Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങരുത്- മുഖ്യമന്ത്രി

2/4/2020

തിരു : വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ- കുട്ടികൾ എന്നിവർക്കായി സർക്കാർ നേരിട്ടും സർക്കാർ അംഗീകാരത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 33,000 അന്തേവാസികളുണ്ട്.

കൊറോണയുടെ ഭാഗമായി നിയന്ത്രണം വന്നപ്പോൾ ഇവിടങ്ങളിൽ ഇവർക്ക് അവശ്യസാധനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ 124 സ്ഥാപനങ്ങളിൽ മരു ന്നിന് ദൗർലഭ്യം അടിയന്തരമായി പരിഹരിക്കാൻ സാമൂഹ്യനീതി, വനിതാ -ശിശുവികസന വകു പ്പുകളെ ചുമതലപ്പെടുത്തി.

ഈ വകുപ്പുകൾക്കു കീഴിലെ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽനിന്ന് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും മരുന്നും ലഭ്യമാക്കും. സിവിൽ സപ്ലൈസ്, കൺസ്യൂമർ ഫെഡ്, സപ്ലൈ കോ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുതലായ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തും. സംസ്ഥാനത്തേക്ക് സാധനങ്ങളുമായി വരുന്ന ലോറികളുടെ നീക്കം സജീവമായി നടക്കുന്നുണ്ടെ ന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ശരാശരിയിൽ താഴെയാണ് അത്. അരിയുമായി ഇന്ന് 130 ട്രക്കുകളാണ് വന്നിട്ടുള്ളത്. ആകെ 1721 ട്രക്കുകൾ വന്നു. ഫെബ്രുവരി മാസത്തിൽ ശരാശരി 2560 ട്രക്കുകൾ വന്നിടത്താണ് ഇത്. പച്ചക്കറികളുമായി 331 ലോറികളെത്തിയിട്ടുണ്ട്.

സർവീസ് പെൻഷൻ വിതരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾഫലപ്രദമായിരുന്നു.വലിയ തിരക്കും പരാതിയുമില്ലാതെ ആദ്യദിവസം വിതരണം നിർവഹിക്കാനായി.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഡു 1646.28 കോടി രൂപ അനുവദിച്ചു. ഈ തുകയിൽനിന്ന് കൊറോണ പ്രതിരോധ-പരിരക്ഷാ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാം. പലയിടങ്ങളിലും കുടിവെള്ളക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അക്കാര്യത്തിൽ ജലവിഭവ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണം. ഗ്രാമപ്രദേശങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുലഭ്യത ഉറപ്പാക്കണം.

1325 കമ്യൂണിറ്റി കിച്ചനുകളിൽനിന്ന് 2,88,069 പേർ ഭക്ഷണം നൽകി.ഇതിൽ 2,63,423 പേർക്ക് സൗജന്യമായാണ് നൽകിയത്. 28.36 ലക്ഷം ആളുകൾ രണ്ടുദിവസം കൊണ്ട് റേഷൻ വാങ്ങി. വ്യാഴാഴ്ച മാത്രം 13.61 ലക്ഷം പേരാണ് വാങ്ങിയത്. ബില്ലിങ്ങിന്റെ വേഗതക്കുറവ്, സുരക്ഷാ ക്രമീ കരണമില്ലായ്മ, മണ്ണെണ്ണക്ഷാമം എന്നിങ്ങനെയുള്ള പരാതികൾ പരിഹരിക്കാൻ ഭക്ഷ്യപൊതുവിത രണ വകുപ്പ് ശക്തമായി ഇടപെടും.

വയനാട് ആദിവാസി മേഖലയിൽ റേഷൻ വാങ്ങാനെത്തുന്നവർ മുഴുവൻ സാധനങ്ങളും വാങ്ങിയ തായി കൃത്രിമ രേഖയുണ്ടാക്കുന്നെന്ന ആക്ഷേപം പരിശോധിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. നിർമാണത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് ആയിരം രൂപ വീതംതൊഴിലാളികൾക്ക് നൽകാൻ തീരുമാനിച്ചു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ കശുവണ്ടി സംഭരണം നടത്തണമെന്ന് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

അവ നല്ലതുപോലെ ഉണക്കി സൂക്ഷിക്കാൻ സഹകരണ സംഘങ്ങൾ ശ്രദ്ധിക്കണം. കാപ്പക്‌സും കശുവണ്ടി വികസന കോർപ്പറേഷനും കശുവണ്ടി ഏറ്റെടുക്കും. കൃഷിക്കാർക്കുള്ള പെൻഷൻ തടസ്സമില്ലാതെ നൽകാൻ നിർദേശം നൽകി.

കോഴിത്തീറ്റയുടെ ക്ഷാമം പരിഹരിക്കാൻ 31 ലോഡ് തീറ്റ വന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ രോഗികൾ കുറഞ്ഞതിനാൽ 11 നഴ്‌സുമാരെ പിരിച്ചുവിട്ടതായി പരാതി വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടും. പിരിച്ചുവിടൽ ഒരു കാരണവശാലും അനുവദിക്കില്ല. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്തീരദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടാതെ നോക്കാൻ പൊലീസ് ജാഗ്രത കാണിക്കണം.

