Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ് ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ് 19: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും: എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കും

28/3/2020

സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ 95 മാസ്‌ക്, ബയോ മെഡിക്കൽ ഉപകരണങ്ങൾ, ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവയുടെ നിർമാണത്തിന് നടപടി സ്വീകരിക്കും. കൊച്ചിയിലെ സൂപ്പർ ഫാബ്‌ലാബ്, വൻകിട, ചെറുകിട വ്യവസായ സംരംഭകർ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കി ഇതിനായി പദ്ധതി ആവിഷ്‌കരിക്കും. കഞ്ചിക്കോട് വ്യവസായ സംരംഭകരുടെ ക്‌ളസ്റ്റർ രൂപീകരിക്കും. ഉപകരണങ്ങളുടെ മോഡൽ തയ്യാറാക്കാൻ ഫാബ്‌ലാബിനൊപ്പം വി. എസ്. എസ്. സിയുടെ സൗകര്യവും വിനിയോഗിക്കും. കൊറോണ പ്രതിരോധം സംബന്ധിച്ച് നൂതന ആശയം സമർപ്പിക്കാൻ സ്റ്റാർട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ ബ്രേക്ക് കൊറോൻ പദ്ധതി നടപ്പാക്കും. breakcorona.in ൽ ആശയങ്ങൾ പങ്കുവയ്ക്കാം. ഇവ വിദഗ്ധ പാനൽ പരിശോധിച്ച് നടപ്പാക്കും.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ എൻട്രസ് പരീക്ഷ മാറ്റിവയ്ക്കു മെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രവിതരണം അവശ്യ സർവീസിൽ ഉൾപ്പെടുന്നതാണ്. എന്നാൽ ചില റസിഡന്റ്്‌സ് അസോസിയേഷനുകൾ ഇത് വിലക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പത്ര വിതരണത്തിന് ഇവർ സഹകരിക്കണം.

മദ്യാസക്തി കൂടി ആളുകൾ അപകടം വരുത്തിവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം ചില ആളുകൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം വേണ്ടിവരുന്ന മദ്യം ലഭ്യമാക്കാൻ എക്‌ സൈസ് വകുപ്പ് നടപടിയെടുക്കും. വീട്ടിൽ കഴിയുന്നവർക്ക് സ്‌ട്രെസ് ഒഴിവാക്കാൻ ഓൺലൈൻ കൗൺസലിംഗ് സംവിധാനം ഒരുക്കുന്നത് സർക്കാർ ആലോചിക്കുന്നുണ്ട്. ടോയിലറ്റ് ടാങ്കുകൾ നിറഞ്ഞു കവിയുന്ന പ്രശ്‌നം പലയിടത്തും ഉണ്ടായിട്ടുണ്ട്. കുടിവെള്ളത്തെപ്പോലും ബാധിക്കുന്ന പ്രശ്‌നമാണിത്. ശാസ്ത്രീയ മാലിന്യ നിർമാർജന മാർഗങ്ങൾ സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ശനിയാഴ്ച കുറവുണ്ടെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ല. മുൻകരുതലിൽ ഒരുതരത്തിലുമുള്ള അലംഭാവം പാടില്ലെന്ന് മുഖ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുരീതിയ്ക്ക് ചേരാത്ത ചില ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മുഖ്യ മന്ത്രി അറിയിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടീക്കുന്നത് കണ്ടു. സംസ്ഥാ ന പോലീസ് മേധാവിയെ ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിർ ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. പൊതുവെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പോലീസിന്റെ യശസിനെ ഇത് പ്രതികൂലമായി ബാധിക്കും. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെയാണ് പോലീസുകാർ ജോലി ചെയ്യുന്നത്. പോലീസിന്റെ നല്ല പ്രവർത്തനത്തിനുള്ള നാട്ടിലെ സ്വീകാര്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ പാടി ല്ലെന്നാണ് സർക്കാരിന്റെ വ്യക്തമായ നിലപാട്.

കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ സ്ഥിതി അന്വേഷിച്ച് തമിഴ്‌നാട്, പശ്ചിമബംഗാൾ, നാഗലാന്റ്, ജാർഘണ്ഡ്, രാജസ്ഥാൻ, മണിപ്പൂർ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ബന്ധപ്പെട്ടിരുന്നു. സർക്കാർ ഇവരുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്. സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്. അതിഥി തൊഴി ലാളികളുടെ വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥനെ ചുമതലപ്പെടു ത്തും. ജില്ലകളിൽ ജില്ലാ കളക്ടർമാർക്കാവും ചുമതല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി

അടിമാലി: വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരി...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

കുമളി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭ ത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാന ത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധ...തുട൪ന്ന് വായിക്കുക


കോവിഡ് 19: അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 754 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 288 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 754 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 288 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3576 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ : വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

തിരു: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും ...തുട൪ന്ന് വായിക്കുക


ആഭ്യന്തര സര്‍വീസ് തുടങ്ങി; ആദ്യ ദിനം ആറ് വിമാനങ്ങള്‍

തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങി. ആദ്യ ദിവസം ആറ് വിമാനങ്ങ ളാണ് വരികയും പോകുകയും ചെയ്തത്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മധുര, കണ്ണൂര്‍, കോഴി ക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് തലസ്ഥാനത്ത് എത്തിയത്. ഉച്ചക്ക് 2.30 ന് 66...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍-

തിരു: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിതശിശു വികസന വകുപ്പ് -കൂടെയുണ്ട് അങ്കണവാടികള്‍- പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവി ഷ്‌ക്കരിച്...തുട൪ന്ന് വായിക്കുക


ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ് :തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നു

തിരു: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളി കള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറി...തുട൪ന്ന് വായിക്കുക


ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ക്ക് പ്രത്യേക സ്‌ക്വാഡ്

തിരു: കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോക് ഡൗണ്‍ മാറുന്ന സാഹചര്യ ...തുട൪ന്ന് വായിക്കുക


ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 24ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കട കൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ...തുട൪ന്ന് വായിക്കുക


ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

2020 ജൂലായ് മാസം തകരുമെന്ന് നോസ്റ്റർഡാമസ് പ്രവചിച്ച മുല്ലപ്പെരിയാർ ഡാമിൻ്റെ തകർച്ച മുൻ കൂട്ടി കാട്ടിത്തന്ന സിനിമ. ഒരു സിനിമയുടെ പേരിൽ ഇന്ത്യൻ പാർലമെൻ്റു പോലുംരണ്ടുദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങൾ അതിർത്തി അടച്ചു പരസ്പരം പോരാടുക. മുല്ലപ്പെരിയാറി ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (23.05.2020)തിരു.ജില്ലയിൽ പുതുതായി 588 പേർ രോഗ നിരീക്ഷണത്തിലായി:101പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (23.05.2020)തിരു.ജില്ലയിൽ പുതുതായി 588 പേർ രോഗ നിരീക്ഷണത്തിലായി:101പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 5039പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരു. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 21 പേരെ ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (23.5.20) ഇന്ന് 700 കേസുകള്‍; 783 അറസ്റ്റ്; പിടിച്ചെടു ത്തത് 287 വാഹനങ്ങള്‍

തിരു; നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 700 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 783 പേരാണ്. 287 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 4152 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.