Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയൻ

25/3/2020

തിരു: പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദ വുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെ ടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻതീരുമാനിച്ചതായിമുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.നിലവിലുള്ളട്രാവൻകൂർ എപിഡമിക് ഡിസീ സ് ആക്ട്,കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കി കൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാ താക്കി കൊണ്ടുമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രി ക്കുന്നതിന് സർക്കാ രിന് കൂടുതൽ അധികാരം നൽകുന്നതാണ് നിർദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിർ ത്തികൾ സർക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാൻസ്പോർട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം. സാമൂഹ്യ നിയന്ത്രണത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മത സ്ഥാപനങ്ങളിലും ആൾക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോചെയ്യാം.

സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാം. ഫാക്ടറികൾ, കടകൾ, വർക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെമേലും നിയന്ത്രണംചുമത്താം. അവശ്യ സർവ്വീസുകൾക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘി ക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെ ങ്കിൽ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങൾക്ക് പോലീസിന് നേരിട്ട് കേസെടുക്കാം.

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് സാനിറ്റൈസറുകളുംഎട്ട് വിഭാഗം മരുന്നുകളും ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് ടെണ്ടർ നടപടികളിൽ നിന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻറ് ഫാർ മസ്യൂട്ടിക്കൽസ് ലിമിറ്റഡിന് ഇളവ് നൽകാനും തീരുമാനിച്ചു.

1.2020-ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ഓർഡിനൻസ്, 2.2020-ലെ കേരള തൊഴി ലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്, 3.2020-ലെ കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ഓർഡിനൻസ്, 4.2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്,5.2020-ലെ കേരളദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്,6.2020-ലെകേരളസംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ഓർഡിനൻസ്, 7.2020-ലെ കേരള സഹ കരണ സംഘം (രണ്ടാം ഭേദഗതി) ഓർഡിനൻസ്, 8.2020-ലെ കേരള യൂണി വേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നോവേഷൻ ആൻറ് ടെക്നോളജി ഓർ ഡിനൻസ് എന്നീ എട്ട് ഓർഡിനൻസുകൾ പുനഃവിളംബരം ചെയ്യാൻ ഗവർണ റോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാബിവ റേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടാൻ തീരുമാനിച്ചു.

വ്യവസായ വകുപ്പിനു കീഴിലുള്ള ടെൽക്കിലെ തൊഴിലാളികളുടെദീർഘകാല കരാർ 2016 സപ്തംബർ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ തീരു മാനിച്ചു.

അവിനാശിയിൽ കെ.എസ്.ആർ.ടിസി ബസ് അപകടത്തിൽ മരിച്ച 19 പേരു ടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം നൽ കാൻ തീരുമാനിച്ചു.

പത്രപ്രവർത്തരുടെയും പത്രജീവനക്കാരുടെയും പെൻഷൻ സംബന്ധമായ നടപടികൾ വേഗത്തിലാക്കുന്നതിന് വിവര പൊതുജന സമ്പർക്ക വകുപ്പിൽ നേരത്തെ രൂപീകരിച്ച പ്രത്യേക സെക്ഷന് ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോറിന് കെ.എസ്. ഐ. ഡി.സി എം.ഡി. യുടെ അധിക ചുമതല നൽകും. ജി.എസ്.ടി കമ്മീഷണർ ആനന്ദ് സിങ്ങിന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകാനും മന്ത്രിസഭ തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യത്തെ ബാധിച്ച ഇരുട്ടാണ് കൊറോണ;ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒൻപത് മിനിട്ട് നേരം ഇതിനായ...തുട൪ന്ന് വായിക്കുക


കോവിഡ് 19 റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി:ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ

(ഫോട്ടോ ക്യാപ്ഷൻ:- കോവിഡ് 19 റാപ്പിഡ് പരിശോധനാ കിറ്റ് ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു) തിരു : കോവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം:എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി; വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു:എല്ലാവര്‍ക്കും ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്

