Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

ആരോഗ്യം

കൂടുതല്‍ 

കോവിഡ് 19 പ്രതിരോധം: പാലിയേറ്റീവ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ യൂണിറ്റ് തുറന്നു

25/3/2020

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം ഇടുക്കിയുടെ ജില്ലാ പാലിയേ റ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി ടെലി മെഡിസിന്‍ യൂണിറ്റ് ആരംഭിച്ചു. കോവിഡ് 19 രോഗം പകരാന്‍ ഇടയായാല്‍ ഏറ്റവും അധികം അപകടം സംഭവിക്കാന്‍ സാധ്യതയുള്ള പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള രോഗികള്‍ക്കായാണ് യൂണിറ്റ് തുറന്നത്. കിടപ്പുരോഗികള്‍ മിക്കവാറും പ്രായാധിക്യം ഉള്ളവരും ഭൂരിഭാഗവും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുമാണ്. അതുകൊണ്ട് പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് കൊറോണ രോഗം വരാതെ തടയുകയും, ആവശ്യമായ നിര്‍ ദ്ദേശങ്ങളും സന്ദേശങ്ങളും നല്‍കുകയും വേണം.

രോഗികള്‍ക്കും പരിചാരകര്‍ക്കുമുള്ള ആശങ്കകള്‍ക്ക് പരിഹാരവും നല്‍കണം. കൂടുതല്‍ ബുദ്ധി മുട്ടുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോള്‍ വഴി യോ, ഫോണ്‍ കോള്‍ വഴിയോ ലഭ്യമാക്കിയാല്‍ അത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം ആകുകയും ആശുപത്രികളില്‍ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാനാകും. ഇവ മുന്നി ല്‍ കണ്ടുകൊണ്ടാണ് ജില്ലാ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പാലി യേറ്റീവ് കെയര്‍ രോഗികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി ജില്ലാതലത്തില്‍ ടെലി മെഡിസിന്‍ യൂണിറ്റ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

9847588097 എന്ന നമ്പറില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ വാട്‌സ് ആപ് വീഡി യോ കോളുകളും , 7510179891എന്ന നമ്പറില്‍ 24 മണിക്കൂറും ഫോണ്‍ കോളും ചെയ്യാം. പാലിയേ റ്റീവ് കെയറില്‍ പ്രത്യേ പരിശീലനം ലഭിച്ച അല്‍-അസ്ഹര്‍ മെസിക്കല്‍ കോളജിലെ ഡോക്റ്റര്‍മാര്‍ ആണ് യൂണിറ്റ് കൈകാര്യം ചെയ്യുന്നത്.

യൂണിറ്റിന്റെ ഉത്ഘാടനം തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ.ഷാഹുല്‍ ഹമീദും പാലിയേ റ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.അജി.പി.എന്‍ നും ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാആശു പത്രി സൂപ്രണ്ട് ഡോ.സുജ ജോസ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ വിജയനാണ് ടെലി മെഡിസിന്‍ യൂണിറ്റിന്റെ കോര്‍ഡിനേഷന്‍ ചുമതല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളം ചരിത്രത്തിലേക്ക്: കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു

തിരു: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാ യിരുന്ന വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങ ളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറ...തുട൪ന്ന് വായിക്കുക


കുടുംബങ്ങളിലേക്ക് അങ്കണവാടി ശക്തിപ്പെടുത്തുന്നു

തിരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച- കുടുംബങ്ങളിലേക്ക് അങ്കണവാടി- ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശ...തുട൪ന്ന് വായിക്കുക


ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഫോണിലൂടെ ബന്ധപ്പെടാം

കോഴിക്കോട്: കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേവായൂരിലെ സര്‍ക്കാര്‍ ചര്‍മ രോഗാശുപത്രിയില്‍ ടെലി-ഡെര്‍മാറ്റോളജി സംവിധാനം ഏര്‍പ്പെടുത്തി. ചര്‍മസംബന്ധമായ പ്രശ്‌ന ങ്ങള്‍ക്ക് രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ ഫോണിലൂടെ ചികിത്സ തേട...തുട൪ന്ന് വായിക്കുക


മാനസികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആലപ്പുഴ കണ്‍ട്രോള്‍റൂം: മദ്യാസക്തിയുള്ളവര്‍ക്കും 9400 415727 നമ്പരില്‍ ബന്ധപ്പെടാം

മാനസികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്‍ട്രോള്‍റൂം സജ്ജം മദ്യാസക്തിയുള്ളവര്‍ക്കും 9400 415727 നമ്പരില്‍ ബന്ധപ്പെടാം : കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ഐസൊലേഷനും ലോക്ക് ഡൗണും വ്യക്തികളിലുണ്ടാക്കാവുന്ന മാനസികപ്രശ്‌നങ്ങള്‍ വലുതാണ്. ഇവ...തുട൪ന്ന് വായിക്കുക


കോവിഡിനെ നേരിടാന്‍ തയ്യാറായി പി.വി.എസ് ആശുപത്രി

കാക്കനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടം ഏറ്റെടുത്ത പി.വി.എസ് ആശുപത്രിയുടെ നവീകരണം പൂര്‍ത്തിയായി. നിലവില്‍ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങളുമായി ജില്ല ഭരണകൂടം സജ്ജമാണെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ...തുട൪ന്ന് വായിക്കുക


ലോക് ഡൗണ്‍: ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കു മെന്ന് ആരോഗ്യസാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കും: സിഎംഡി

കൊച്ചി : കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യ വാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈ കോ സിഎംഡി.പി.എം.അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56ഡിപ്പോകളിലും,ഗാന്ധി നഗറിൽ ഹെഡ്ഓഫീസിലു...തുട൪ന്ന് വായിക്കുക


10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രം: 7 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍:200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐ.സി.യു.കളും

തിരു: 10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങ ളൊരുക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. 10 ദിവസം കൊണ്ട് ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളും സജ്ജമാക്കണമെന്നാണ് നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രികളിലും തിരികേയും പോകാന്‍ ഐ.എം.എ.യുടെ ആംബുലന്‍സ് സേവനം: 91 88 100 100

തിരു: സംസ്ഥാനത്ത് കോവിഡ് 19-ന്റെ പശ്ചാത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആശുപത്രികളിലേക്കും തിരികേയും പോകുന്നതിന് കുറഞ്ഞ നിരക്കില്‍ സേവനമൊരുക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരള പോലീസ്, ഡോ. രമ...തുട൪ന്ന് വായിക്കുക


അങ്ങാടികളില്‍ അണുനശീകരണം നടത്തി നരിക്കുനി അഗ്നിശമന സേന

കോഴിക്കോട് : വിവിധ ഗ്രാമപഞ്ചായത്തുകളിലായി ദിവസേന അഞ്ചോളം അങ്ങാടികളാണ് സേന അണുവിമുക്തമാക്കുന്നത്. ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ടൗണുകളിലെ ഭിത്തികള്‍, തൂണു കള്‍, കൈവരികള്‍, വിവിധ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവയിലാണ് അണുനശീകരണ ലായ...തുട൪ന്ന് വായിക്കുക


കേരളത്തിൽ ചൊവ്വാഴ്ച ഏഴു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി 1,63,129 പേർ നിരീക്ഷണത്തിൽ

കേരളത്തിൽ ചൊവ്വാഴ്ച ഏഴു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നും രണ്ടു പേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ല കളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരു...തുട൪ന്ന് വായിക്കുക


മാസ്കിനും മേലെയൊരു പ്രതിരോധമറ; പി ജി വിദ്യാർത്ഥികളുടെ കണ്ടെത്തലിന് വൻ ഡിമാന്റ്

(ചിത്രം: മുഖാവരണവുമായി ഡോ:മുഹമ്മദ്,ഡോ:റിഹാന ബഷീർ,ഡോ:ഋത്വിക്,ഡോ: സോന, സോ മറിയം എന്നിവർ) തിരു: കൊറോണ വാർഡിലെ രോഗികളെ ചികിത്സിക്കുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കു ന്ന പുത്തൻ പ്രതിരോധ മറ തയ്യാറാക്കി ജൂനിയർ ഡോക്ടർമാർ. നിലവിൽ മാസ്ക്, ഗോഗിൾസ് എന്നിവ ഉൾ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു:1,41,211 പേര്‍ നിരീക്ഷണത്തില്‍

തിരു: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ല യില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവന ന്തപുരം,എറണാകുളം,തൃശൂര്‍,പാലക്കാട്, മലപ്പുറം...തുട൪ന്ന് വായിക്കുക


എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം:മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂ ഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോ ഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത...തുട൪ന്ന് വായിക്കുക


എല്ലാവരും ഒറ്റക്കെട്ട്: ആശുപത്രി ജീവനക്കാരുമായി മന്ത്രി ചര്‍ച്ച നടത്തി

തിരു: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ്ങിയ വിഭാഗം ജീവനക്കാരുമായി ആരോഗ്യ വകുപ്പ് മ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.