വീടുകൾ അണുമുക്തമാക്കാനെന്ന പേരിൽ ലോറിയിൽ വെള്ളവുമായി ചിലർ കറങ്ങുന്നത് ഒഴി വാക്കണം. അവശ്യസർവീസിൽ ഉൾപ്പെട്ട വനിതാ ജീവനക്കാരെ ജോലിസ്ഥലത്ത് കൊണ്ടുവിട്ടിട്ട് പോകുന്ന കുടുംബാംഗങ്ങളെ പൊലീസ് തടയുന്നെന്ന് പരാതിയുണ്ട്. പോലീസ് കാര്യങ്ങൾ മനസ്സി ലാക്കി ഇടപെടുന്നതിൽ വീഴ്ചയുണ്ടാകരുത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഗൃഹൗഷധി സസ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗ ഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നല്‍കിയാ ണ് വി...തുട൪ന്ന് വായിക്കുക


നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് വെബിനാര്‍ സംഘടിപ്പിച്ചു

തിരു: നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവ സായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങ ളുടെ തുടര...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്. ഐ.എം.എ

തിരു: ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ളസ്ഥല ങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ.ആവർത്തിച്ചു ആവശ്യപ്പെടുന്നു.ഇളവുകള്‍ പ്രഖ്യാ പിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി

വടകര : ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ സൗജന്യഭക്ഷ്യ ധാന്യ കിറ്റ് നല്‍കുന്ന പരിപാടിയില്‍ വടകരയിലെ സിദ്ധ സമാജത്തിലെ അന്തേ വാസികള്‍ക്ക് 50 സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. വടകരയിലെ സിദ്ധാശ്രമത്തില്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും

തിരു: ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് 81 ലക്ഷം തൈ കൾ നടും. ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. ഭൂമി ക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ...തുട൪ന്ന് വായിക്കുക


12-ാം വാര്‍ഷികത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ്

കൊച്ചി: ഗ്രീവ്‌സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇല ക്ട്രിക് വെഹിക്ക്ള്‍സ് 12-ാം വാര്‍ഷികത്തില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ആംപിയര്‍ ഇ-സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനു കൂല്യങ്ങളുമാണ് കമ്പനി നല്‍കുന്നത്. ഹൈസ...തുട൪ന്ന് വായിക്കുക


ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്‌ സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌ മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താ നും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്...തുട൪ന്ന് വായിക്കുക


കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസിമലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് വ്യവസായി രാജു കുര്യന്‍

കോവിഡ് 19 ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തി ക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ഈ പ്ര...തുട൪ന്ന് വായിക്കുക


ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; വി ഡി സതീശന്‍

(ഫോട്ടോ അടിക്കുറുപ്പ് :ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരി ശോധിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട് മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.സുമേഷ് അച്യുതന്‍ ജനറല്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ അനുഷ്ഠിച്ച 24...തുട൪ന്ന് വായിക്കുക


മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ്

തിരു: ലോക പരിസ്ഥിതി ദിനത്തിൽ രണ്ടു പദ്ധതികളുമായി സഹകരണ വകുപ്പ്. ഹരിതം സഹ കരണം പദ്ധതിയിലുടെ ഫലവൃക്ഷത്തൈകളുടെ നട്ടുപരിപാലനത്തിന്റെ ഭാഗമായി ഒരു ലക്ഷം തെങ്ങിൻ തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയും കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധ തിക്ക് പിന്തുണ നൽകി സഹക...തുട൪ന്ന് വായിക്കുക


കൊവിഡ് - തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

എറണാകുളം : ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച എയർലൈൻ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെ ന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ

തിരു: ഓൺലൈൻ പഠനത്തിനായി സൗകര്യങ്ങളുടെ അഭാവമുള്ള ഒരു വിഭാഗം കുട്ടികൾക്ക് സഹായവുമായി സഹകരണ സംഘങ്ങൾ. വീടുകളിൽ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾ ക്കായി സഹകരണ സംഘങ്ങൾ ടെലിവിഷൻ സൗകര്യമൊരുക്കും. അതത് പ്രദേശങ്ങളിലെ സ്‌കൂളി ലെ പ്രഥമ അധ്യാപകർ നൽകുന്ന പട്ടിക പ...തുട൪ന്ന് വായിക്കുക


കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 ചികിത്സയിലുള്ളത് 884 പേർ; 39 പേർ രോഗമുക്തി നേടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള4പേർക്കും,കാസർ ഗോഡ് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11പേർക്കും, കോഴിക്കോട് ...തുട൪ന്ന് വായിക്കുക


കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി: മതമേധാവികളുമായി ചർച്ച നടത്തി

തിരു: ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാ സത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടു പോകു ന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാ...തുട൪ന്ന് വായിക്കുക


തിരുവല്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് 1564 അതിഥി തൊഴിലാളികള്‍കൂടി ട്രെയിനില്‍ യാത്രയായി

തിരുവല്ല: റെയില്‍വേ സ്റ്റേഷനില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട സ്‌പെഷല്‍ ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങിയത് 1564 അതിഥി തൊഴിലാളികള്‍. തിരുവല്ലയില്‍ നിന്ന് ഇന്ന്(ജൂണ്‍4)വൈ കിട്ട് 5 ന് പുറപ്പെട്ട ട്രെയിനില്‍ വിവിധ താലൂക്കുകളില്‍ നിന്നും മുപ്പ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.