Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

ആരോഗ്യം

കൂടുതല്‍ 

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 72,460 പേര്‍ നിരീക്ഷണത്തില്‍ :മുഖ്യ മന്ത്രി

24/3/2020

തിരു:സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ല യിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ എട്ടു പേർ ദുബായിയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യു. കെയിൽ നിന്നും വന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചി ട്ടുണ്ട്. കേരളത്തിൽ ആകെ 72460 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 71,994 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ആദ്യ ദിനത്തിൽ ജനങ്ങ ളുടെ ഭാഗത്ത് നിന്ന് ഗൗരവപൂർണമല്ലാത്ത ഇടപെടലാണുണ്ടായത്. ജനങ്ങൾ അനാവശ്യ യാത്രകൾക്കും മറ്റുമായി പുറത്തിറങ്ങി. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നതിനാണ് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയത്. അത് അവസരമായെടുക്കരുത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര നടത്തുന്ന വരിൽ നിന്ന് യാത്രാവിവരം വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങും.വീട്ടിൽ നിന്നിറങ്ങുമ്പോൾത്തന്നെ ഫോം പൂരിപ്പിച്ച് കൈയിൽ കരുതണം.

ഫോമിൽ രേഖപ്പെടുത്തുന്ന കാര്യത്തിനല്ല യാത്രയെങ്കിൽ നടപടിയുണ്ടാവും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരു മുതിർന്ന ആൾക്കുകൂടി യാണ് യാത്രയ്ക്ക് അനുമതിയുള്ളത്. പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ആൾക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല. ഇതിനെതിരെ പോലീസ് നടപടി കൂടുതൽ ശക്തമാക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ അഞ്ച് മണി വരെയും മറ്റു ജില്ല കളിൽ രാവിലെ ഏഴു മുതൽ അഞ്ച് മണി വരെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും.

കാസർകോട് ജില്ലയിൽ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നിരീ ക്ഷിക്കുന്നുണ്ട്. വിനോദം, ആർഭാടം എന്നിവയുമായി ബന്ധപ്പെട്ട ഒരുകടയും തുറക്കില്ല. കടയിൽ പോകുന്നവർ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വേണം സാധനങ്ങൾ വാങ്ങേണ്ടത്. സാധനം വാങ്ങിയാലുടൻ മടങ്ങുകയും വേണം.ചിലർ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. സാധനങ്ങ ളുടെ വിലകൂട്ടാനോ പൂഴ്ത്തിവയ്ക്കാനോ പറ്റില്ല. ഇതിനായി പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തിയാൽ ഒരു ദാക്ഷ ണ്യവുമില്ലാത്ത നടപടിയുണ്ടാവും.

അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പോലീസ് പാസ് നൽകും. മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ.ഡി കാർഡുകൾ മതി. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമ പ്രവർത്തകർക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

കാസർകോട് ജില്ലയിലെ എം. എൽ. എമാരുമായി ഓഡിയോ കോൺഫറൻസ് നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ പ്രാദേശികമായി കടകളിൽ ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിനുണ്ടോയെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് കണ്ടെത്താൻ എം. എൽ. എമാരോട് നിർദ്ദേശിച്ചു. ഐസൊലേഷനിൽ കഴി യുന്നവർക്ക് ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകുന്നതിന് പറ്റിയ ആളു കളെ എം. എൽ. എമാരുടെ നേതൃത്വത്തിൽ കണ്ടെത്തും. പ്രാദേശികമായി ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് പറ്റിയ കെട്ടിടങ്ങൾ കണ്ടെത്താ നും നിർദ്ദേശിച്ചിട്ടുണ്ട്.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ബാത്ത് അറ്റാച്ച്ഡ് മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ആവശ്യമായ സൗകര്യം വീടുകളിലില്ലാത്തവർ പൊതു ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറണം. എം.എൽ.എമാർ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടത്തേണ്ട കാര്യങ്ങൾ ചർച്ച ചെയ്യണം. വിവിധതരം വിഷമം അനുഭവിക്കുന്നവർ, പ്രായമായവർ, ഭിന്ന ശേഷിക്കാൻ എന്നിവരെല്ലാം ഒരു പഞ്ചായത്തിൽ എത്രപേരുണ്ടെന്ന് തിട്ടപ്പെടു ത്തണം.

