Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

അറിയിപ്പുകള്‍

കൂടുതല്‍ 

കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരാകണo: അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ല: മന്ത്രി വി.എസ്.സുനില്‍കുമാര്‍

24/3/2020

കാക്കനാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടു ത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി വി. എസ്.സുനില്‍കുമാര്‍ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ വന്‍ ഭവിക്ഷത്ത് സംഭവിക്കുമെന്നും ഇത് തടയുന്നതിനായി വീടിനകത്തും പുറത്തും ജനങ്ങള്‍ ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളിലും മറ്റും ജനങ്ങള്‍ കൂട്ടംകൂടുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതായി പറഞ്ഞ മന്ത്രി ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണം. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം 16 ആണ്. ഇതില്‍ ഏഴ് പേര്‍ വിദേശികളും അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികളും എറണാകുളം സ്വദേശികള്‍ മൂന്ന് പേരും ഒരാള്‍ മലപ്പുറം സ്വദേശി യുമാണ്. രോഗബാധിതരായ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എറണാകുളംമെഡി ക്കല്‍ കോളേജ് കോവിഡ് 19 രോഗപ്രതിരോധത്തിനായി പൂര്‍ണ്ണമായും ഏറ്റെടുത്തു.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നുണ്ട്. ഇവയുടെ ലഭ്യതയില്‍ ഒരുതരത്തിലും കുറവ് സംഭവിക്കുകയില്ല. ആളുകള്‍ ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങികൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ല യിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് പുരോഗമിക്കുന്നതെന്ന് പറഞ്ഞ മന്ത്രി ഹോട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ജനങ്ങള്‍ക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പറഞ്ഞു. ഓണ്‍ലൈന്‍ വിതരണ കമ്പനികളുമായി ഇതിനായുള്ള ശ്രമങ്ങള്‍ ജില്ല യില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ എല്ലാ ദിവസവും വൈകീട്ട് ജില്ല കളക്ടറുടെ ഫെയ്‌സ് ബുക്ക് പേജില്‍ കോവിഡ് 19 രോഗബാധയെ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്ന സംവിധാനം ഒരുക്കും. ഇന്ന് വൈകീട്ട് 4.30ന് ഡോക്ടര്‍മാര്‍വിവിധസംശയങ്ങള്‍ ക്ക് മറുപടി നല്‍കും. അതാത് ദിവസത്തെ സമയം മുന്‍കൂട്ടി അറിയിക്കും. ജില്ലയില്‍ പൂര്‍ണ്ണ മായും ഭാഗികമായും പ്രവര്‍ത്തനം അവസാനിപ്പിച്ച ആശുപത്രികളിലെ സംവിധാനങ്ങള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. അടിയന്തരസാഹചര്യം കണക്കിലെ ടുത്ത് ജില്ലയിലെ എല്ലാ ടോള്‍ പ്ലാസകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജി്ല്ലാകളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

ജില്ലയില്‍ 4201 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 29 പേര്‍ ആശുപത്രികളില്‍ നിരീ ക്ഷണത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യവിവരങ്ങള്‍ ആരോഗ്യ വകുപ്പ് റിയല്‍ ടൈം ട്രാക്കിംഗ് സംവിധാനത്തിലൂടെ വിലയിരുത്തുന്നുണ്ട്. ഇവര്‍ക്കാവശ്യമായ മരുന്നുകളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായി നടപ്പിലാക്കിയ ഈ സംവിധാനം മറ്റ് ജില്ലകള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വാകാര്യ ആശുപത്രികളിലുമായി അടിയ ന്തര സാഹചര്യം നേരിടുന്നതിനായി 4482 മുറികളിലും 270 വാര്‍ഡുകളിലുമായി 8734 കിടക്കകള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. 1337 ഐ.സി.യു കിടക്കകളും 390 വെന്റിലേറ്ററുകളും 400ആബു ലന്‍സുകളും ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 67 പരി ശോധനാ ഫലങ്ങളാണ് ലഭിച്ചത് ഇവയെല്ലാം തന്നെ നെഗറ്റീവാണ്.

പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് കൂടുതല്‍ വിലയീടാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. നിയമം ലംഘിച്ച് കൂട്ടംകൂടുന്നതിനെതിരെയും വിലവര്‍ദ്ധനവി നെതിരെയും ജില്ലയില്‍ നിലവില്‍ കേസുകള്‍ ഒന്നും എടുത്തിട്ടില്ല. ക്വാറന്റൈന്‍ നിര്‍ദ്ദേശം കണ ക്കാക്കാതെ പുറത്തിറങ്ങിയ എട്ട് പേര്‍ക്കെതിരെ ജില്ലയില്‍ കേസുകള്‍എടുത്തിട്ടുണ്ട്.പൊതുവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ് പോലുള്ള വിവിധ വകുപ്പുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ അവശ്യവസ്തുക്കളുടെ വിതരണം അനുവദിക്കുന്നുണ്ട്. തിരക്കില്ലാതെ ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് ഓട്ടോ ടാക്‌സി സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, അസി. കളക്ടര്‍ എം. എസ് മാധവിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് 19 റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി എത്തി:ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ

