Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു. ജില്ലയിൽ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തം

25/3/2020

തിരു:സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത് മുതൽ ജില്ലയിൽ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാണ്. കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സർവൈലൻസ് ടീം രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. അഡീഷ ണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോസ്.ജി.ഡിക്രൂസിനാണ് ജില്ലയിലെ സർവൈലൻസ് ടീമിന്റെ ചുമതല.

വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരോ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരോ ഏതെങ്കിലും തരത്തിൽ കൊറോണ പോസറ്റീവ് രോഗിയുമായി സമ്പർക്കത്തിലായവരോ ആണ് വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ട വിഭാഗത്തിൽപ്പെടുന്നത് . ഈ വിഭാഗത്തിൽ പ്പെടുന്നവർ ആരോഗ്യ കേന്ദ്രങ്ങളിലോ ദിശയുടെ ഹെൽപ്പ് ലൈൻ നമ്പർ വഴിയോ വിവരങ്ങൾ അറിയിക്കണം. തുടർന്ന് അവർ താമസിക്കുന്ന വാർഡിലെആശാവർക്കർമാർ അടങ്ങിയ ടീം ഇവരുടെ വീട് സന്ദർശിക്കുകയും സ്വയം നിരീക്ഷണത്തിൽ കഴിയാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.ഈ കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർന്ന് ആരോഗ്യ വകുപ്പ് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ ആശുപത്രികളിലെ കൊറോണാ ക്ലിനിക്കുക ളിൽ കൊണ്ടുപോകുകയും ചെയ്യും.

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും കൊറോണോ ക്ലിനിക് പ്രവർത്തിച്ചു വരുന്നുണ്ട്. ആശു പത്രിയിലെത്തിച്ച ശേഷമുള്ള പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പി ക്കും. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, പേരൂർക്കട ആശുപത്രി, നെടുമങ്ങാട് താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഐ സൊലേഷൻ സംവിധാനമുണ്ട്.

പരിശോധനയിൽ ഐസൊലേഷൻ ആവശ്യമില്ലെന്ന് കണ്ടെത്തിയാൽ വീട്ടിൽ തന്നെ നിരീക്ഷണ ത്തിൽ തുടരാൻ നിർദേശിക്കുകയും ആംബുലൻസിൽ വീടുകളിൽഎത്തിക്കുകയുംചെയ്യും.വീടു കളിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയുടെആരോഗ്യസ്ഥിതി ആശാ പ്രവർത്തകർഅടങ്ങു ന്ന സംഘം ദിവസേന സന്ദർശിച്ച് വിലയിരുത്തും .കൂടാതെ ഒറ്റപ്പെട്ടു കഴിയുന്നതിന്റെ മാനസിക സമ്മർദം ഇല്ലാതാക്കാനുള്ള കൗൺസിലിങ്ങും നൽകും. ഈ കാലയളവിൽ ആഹാരസാധനങ്ങൾ എത്തിച്ചു നൽകേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണ്. നിരീക്ഷണ കാലേയളവിൽ മാർഗ്ഗ നിർ ദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ ഇവർക്കെതിരെ നിയമ പ്രകാരം നടപടി സ്വീകരിക്കും.

ജില്ലയിൽ എയർപോർട്ട് , റെയിൽവേ സ്റ്റേഷൻ, ജില്ലാ അതിർത്തികൾ എന്നിവിടങ്ങളിൽ കൊറോണ നിരീക്ഷണം ശക്തമാണ്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ എതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ കൊറോണ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ വേളിയിലെ സമേതി, യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ, യൂത്ത് ഹോസ്റ്റൽ എന്നീ മൂന്നിടങ്ങളിൽ കൊറോണ സെന്റർ വരുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ ഫലവത്താകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമാതൃകയായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ

തിരു: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് കമ്മ്യൂണിറ്റി കിച്ചൺ. വരുമാനമാർഗ്ഗം നിലച്ച ഈ അവസരത്തിൽ പാവപെട്ട ഒരുപാടുപേർക്ക് ആശ്വാസദായക മാണ് കമ്മ്യൂണിറ്റി കിച്ചൺ. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആൾക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിച...തുട൪ന്ന് വായിക്കുക


തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു

(ചിത്രം. മെഡിക്കൽ കോളേജ് വളപ്പിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ശുചീകരണ പ്രവർത്തനം) തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി,അത്യാഹിത വിഭാഗം,ഒപി ബ്ലോക്ക് , സൂപ്പർ സ്പെഷ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.04.2020)തിരു.ജില്ലയിൽ പുതുതായി 156 പേർ രോഗനിരീക്ഷണത്തിലായി.59 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു.ജില്ലയിൽ 17346 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെആശുപത്രി കളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 23 പേരെ ഡിസ്ചാർജ് ചെയ്തു.പോ സിറ്റീവായ ഒരാൾ കൂടി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് മെഡിക്കൽകോളേജിൽ നിന്നും ഡിസ്ചാർ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാപഞ്ചായത്ത് 1.5കോടി നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 1.5കോടി രൂപ നല്‍കി. ജില്ലാപഞ്ചായത്തിന് 2017-18, 2018-19 വര്‍ഷങ്ങളില്‍ ലഭിച്ച സ്വരാജ് ട്രോഫി അവാര്‍ ഡുകളുടെയും 2017-18 ല്‍ ലഭിച്ച ദീന്‍ദയാല്‍ പുരസ്‌കാരത്തിന്റെയും സമ്മാനത്...തുട൪ന്ന് വായിക്കുക


