Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

ആരോഗ്യം

കൂടുതല്‍ 

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

27/3/2020

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളോ എന്തിന് ആത്മഹത്യയില്‍പ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നില്‍ കണ്ട് മാനസികാരോഗ്യ പരി പാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 ഐസോലേഷന്‍ ചികിത്സയ്ക്ക് പ്രധാന ആശുപത്രികളെ തെരഞ്ഞെടുത്ത സാഹ ചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യ ത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരക്കാ രെ ചികിത്സിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനസികാരോഗ്യ പരിപാടി വഴി എല്ലാകേന്ദ്ര ങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ഈകേന്ദ്ര ങ്ങളിലെത്തിയാല്‍ മതി. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ താലൂക്ക്, ജനറല്‍, ജില്ലാതല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ്. എല്ലാ ജില്ലകളിലും ഇവരുടെ ചികിത്സയ്ക്കായി 20കിട ക്കകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ ഉള്ളവരാണ് ഇത്തരക്കാരെ ങ്കില്‍ അവരെ ഐസൊലേഷനില്‍ ചികിത്സിക്കുന്നതാണ്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബോധവത്ക്കരണവും നടത്തുന്നുണ്ട്.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവര്‍ അതായത് എല്ലാ ദിവസവുംമദ്യപിച്ച് കൊണ്ടിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം.

അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ശര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷ ണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ മദ്യപാനം നിര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്.

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ഉറപ്പായും അറിയിക്കണം.

ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതി രുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാ ക്കണം.

സാനിറ്റൈസറില്‍ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ ലഹരിക്കായി മറ്റേതെ ങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്. ഈ അവസ്ഥയില്‍ മറ്റൊരു അപകടം കൂടിക്ഷണി ച്ചു വരുത്തുന്നതാകും അത്.

സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാ രോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.

-


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഏഴംകുളത്ത് വയോജനങ്ങള്‍ക്ക് ആയുവേദ മരുന്ന് വിതരണം ചെയ്തു

ഏഴംകുളം: ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും 60 വയസിന് മുകളിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപാ ചെലവില്‍ ആയുര്‍വേദ മരുന്നുവിതരണം ചെയ്തു. മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത്തല...തുട൪ന്ന് വായിക്കുക


ഒപ്പമുണ്ട് എപ്പോഴും: മരണമടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ വീതം ഇന്‍ഷുറന്‍സ് ലഭിച്ചു

തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണ മടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം വീതമുള്ള ഇന്‍ഷുറന്‍സ് ക്ലെയിം അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തെ ആരോഗ്യം : ആയുഷ് മിഠായി പരിശീലനം ആദ്യഘട്ടം വിജയം

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടംപൂർത്തിയായി. വാട്സ്ആപ്പ് വഴിഡോക്ടർ മാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. 64 പേർ ആദ്യഘട്ട ത്തിൽ പരിശീലനം പൂർത്ത...തുട൪ന്ന് വായിക്കുക


അച്ചൻകോവിൽ കാട്ടുതേൻ വിപണിയിലേക്ക്

തിരു: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് അച്ചൻകോവിൽ കാട്ടുതേൻ എന്ന ലേബലിൽ വിപണിയിലെത്തിക്കുന്നു. അച്ചൻ കോവിൽ കാട്ടുതേ...തുട൪ന്ന് വായിക്കുക


രാധാകൃഷ്ണന്‍റെ തീരുമാനത്തിനൊപ്പം കുടുംബവും; യാഥാര്‍ത്ഥ്യമായത് കോവിഡ്കാലത്തെ ആറാമത്തെ അവയവദാനം

(ചിത്രം: രാധാകൃഷ്ണന്‍) തിരു: രാധാകൃഷ്ണന്‍റെ ആഗ്രഹമല്ല, അതൊരു തീരുമാനമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രചോദ നമായതും ആ തീരുമാനം തന്നെ. കണ്ണുകള്‍ ദാനം ചെയ്യാനുള്ള അനുമതിപത്രം രാധാകൃഷ്ണന്‍ നേരത്തേ തന്നെ അധികാരികള്‍ക്ക് നല്‍കിയിരുന്നു. അതുക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

തിരു: കൊറോണ ഭീതിയിൽ പകച്ചു നിൽക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രോഗമുക്തരായ വരെ കാണാനും ആശംസയർപ്പിക്കാനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആഗ്ര ഹം പ്രകടിപ്പിച്ചു. മൃത...തുട൪ന്ന് വായിക്കുക


20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി ഹോമിയോ വകുപ്പ്

തിരു:20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്നു വിതരണം ചെയ്ത് ജില്ലാ ഹോമിയോ വകുപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ വിഭാഗം ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അഭി മാനര്‍ഹമായ പ്രവര്‍ത്തനം വകുപ്പ് കാഴ്ചവച്ചത്. ജനപ്രതിനിധികള്‍,തദ്ദേശസ്വയ...തുട൪ന്ന് വായിക്കുക


ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 624 പേര്‍; ഇന്ന് 10 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 575:ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ല യില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം - കോഴിക്കോട് ഡി.എം.ഒ

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതി നാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ല ആയുർവേദ ആശുപത്രി ക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളില്‍ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങ ളുടെ...തുട൪ന്ന് വായിക്കുക


മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

തിരു: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യ തയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളുടെ നേതൃത്വത്...തുട൪ന്ന് വായിക്കുക


ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ

തിരു: ആരോഗ്യ സേവനം, ഫാര്‍സ്യൂട്ടിക്കല്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോ ക്ഡൗണ്‍ ബാധിച്ചതായി പ്രൊജക്ട്‌സ് ടുഡെ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തു നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാ ശേഖരമാണ് പ്രൊജക്ട്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സംഭാവനയായി പുത്തൻ ആംബുലൻസ്

(ചിത്രം: ആംബുലൻസിന്റെ ആദ്യ ഘട്ട തുക അടച്ചതിന്റെ രസീത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു) തിരു: കോവിഡ് പ്രതിരോധത്തിന് ശക്തി പകരാനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മാരുതിയുടെ എക്കോ കെയർ ആംബുലൻസ്.തിരുവനന്തപുരം ആസ്ഥ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് കോട്ടയം ജില്ലയില്‍ പര്യടനം തുടങ്ങി

കോട്ടയം: പകർച്ചവ്യാധികൾക്കെതിരെ ഹോമിയോപ്പതി വകുപ്പും കോട്ടയം ജില്ലാപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ വിദൂര മേഖലകളിലുള്ളവര്...തുട൪ന്ന് വായിക്കുക


മാസ്‌ക്കിനൊപ്പം മനസും... കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജന ങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.- മാസ്‌കിനൊപ്പം മനസുo= എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി ന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.