നിത്യവൃത്തിക്ക് വഴിയില്ലാത്തവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമുണ്ടെങ്കിൽ സന്നദ്ധപ്രവർത്തകരും വാർഡ്തല സമിതിയും കണ്ടെത്തിസഹായം എത്തിക്ക ണം. വീടുകളില്ലാതെ കട വരാന്തയിലും റോഡരികിലും രാത്രിയിൽ കിടന്നു റങ്ങുന്നവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കും. ഇവരെ ഒരു കേന്ദ്ര ത്തിൽ താമസിപ്പിച്ച് ഭക്ഷണം നൽകും. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെ ടെയുള്ള ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് ഈ മഹാമാരിയെനേരിടാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരുടെ പരിശ്രമത്തെ നാം കൃതജ്ഞയയോടെ ഓർക്കണം.

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനവും ഇന്നത്തെ സാഹചര്യത്തിൽ ക്രമീകരിക്കും. പച്ചക്കറി കൊണ്ടുവരുന്നതിനും അത് ഇറക്കുന്നതിനും റീട്ടെ യിൽ കടകളിലേക്ക് കയറ്റി അയയ്ക്കുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കും. കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് ആശുപത്രിയ്ക്കടുത്ത് താമസസൗകര്യം ഒരുക്കാൻ പരിശ്രമിക്കും.

ഇവരെ വീടുകളിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വാഹന സൗകര്യം ഒരു ക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളിൽ കട നടത്തുന്നവർക്ക് വാടകയടയ്ക്കാൻ രണ്ടു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. മാലിന്യം കൊണ്ടുപോകുന്ന വാഹന ങ്ങൾക്ക് തടസമുണ്ടാകാതെ ശ്രദ്ധിക്കും. പഞ്ചായത്തുകളിലെ പദ്ധതി അംഗീ കരിക്കുന്നതിന് ഡി. പി. സി മിനിമം ക്വാറം യോഗം ചേർന്ന് അനുമതി നൽകും.

കോവിഡ് ചികിത്‌സയ്ക്ക് പ്രത്യേക ആശുപത്രികൾ സംസ്ഥാനത്ത് സജ്ജീകരി ക്കും. കൂട്ടിരിപ്പുകാർ ഇല്ലാത്ത രോഗികൾക്കൊപ്പം സന്നദ്ധപ്രവർത്തകരെ ഏർ പ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തും. ഇപ്പോൾ ഉയരുന്ന വിവിധ ആവശ്യങ്ങളിൽ സന്നദ്ധ സേവനം നടത്താൻ യുവജനങ്ങൾ മുന്നോട്ടു വരണം.

കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് മടങ്ങി വരുന്നവർ 14 ദിവസം ഐസൊലേഷൻ കെട്ടിടത്തിൽ ക്വാറന്റൈനിൽ കഴിയണം. മറ്റു സംസ്ഥാനത്തുള്ള മലയാളികളായ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരു ന്നതിന് അവിടങ്ങളിലെ സർക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഏഴംകുളത്ത് വയോജനങ്ങള്‍ക്ക് ആയുവേദ മരുന്ന് വിതരണം ചെയ്തു

ഏഴംകുളം: ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും 60 വയസിന് മുകളിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപാ ചെലവില്‍ ആയുര്‍വേദ മരുന്നുവിതരണം ചെയ്തു. മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത്തല...തുട൪ന്ന് വായിക്കുക


ഒപ്പമുണ്ട് എപ്പോഴും: മരണമടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ വീതം ഇന്‍ഷുറന്‍സ് ലഭിച്ചു

തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണ മടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം വീതമുള്ള ഇന്‍ഷുറന്‍സ് ക്ലെയിം അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തെ ആരോഗ്യം : ആയുഷ് മിഠായി പരിശീലനം ആദ്യഘട്ടം വിജയം