രേഖകൾ സമർപ്പിക്കണം

തിരു : ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമ പദ്ധതിയിൽ ഫെബ്രുവരി വരെ അംശദായം അടച്ച തൊഴിലാളികൾക്ക് പൂരക വേതനം അനുവദിക്കുന്നതിനായി അവരുടെ പേര് വിവരം, ക്ഷേമനിധി അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, ആധാർ നമ്പർ എന്നിവ ബന്ധപ്പെട്ട സ്ഥാപന ഉടമകളു...തുട൪ന്ന് വായിക്കുക


പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ പ്രൊമോട്ടർമാർ സുരക്ഷ ഉറപ്പാക്കണം

തിരു : കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ ഭക്ഷ്യ-ആരോഗ്യ സുരക്ഷ നടപ്പാക്കുന്നതിന് പട്ടികജാതി പട്ടികവർഗ പ്രൊമോട്ടർമാർ അവരവരുടെ പ്രദേശങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് പട്ടികജാതി ഗോത്ര വർഗ കമ്...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭക്ഷ്യ കിറ്റുകളും മറ്റുംവി തരണം ചെയ്തുവരുന്നു. കൂടല്‍ ജനമൈത്രി പോലീസിന്റെ വകയായി സ്വരൂപിച്ച ഭക്ഷ്യകിറ്റുകള്‍ കലഞ...തുട൪ന്ന് വായിക്കുക


പോത്തൻകോട് ജാഗ്രത തുടരും

തിരു: കോവിഡ് - 19 ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോടും സമീപ പ്രദേശത്തുമുള്ള ജാഗ്രത തുടരും.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാവിലെ ഒൻപതു വരെ തുറക്കും. ആവശ്യക്കാർക്ക് തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങാം. ഈ സമയത്തിനു ശേഷംഅവ ശ്യവസ്തുക്കൾ വേണ്ടവർ ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

തിരു: കൊറോണയുടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കും സുരക്ഷിതമായ പാർ പ്പിടമൊരുക്കി തലസ്ഥാനം. ഇതിന്റെ ഭാഗമായി തൊഴിലാളികൾ തിങ്ങിപാർക്കുന്ന ലേബർ ക്യാമ്പു കളിൽ നിന്ന് ഇവരെ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ചാല ഗവ. ബോയ്‌സ് ഹൈയർ സെക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് (01 ഏപ്രിൽ ) 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

തിരു: സംസ്ഥാനത്ത് ഇന്ന് (01 ഏപ്രിൽ 2020) 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾചികി ത്സയിലാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ കാസർഗോഡ് ജില്ലയിൽനിന്നുള്ളവരാണെ ന്നു മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ അംഗീകാരം

തിരു: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേഡിന് ഐ.എസ്.ഒ. അംഗീകാരം. ഇതാദ്യമായാണു രാജ്യത്ത് ഒരു പൊതുജന പരാതി പരിഹാര സംവിധാനത്തിന് ഐ. എസ്.ഒ. അംഗീകാരം ലഭിക്കുന്നത്. പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ ഏറ്റവും മ...തുട൪ന്ന് വായിക്കുക


വിദേശത്ത് അന്തരിച്ച നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി : യു.എ.ഇ.യിൽ അന്തരിച്ച തോമസ് വർഗ്ഗീസ് (57) (തൃശൂർ) അബ്ദുൾ റസാഖ് (50)(മലപ്പു റം) മനു എബ്രഹാം (27) (ആലപ്പുഴ) വിഷ്ണു രാജ് (26) (കൊല്ലം) എന്നിവരുടെ മൃതദേഹം നാട്ടിലെ ത്തിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃ...തുട൪ന്ന് വായിക്കുക


ഹോമിയോ ഡോക്ടറെ ഫോണില്‍ വിളിക്കാം

തിരു: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെഹോമിയോപ്പതി ഡോക്ടര്‍മാരെഫോണില്‍ ബന്ധപ്പെട്ടാല്‍ രോഗസംബന്ധമായ സംശയങ്ങള്‍ക്ക് മറുപടിയും ഉപദേശവും നല്‍കുമെന്ന് തിരു.ജില്ലാ മെഡിക്കല്‍(ഹോമിയോപ്പതി) അറിയിച്ചു. മരുന്നുകള്‍ അടുത്തുള്ള സര്‍ക്കാര്‍,എന്‍.എച...തുട൪ന്ന് വായിക്കുക


പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് തിരു.ജില്ലാ കളക്ടര്‍

തിരു: പോത്തന്‍കോട് സ്വദേശി കോവിഡ് 19 ബാധിച്ച് മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാല കൃഷ്ണന്‍ പറഞ്ഞു. ഇതിനായി വിശദമായ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇവിടത്തെ പ്രവര്‍ത...തുട൪ന്ന് വായിക്കുക


തിരു. മെഡി.കോളേജ് ആശുപത്രിയിൽ ടെലി കൺസൾട്ടേഷൻ സംവിധാനം ഏർപ്പെടുത്തി

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടെലി കൺസൾട്ടേഷൻ സംവിധാനം ഏർപ്പെടുത്തി. രോഗികൾക്ക് ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ ഡോക്ടർമാരുടെ ഉപദേശം തേടാൻടെലി കൺസൾട്ടേഷൻ സംവിധാനത്തിലൂടെ കഴിയും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ 12 വരെ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.