Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സംസ്ഥാനത്ത്‌ 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കി

2/4/2020

തിരു : സംസ്ഥാനമൊട്ടാകെ ഇന്നു വരെ (02.04.2020 ) 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണറ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്റെ ചുമതലയുള്ള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാല്‍ പറഞ്ഞു. സംസ്ഥാനത്താകെയുള്ള എല്ലാ ക്യാമ്പുകളിലും അതത് ജില്ലാ ഭരണ സംവിധാനങ്ങ ളുടെ സഹകരണത്തോടെ ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരും ലേബര്‍ ഓഫീസര്‍മാരും പരിശോധനകള്‍ നടത്തി വരുന്നു.

ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും 308 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തൊഴിലാളികള്‍ക്ക് അവശ്യമായ രോഗ പ്രതിരോധ കിറ്റുകള്‍, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ വില്ലേജ് ഓഫീസര്‍മാരോ ടൊപ്പം വിതരണം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടതിനാല്‍ അവര്‍ക്ക് നിയോഗിക്കപ്പെട്ട ക്യാമ്പു കളില്‍ ദൈനംദിന സന്ദര്‍ശനത്തില്‍ മുന്‍ ദിവസത്തെക്കാള്‍ കുറവ് വന്നിട്ടുണ്ട്. കൂടാതെ തൊഴി ലാളികളില്‍ നിന്നും ആധാര്‍ നമ്പര്‍ വിവരം ശേഖരിക്കുന്നതിലും ഓഫീസര്‍മാര്‍ വ്യാപൃതരാണെ ന്ന് കെ.ശ്രീലാല്‍ പറഞ്ഞു.

തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തന ങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇതോടൊപ്പം ലേബര്‍ കമ്മീഷണറേറ്റിലെ പ്രത്യേകം സജ്ജമാക്കിയി ട്ടുള്ള വാര്‍ റൂമില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതി നാഥ് ഐഎഎസും മുന്‍ ലേബര്‍ കമ്മീഷണര്‍മാരായ കെ.ബിജു ഐഎഎസ്, എ.അലക്‌സാണ്ടര്‍ ഐഎഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്ത നങ്ങള്‍ക്ക് ദൈനംദിന വിലയിരുത്തലും നിര്‍ദേശവും മേല്‍നോട്ടവും നടത്തി വരുന്നു.

സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും 01.04.2020 വരെ ലഭിച്ച 881 പരാതികളും 02.04.2020 ഉച്ചയ്ക്ക് രണ്ടര വരെ ലഭിച്ച 384 പരാതികളുമടക്കം ആകെ 1265 പരാതികളിലും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച പരാതി കളില്‍ ഭൂരിഭാഗവും ഭക്ഷണദൗര്‍ലഭ്യം സംബന്ധിച്ചവ ആയിരുന്നു. ഇത് ബന്ധപ്പെട്ട ലേബര്‍ ഓഫീസര്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന യുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തു ക്കള്‍, പച്ചക്കറി മുതലായവ നല്‍കിയും പരിഹരിച്ചിട്ടുണ്ട്.

തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കി വരുന്ന ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5,09,363 തൊഴിലാളികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പരുകളിലേയ്ക്ക് 25,000 രൂപയുടെ ചികിത്സാ ധനസഹായവും 2 ലക്ഷം രൂപയുടെ അപകട മരണ ആശ്വാസ ധനസഹായവും ലഭ്യമാകുമെന്നും അതത് ക്യാമ്പുകള്‍ക്ക് സമീപമുള്ള ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററുകളില്‍ ബന്ധപ്പെട്ട് പരാതികളില്‍ നിവൃത്തി നേടാമെന്നുമുള്ള സന്ദേശങ്ങള്‍ ഹിന്ദി, ബംഗാളി, ഒറിയ, ആസാമി ഭാഷകളില്‍ അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ ക്യാമ്പു കളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അനുബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന തിനും അനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിക്കുന്നതിന് എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ക്കും വിതരണം ചെയ്തു കഴിഞ്ഞു.

ഹൈക്കോടതിയില്‍ നിലവിലുള്ള റിട്ട് ഹര്‍ജിയില്‍ അമിക്കസ് ക്യൂറി ആവശ്യപ്പെട്ട പ്രകാരം ലോക്ക്ഡൗണ്‍ കാലയളവില്‍ എറണാകുളം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായി വിവിധ ക്യാമ്പുകളില്‍ പാര്‍ക്കുന്ന അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതിന് തൊഴില്‍ വകുപ്പ് അതാത് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സ്വീകരിച്ച നടപടി കള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരാറുകാരുടെ മേല്‍നോട്ടത്തില്‍ സ്ഥാപനാടി സ്ഥാനത്തില്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് അതാത് കരാറുകാര്‍ തന്നെ സുരക്ഷ യും അവശ്യമായ കുടിവെള്ളം, ഭക്ഷണം, രോഗപ്രതിരോധ കിറ്റുകള്‍ ഉറപ്പുവരുത്തണമെന്നും ലേബര്‍ കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

(02.04.2020)യുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ:

ജില്ല ആകെ ക്യാമ്പുകളുടെ എണ്ണം തൊഴിലാളികളുടെ എണ്ണം ഫീല്‍ഡ് ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച ക്യാമ്പുകളുടെ എണ്ണം തിരുവനന്തപുരം 151 5788 24 കൊല്ലം 515 8389 27 പത്തനംതിട്ട 414 7178 20 ആലപ്പുഴ 112 1561 35 കോട്ടയം 944 19703 24 ഇടുക്കി 120 3208 20 എറണാകുളം 462 14250 23 തൃശ്ശൂര്‍ 396 9379 24 പാലക്കാട് 901 16880 31 മലപ്പുറം 633 42044 19 കോഴിക്കോട് 2216 32432 21 വയനാട് 739 5287 7 കണ്ണൂര്‍ 799 17327 25 കാസര്‍ഗോഡ് 501 15340 8