തിരു: കേരളം ആശങ്കയോടെ കേട്ട വാര്‍ത്ത: സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദ മായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലായിരുന്ന സ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങൾ മറികടക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ്

തിരു : കേരളത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറി കടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തി ൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോൺ അസോസിയേഷനുമായിചേർന്ന് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ...തുട൪ന്ന് വായിക്കുക


പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

(ഫോട്ടോ: കെ എസ് ഐ ഇ മാനേജിങ്ങ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള മന്ത്രി ഇ പി ജയ രാജന് കേരളാ സേപ്‌സ് ഉല്‍പാദിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നു) തിരു: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈ സസിനു (കെ എസ് ഐ ...തുട൪ന്ന് വായിക്കുക


വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

തിരു: ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷി ക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായത...തുട൪ന്ന് വായിക്കുക


കാട്ടാനകളെ ഓടിക്കാൻ വനം വകുപ്പിന്റെ വണ്ടി

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ ഫോറസ്റ്റ് മിനി ഫയർ റെസ്‌പോണ്ടർ എത്തി. കാട്ടാനകൾ ഇറങ്ങുമ്പോൾ വിവിധ ടോണുകളിൽ സെറ്റ് ചെയ്ത അലാറം മുഴക്കാൻ മിനി ഫയർ റെസ്‌പോണ്ടറിനു കഴിയും. ഇങ്ങനെ നാട്ട...തുട൪ന്ന് വായിക്കുക


ഭായ് - പരേശാൻ മത് ഹം ആപ് കെ സാത് ഹെ- ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

തൃശൂർ : കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിൽപ്പെട്ട അതിഥിതൊഴിലാളികൾക്ക് ആശയവിനിമയത്തിന് പുതിയ സാധ്യതകളൊരുക്കി തൃശൂർ ജില്ലാ ഭരണകൂടം. ഭാഷയറിയത്തതിനാലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവരവരുടെ ഭാ...തുട൪ന്ന് വായിക്കുക


ഗുരുവായൂരിൽ അഗതികൾക്ക് നാട്ടുകാരുടെ വക സമ്മാനങ്ങൾ

ഗുരുവായൂർ: നഗരസഭ പ്രത്യേക ക്യാമ്പിലേയ്ക്ക് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂരിൽ അഗതികൾക്കും അതിഥി തൊഴിലാളികൾക്കുമായി പ്രത്യേക ക്യാമ്പ് ആരംഭിച്ചത്. പച്ചക്കറി, പല ചരക്ക് തുടങ്ങിയ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങരുത്- മുഖ്യമന്ത്രി

തിരു : വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികളുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണം -മുഖ്യമന്ത്രി

തിരു : ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശ ദാംശം അറിയിച്...തുട൪ന്ന് വായിക്കുക


മലയാളികളടങ്ങുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം; കേരള മുസ്്ലിം ജമാ അത്ത് :പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിവേദനം നല്‍കി

തിരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പ ടെയുള്ള പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി:ഇന്ന് (02.04.2020)തിരു.ജില്ലയിൽ പുതുതായി 54 പേർ രോഗനിരീക്ഷണ ത്തിലായി: 97 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു: മെഡിക്കൽ കോളേജിൽ 32 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട മാതൃ കാ ആശുപത്രിയിൽ നാല് പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എട്ട് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ മൂന്ന് പേരും കിംസ് ആശുപത്രി യിൽ നാല് പേരും ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കി

തിരു : സംസ്ഥാനമൊട്ടാകെ ഇന്നു വരെ (02.04.2020 ) 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണറ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്റെ...തുട൪ന്ന് വായിക്കുക


കോവിഡ് 19; മൂന്നാം തലമുറ പരിശീലനം ആരംഭിച്ചു

തിരു: കോവിഡ് 19 പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ, എആർ‌ഡി‌ എസ് മാനേജ്മെന്റ്, വെന്റിലേറ്റർ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന മൂന്നാം തലമുറ പരിശീലനംആരം ഭിച്ചു. കോവിഡ് 19 ബാധിച്ചവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനും രോഗ വ്യാപനം...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.