Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ് 19ന്റെ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

24/3/2020

തിരു: കോവിഡ് 19ന്റെ സാഹചര്യത്തിൽ കേരളത്തിൽ മാധ്യമങ്ങൾ തടസമി ല്ലാതെ പ്രവർത്തി ക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട നടപടി സർക്കാർ സ്വീക രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെമാധ്യമ മേധാവികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളും മുന്ന റിയിപ്പും ജാഗ്രത പ്പെടുത്തലും കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യ മങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. രോഗത്തെക്കുറിച്ചും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് മാധ്യമങ്ങ ളോളം ശക്തിയുള്ള മറ്റൊരു സംവിധാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകണം. ആശങ്കകൾ ഉയർത്തിക്കാട്ടേണ്ട സമയമല്ല ഇത്.അടിസ്ഥാനരഹിതകാര്യങ്ങളും വ്യാജ വാർത്തകളും പടരാതിരിക്കാൻ മാധ്യമങ്ങൾ വലിയശ്രദ്ധപുലർത്തണം. അവശ്യ സർവീസ് എന്ന നിലയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ചിന്ത പൊതു ജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ല. ചാനലുകൾ മൈക്കുകൾ അണുവിമുക്തമാ ണെന്ന് ഉറപ്പാക്കണം. റിപ്പോർട്ടിംഗിന് പോകുമ്പോൾ വലിയ സംഘത്തെ ഒഴി വാക്കുക. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളിൽ പരസ്യ നോട്ടീസു കൾ വച്ചു വിതരണം ചെയ്യുന്നത് ഈ ഘട്ടത്തിൽ കർശനമായി ഒഴിവാക്കണം. ഏജന്റുമാർ പത്രങ്ങളുടെ മടക്ക് നിവർത്തി കൈകാര്യം ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിക്കണം.

മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും ഡി.എസ്.എൻ.ജികൾക്കും തടസ മുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് മുട ക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് നടപടിയെടുക്കും. സുഗമമായ പ്രവർ ത്തനത്തിന് തടസമുണ്ടായാൽ അത് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപെടു ത്തണം.

രോഗം പടരാതിരിക്കാനുള്ള നിർദ്ദേശം ജനങ്ങളിലെത്തിക്കുക പ്രധാനമാണ്. മാധ്യമങ്ങൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനാവും. കോവിഡ് 19നെ നേരി ടാൻ വലിയ സഹകരണമാണ് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് മുഖ്യ മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ മികച്ച ഏകോപനത്തിലാണ് ഈ സാഹ ചര്യത്തിൽ പ്രവർത്തിക്കുന്നത്. പ്രധാന വകുപ്പുകളുടെ തലവൻമാർ ഒന്നിച്ചി രുന്നാണ് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. രോഗത്തെ നേരിടുന്നതിന് ആവശ്യ മായ ഡോക്ടർമാർ, വെന്റിലേറ്ററുകൾ, കിടക്കകൾ, ഐ. സി. യു എന്നിവ യെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19നെ നേരിടുന്ന കാര്യത്തിൽ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മാധ്യമ മേധാവികൾ അറിയിച്ചു. വിവിധ നിർദ്ദേശങ്ങളും അവർ മുന്നോട്ടു വച്ചു.തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാധ്യമ മേധാവികൾക്കായി വീഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കിയിരുന്ന ത്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്,മുഖ്യമന്ത്രി യുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് 19 റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി എത്തി:ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ

(ഫോട്ടോ ക്യാപ്ഷൻ:- കോവിഡ് 19 റാപ്പിഡ് പരിശോധനാ കിറ്റ് ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു) തിരു : കോവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം:എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി; വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു:എല്ലാവര്‍ക്കും ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്

തിരു: കേരളം ആശങ്കയോടെ കേട്ട വാര്‍ത്ത: സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദ മായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലായിരുന്ന സ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങൾ മറികടക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ്

തിരു : കേരളത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറി കടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തി ൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോൺ അസോസിയേഷനുമായിചേർന്ന് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ...തുട൪ന്ന് വായിക്കുക


പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

(ഫോട്ടോ: കെ എസ് ഐ ഇ മാനേജിങ്ങ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള മന്ത്രി ഇ പി ജയ രാജന് കേരളാ സേപ്‌സ് ഉല്‍പാദിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നു) തിരു: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈ സസിനു (കെ എസ് ഐ ...തുട൪ന്ന് വായിക്കുക


വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

തിരു: ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷി ക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായത...തുട൪ന്ന് വായിക്കുക


കാട്ടാനകളെ ഓടിക്കാൻ വനം വകുപ്പിന്റെ വണ്ടി

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ ഫോറസ്റ്റ് മിനി ഫയർ റെസ്‌പോണ്ടർ എത്തി. കാട്ടാനകൾ ഇറങ്ങുമ്പോൾ വിവിധ ടോണുകളിൽ സെറ്റ് ചെയ്ത അലാറം മുഴക്കാൻ മിനി ഫയർ റെസ്‌പോണ്ടറിനു കഴിയും. ഇങ്ങനെ നാട്ട...തുട൪ന്ന് വായിക്കുക


ഭായ് - പരേശാൻ മത് ഹം ആപ് കെ സാത് ഹെ- ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

തൃശൂർ : കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിൽപ്പെട്ട അതിഥിതൊഴിലാളികൾക്ക് ആശയവിനിമയത്തിന് പുതിയ സാധ്യതകളൊരുക്കി തൃശൂർ ജില്ലാ ഭരണകൂടം. ഭാഷയറിയത്തതിനാലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവരവരുടെ ഭാ...തുട൪ന്ന് വായിക്കുക


ഗുരുവായൂരിൽ അഗതികൾക്ക് നാട്ടുകാരുടെ വക സമ്മാനങ്ങൾ

ഗുരുവായൂർ: നഗരസഭ പ്രത്യേക ക്യാമ്പിലേയ്ക്ക് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂരിൽ അഗതികൾക്കും അതിഥി തൊഴിലാളികൾക്കുമായി പ്രത്യേക ക്യാമ്പ് ആരംഭിച്ചത്. പച്ചക്കറി, പല ചരക്ക് തുടങ്ങിയ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങരുത്- മുഖ്യമന്ത്രി

തിരു : വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികളുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണം -മുഖ്യമന്ത്രി

തിരു : ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശ ദാംശം അറിയിച്...തുട൪ന്ന് വായിക്കുക


മലയാളികളടങ്ങുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം; കേരള മുസ്്ലിം ജമാ അത്ത് :പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിവേദനം നല്‍കി

തിരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പ ടെയുള്ള പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി:ഇന്ന് (02.04.2020)തിരു.ജില്ലയിൽ പുതുതായി 54 പേർ രോഗനിരീക്ഷണ ത്തിലായി: 97 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു: മെഡിക്കൽ കോളേജിൽ 32 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട മാതൃ കാ ആശുപത്രിയിൽ നാല് പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എട്ട് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ മൂന്ന് പേരും കിംസ് ആശുപത്രി യിൽ നാല് പേരും ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കി

തിരു : സംസ്ഥാനമൊട്ടാകെ ഇന്നു വരെ (02.04.2020 ) 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണറ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്റെ...തുട൪ന്ന് വായിക്കുക


കോവിഡ് 19; മൂന്നാം തലമുറ പരിശീലനം ആരംഭിച്ചു

തിരു: കോവിഡ് 19 പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ, എആർ‌ഡി‌ എസ് മാനേജ്മെന്റ്, വെന്റിലേറ്റർ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന മൂന്നാം തലമുറ പരിശീലനംആരം ഭിച്ചു. കോവിഡ് 19 ബാധിച്ചവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനും രോഗ വ്യാപനം...തുട൪ന്ന് വായിക്കുക


എം എസ് എം ഇകളുടെ 3 മാസ വാടക ഒഴിവാക്കി

തിരു: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണില്‍ പ്രവര്‍ത്തനം മുടങ്ങിയ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ (എം എസ് എം ഇ) മൂന്നു മാസത്തെ വാടക അടയ്‌ക്കേണ്ട.വ്യവ സായ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വാടകയാണ് ഒഴ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.