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടംപൂർത്തിയായി. വാട്സ്ആപ്പ് വഴിഡോക്ടർ മാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. 64 പേർ ആദ്യഘട്ട ത്തിൽ പരിശീലനം പൂർത്ത...തുട൪ന്ന് വായിക്കുക


അച്ചൻകോവിൽ കാട്ടുതേൻ വിപണിയിലേക്ക്

തിരു: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് അച്ചൻകോവിൽ കാട്ടുതേൻ എന്ന ലേബലിൽ വിപണിയിലെത്തിക്കുന്നു. അച്ചൻ കോവിൽ കാട്ടുതേ...തുട൪ന്ന് വായിക്കുക


രാധാകൃഷ്ണന്‍റെ തീരുമാനത്തിനൊപ്പം കുടുംബവും; യാഥാര്‍ത്ഥ്യമായത് കോവിഡ്കാലത്തെ ആറാമത്തെ അവയവദാനം

(ചിത്രം: രാധാകൃഷ്ണന്‍) തിരു: രാധാകൃഷ്ണന്‍റെ ആഗ്രഹമല്ല, അതൊരു തീരുമാനമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രചോദ നമായതും ആ തീരുമാനം തന്നെ. കണ്ണുകള്‍ ദാനം ചെയ്യാനുള്ള അനുമതിപത്രം രാധാകൃഷ്ണന്‍ നേരത്തേ തന്നെ അധികാരികള്‍ക്ക് നല്‍കിയിരുന്നു. അതുക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

തിരു: കൊറോണ ഭീതിയിൽ പകച്ചു നിൽക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രോഗമുക്തരായ വരെ കാണാനും ആശംസയർപ്പിക്കാനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആഗ്ര ഹം പ്രകടിപ്പിച്ചു. മൃത...തുട൪ന്ന് വായിക്കുക


20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി ഹോമിയോ വകുപ്പ്

തിരു:20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്നു വിതരണം ചെയ്ത് ജില്ലാ ഹോമിയോ വകുപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ വിഭാഗം ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അഭി മാനര്‍ഹമായ പ്രവര്‍ത്തനം വകുപ്പ് കാഴ്ചവച്ചത്. ജനപ്രതിനിധികള്‍,തദ്ദേശസ്വയ...തുട൪ന്ന് വായിക്കുക


ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 624 പേര്‍; ഇന്ന് 10 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 575:ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ല യില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം - കോഴിക്കോട് ഡി.എം.ഒ

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതി നാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ല ആയുർവേദ ആശുപത്രി ക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളില്‍ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങ ളുടെ...തുട൪ന്ന് വായിക്കുക


മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

തിരു: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യ തയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളുടെ നേതൃത്വത്...തുട൪ന്ന് വായിക്കുക


ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ

തിരു: ആരോഗ്യ സേവനം, ഫാര്‍സ്യൂട്ടിക്കല്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോ ക്ഡൗണ്‍ ബാധിച്ചതായി പ്രൊജക്ട്‌സ് ടുഡെ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തു നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാ ശേഖരമാണ് പ്രൊജക്ട്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സംഭാവനയായി പുത്തൻ ആംബുലൻസ്

(ചിത്രം: ആംബുലൻസിന്റെ ആദ്യ ഘട്ട തുക അടച്ചതിന്റെ രസീത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു) തിരു: കോവിഡ് പ്രതിരോധത്തിന് ശക്തി പകരാനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മാരുതിയുടെ എക്കോ കെയർ ആംബുലൻസ്.തിരുവനന്തപുരം ആസ്ഥ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് കോട്ടയം ജില്ലയില്‍ പര്യടനം തുടങ്ങി

കോട്ടയം: പകർച്ചവ്യാധികൾക്കെതിരെ ഹോമിയോപ്പതി വകുപ്പും കോട്ടയം ജില്ലാപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ വിദൂര മേഖലകളിലുള്ളവര്...തുട൪ന്ന് വായിക്കുക


മാസ്‌ക്കിനൊപ്പം മനസും... കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജന ങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.- മാസ്‌കിനൊപ്പം മനസുo= എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി ന...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.