ആകെ 8403 1,98,766 308


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്. ഐ.എം.എ

തിരു: ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ളസ്ഥല ങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ.ആവർത്തിച്ചു ആവശ്യപ്പെടുന്നു.ഇളവുകള്‍ പ്രഖ്യാ പിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി

വടകര : ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ സൗജന്യഭക്ഷ്യ ധാന്യ കിറ്റ് നല്‍കുന്ന പരിപാടിയില്‍ വടകരയിലെ സിദ്ധ സമാജത്തിലെ അന്തേ വാസികള്‍ക്ക് 50 സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. വടകരയിലെ സിദ്ധാശ്രമത്തില്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും

തിരു: ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് 81 ലക്ഷം തൈ കൾ നടും. ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. ഭൂമി ക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ...തുട൪ന്ന് വായിക്കുക


12-ാം വാര്‍ഷികത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ്

കൊച്ചി: ഗ്രീവ്‌സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇല ക്ട്രിക് വെഹിക്ക്ള്‍സ് 12-ാം വാര്‍ഷികത്തില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ആംപിയര്‍ ഇ-സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനു കൂല്യങ്ങളുമാണ് കമ്പനി നല്‍കുന്നത്. ഹൈസ...തുട൪ന്ന് വായിക്കുക


ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്‌ സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌ മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താ നും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്...തുട൪ന്ന് വായിക്കുക


കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസിമലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് വ്യവസായി രാജു കുര്യന്‍

കോവിഡ് 19 ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തി ക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ഈ പ്ര...തുട൪ന്ന് വായിക്കുക


ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; വി ഡി സതീശന്‍

(ഫോട്ടോ അടിക്കുറുപ്പ് :ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരി ശോധിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട് മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.സുമേഷ് അച്യുതന്‍ ജനറല്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ അനുഷ്ഠിച്ച 24...തുട൪ന്ന് വായിക്കുക


മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ്

തിരു: ലോക പരിസ്ഥിതി ദിനത്തിൽ രണ്ടു പദ്ധതികളുമായി സഹകരണ വകുപ്പ്. ഹരിതം സഹ കരണം പദ്ധതിയിലുടെ ഫലവൃക്ഷത്തൈകളുടെ നട്ടുപരിപാലനത്തിന്റെ ഭാഗമായി ഒരു ലക്ഷം തെങ്ങിൻ തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയും കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധ തിക്ക് പിന്തുണ നൽകി സഹക...തുട൪ന്ന് വായിക്കുക


കൊവിഡ് - തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

എറണാകുളം : ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച എയർലൈൻ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെ ന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ

തിരു: ഓൺലൈൻ പഠനത്തിനായി സൗകര്യങ്ങളുടെ അഭാവമുള്ള ഒരു വിഭാഗം കുട്ടികൾക്ക് സഹായവുമായി സഹകരണ സംഘങ്ങൾ. വീടുകളിൽ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾ ക്കായി സഹകരണ സംഘങ്ങൾ ടെലിവിഷൻ സൗകര്യമൊരുക്കും. അതത് പ്രദേശങ്ങളിലെ സ്‌കൂളി ലെ പ്രഥമ അധ്യാപകർ നൽകുന്ന പട്ടിക പ...തുട൪ന്ന് വായിക്കുക


കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 ചികിത്സയിലുള്ളത് 884 പേർ; 39 പേർ രോഗമുക്തി നേടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള4പേർക്കും,കാസർ ഗോഡ് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11പേർക്കും, കോഴിക്കോട് ...തുട൪ന്ന് വായിക്കുക


കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി: മതമേധാവികളുമായി ചർച്ച നടത്തി

തിരു: ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാ സത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടു പോകു ന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാ...തുട൪ന്ന് വായിക്കുക


തിരുവല്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് 1564 അതിഥി തൊഴിലാളികള്‍കൂടി ട്രെയിനില്‍ യാത്രയായി

തിരുവല്ല: റെയില്‍വേ സ്റ്റേഷനില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട സ്‌പെഷല്‍ ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങിയത് 1564 അതിഥി തൊഴിലാളികള്‍. തിരുവല്ലയില്‍ നിന്ന് ഇന്ന്(ജൂണ്‍4)വൈ കിട്ട് 5 ന് പുറപ്പെട്ട ട്രെയിനില്‍ വിവിധ താലൂക്കുകളില്‍ നിന്നും മുപ്പ...തുട൪ന്ന് വായിക്കുക


കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

തിരു: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് ലോക്ക്ഡൌണ്‍ പ്രതിസന്ധി മൂലം ക്ഷേത്രവരുമാനം നിലച്ചത് സാഹചര്യത്തില്‍ കൂടല്‍മാണിക്യം ദേവസ്വം സര്‍ക്കാരിനോട് സഹാ...തുട൪ന്ന് വായിക്കുക


വീട്ടിൽ ഇരുന്നിട്ടും ശമ്പളം, ഗൾഫ് മലയാളിയുടെ പോസ്റ്റ് വൈറൽ...

ദുബായ്: കോവിഡിനെത്തുടർന്ന് അസാധാരണമായ തൊഴിൽ സാഹചര്യമാണ് ലോകമെങ്ങും നിലനിൽക്കുന്നത്. വാണിജ്യവും വ്യവസായവും ആഗോള മാന്ദ്യത്തിന്റെ പിടിയിലമർന്നതോടെ ജോലി ചെയ്താലും ശമ്പളം ലഭിയ്ക്കാത്ത സ്ഥിതിയിലാണ് ഇപ്പോൾ തൊഴിൽമേഖല. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.