(ഫോട്ടോ ക്യാപ്ഷൻ:- കോവിഡ് 19 റാപ്പിഡ് പരിശോധനാ കിറ്റ് ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു) തിരു : കോവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം:എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി; വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു:എല്ലാവര്‍ക്കും ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്

തിരു: കേരളം ആശങ്കയോടെ കേട്ട വാര്‍ത്ത: സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദ മായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലായിരുന്ന സ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങൾ മറികടക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ്

തിരു : കേരളത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറി കടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തി ൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോൺ അസോസിയേഷനുമായിചേർന്ന് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ...തുട൪ന്ന് വായിക്കുക


പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

(ഫോട്ടോ: കെ എസ് ഐ ഇ മാനേജിങ്ങ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള മന്ത്രി ഇ പി ജയ രാജന് കേരളാ സേപ്‌സ് ഉല്‍പാദിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നു) തിരു: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈ സസിനു (കെ എസ് ഐ ...തുട൪ന്ന് വായിക്കുക


വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

തിരു: ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷി ക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായത...തുട൪ന്ന് വായിക്കുക


കാട്ടാനകളെ ഓടിക്കാൻ വനം വകുപ്പിന്റെ വണ്ടി

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ ഫോറസ്റ്റ് മിനി ഫയർ റെസ്‌പോണ്ടർ എത്തി. കാട്ടാനകൾ ഇറങ്ങുമ്പോൾ വിവിധ ടോണുകളിൽ സെറ്റ് ചെയ്ത അലാറം മുഴക്കാൻ മിനി ഫയർ റെസ്‌പോണ്ടറിനു കഴിയും. ഇങ്ങനെ നാട്ട...തുട൪ന്ന് വായിക്കുക


ഭായ് - പരേശാൻ മത് ഹം ആപ് കെ സാത് ഹെ- ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

തൃശൂർ : കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിൽപ്പെട്ട അതിഥിതൊഴിലാളികൾക്ക് ആശയവിനിമയത്തിന് പുതിയ സാധ്യതകളൊരുക്കി തൃശൂർ ജില്ലാ ഭരണകൂടം. ഭാഷയറിയത്തതിനാലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവരവരുടെ ഭാ...തുട൪ന്ന് വായിക്കുക


ഗുരുവായൂരിൽ അഗതികൾക്ക് നാട്ടുകാരുടെ വക സമ്മാനങ്ങൾ

ഗുരുവായൂർ: നഗരസഭ പ്രത്യേക ക്യാമ്പിലേയ്ക്ക് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂരിൽ അഗതികൾക്കും അതിഥി തൊഴിലാളികൾക്കുമായി പ്രത്യേക ക്യാമ്പ് ആരംഭിച്ചത്. പച്ചക്കറി, പല ചരക്ക് തുടങ്ങിയ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങരുത്- മുഖ്യമന്ത്രി

തിരു : വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികളുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണം -മുഖ്യമന്ത്രി

തിരു : ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശ ദാംശം അറിയിച്...തുട൪ന്ന് വായിക്കുക


മലയാളികളടങ്ങുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം; കേരള മുസ്്ലിം ജമാ അത്ത് :പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിവേദനം നല്‍കി

തിരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പ ടെയുള്ള പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി:ഇന്ന് (02.04.2020)തിരു.ജില്ലയിൽ പുതുതായി 54 പേർ രോഗനിരീക്ഷണ ത്തിലായി: 97 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു: മെഡിക്കൽ കോളേജിൽ 32 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട മാതൃ കാ ആശുപത്രിയിൽ നാല് പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എട്ട് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ മൂന്ന് പേരും കിംസ് ആശുപത്രി യിൽ നാല് പേരും ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കി

തിരു : സംസ്ഥാനമൊട്ടാകെ ഇന്നു വരെ (02.04.2020 ) 8,403 ക്യാമ്പുകളിലായി 1,98,766അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണറ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്റെ...തുട൪ന്ന് വായിക്കുക


കോവിഡ് 19; മൂന്നാം തലമുറ പരിശീലനം ആരംഭിച്ചു

തിരു: കോവിഡ് 19 പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ, എആർ‌ഡി‌ എസ് മാനേജ്മെന്റ്, വെന്റിലേറ്റർ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന മൂന്നാം തലമുറ പരിശീലനംആരം ഭിച്ചു. കോവിഡ് 19 ബാധിച്ചവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനും രോഗ വ്യാപനം...തുട൪ന്ന് വായിക്കുക


എം എസ് എം ഇകളുടെ 3 മാസ വാടക ഒഴിവാക്കി

തിരു: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണില്‍ പ്രവര്‍ത്തനം മുടങ്ങിയ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ (എം എസ് എം ഇ) മൂന്നു മാസത്തെ വാടക അടയ്‌ക്കേണ്ട.വ്യവ സായ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വാടകയാണ് ഒഴ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.