത്രം ചെലവഴിച്ചിട്ടുള്ളത്.

ഇങ്ങനെ ഇനിയും പലതുമുണ്ട്. യുഡിഎഫ് ചെയ്തതെല്ലാം എൽഡിഎഫിനുമാകാം എന്നല്ല വാദം. മേൽപ്പറഞ്ഞ ചെലവുകളെല്ലാം ഒരു പരിധിവരെ ഏതു സർക്കാരായാലും അനിവാര്യമാണ്. എൽ ഡിഎഫ് ഭരണത്തിൽ യുഡിഎഫിനെ അപേക്ഷിച്ച് ഇവയൊക്കെ താരമ്യേന കുറവാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇതിലൊക്കെ എന്ത് മിതത്വമാകാംഎന്നതിനെക്കുറിച്ചുംആലോചിക്കാം.പക്ഷെ, മേൽപ്പറഞ്ഞ ധൂർത്തുകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് അടിസ്ഥാനമെന്നു പറഞ്ഞു കളയരു തേ... മേൽപ്പറഞ്ഞ ധൂർത്തുകളെല്ലാംകൂടി ചേർത്താലും കേരളത്തിന്റെ മൊത്തം ബജറ്റിന്റെ 0.1 ശതമാനംപോലും വരുമോ?


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മദ്യവില്പനശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായി:വി.എം.സുധീരന്‍

തിരു: ശക്തമായ ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും മദ്യവില്പന ശാല കള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായെന്ന് വി.എം.സുധീരന്‍ അറിയിച്ചു. ഇനിയും ഇതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ ഒരു കാരണവശാലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകരുത്. ...തുട൪ന്ന് വായിക്കുക


എത്രയും വേഗം ചാനലുകളുടെ വിലക്ക് പിന്‍വലിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്...തുട൪ന്ന് വായിക്കുക


കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും

ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും.ഏപ്രിൽ 20നകം തെര ഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. അന്തിമതീരുമാനം എടുക്കേണ്...തുട൪ന്ന് വായിക്കുക


വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമം വേണം-ഉമ്മന്‍ ചാണ്ടി

കോട്ടയം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തീ കരിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേ ശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായിബ...തുട൪ന്ന് വായിക്കുക


ബിജെപി സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു

കാസർകോട്‌ : ബിജെപി കാസർകോട്‌ ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നിയമിച്ചതിൽ പ്രതിഷേധിച്ച്‌ സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചിരുന്ന അദ്ദേഹം ശ്രീകാന്തിനെ നിയമിച്ചതോടെയാണ്‌ പൊട്ടി ത...തുട൪ന്ന് വായിക്കുക


കോടതി വിധി സി.പി.എമ്മിനേറ്റ തിരിച്ചടി: ശൂരനാട് രാജശേഖരൻ

തൃശൂര്‍: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 2019ലെ ലോക്‌സഭാ തെര ഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിന്റെഗൂഢാ ലോചനയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖ രന്‍...തുട൪ന്ന് വായിക്കുക


ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞു

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്തു. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യം മുഴു വന്‍ ഇത...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം അവഗണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരു: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് സഹകരണ മേഖല യ്ക്ക് തിരിച്ചടിയെന്ന വിലയിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായെന്നാണ് പിണറായിയുടെ പ്രതികരണം. കേരളത്തിന...തുട൪ന്ന് വായിക്കുക


പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധ സംഗമം ശനിയാഴ്ച

തിരു: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം തള്ളിയ നിയമസഭ കാര്യോപദേശക സമിതിയക്കട നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന...തുട൪ന്ന് വായിക്കുക


ഭരണഘടനയിലെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു: മന്ത്രി എ.കെ.ബാലൻ

തിരു: ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. വിദ്യാഭ്യാസ വകു പ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യ...തുട൪ന്ന് വായിക്കുക


കേരള ഗവർണറോട് വിഎം സുധീരന്റെ അഭ്യർത്ഥന

തിരു:ഗവർണ്ണർ പദവിയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ആ സ്ഥാനത്തിരി ക്കുന്ന ബഹു.ആരിഫ് മുഹമ്മദ്ഖാനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്...വിഎം സുധീരൻ. ദയവായി ഭരണഘടനപരമായി ഗവർണർക്കുള്ള അധികാര - അവകാശങ്ങളെക്കുറിച്ച് അങ്ങ് കൂടുതലായി പഠിക്കണം, ശരിയായ വ്...തുട൪ന്ന് വായിക്കുക


പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാക്കും ; മുഖ്യമന്ത്രി

തിരു;രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നത്‌ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിച്ച നവരത്‌ന സ്ഥാപനങ്ങൾവരെ വിൽക്കുകയാ ണ്‌....തുട൪ന്ന് വായിക്കുക


സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

(ഫോട്ടോ കാപ്ഷൻ: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം എ.കെ.ജി ഹാളിൽ സി പിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനംചെയ്...തുട൪ന്ന് വായിക്കുക


സ്പാറ്റൊ സംസ്ഥാന സമ്മേളനത്തിന് ഗംഭീര തുടക്കം.

തിരു; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് ഗംഭീര തുടക്കം. തലസ്ഥാത്തെ എ.കെ.ജി ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ...തുട൪ന്ന് വായിക്കുക


ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും ഡിഎംകെയും എന്‍സിപിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ലോകസഭയില്‍ശിവസേന കേന്ദ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.