Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍ തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി തിരു.ജില്ലയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് തിരിച്ചു കൊവിഡ് 19ന് എതിരായ പോരാട്ടo:വിളക്ക് കത്തിച്ചു ഇന്ത്യൻ ജനത ഒറ്റക്കെട്ടായി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കുടിവെള്ളം ലഭ്യമല്ലാത്ത വീടുകളിൽ ജലവിഭവ വകുപ്പ് സൗജന്യമായി വെള്ളമെത്തിക്കും

23/3/2020

തിരു: കുടിവെള്ളം ലഭ്യമല്ലാത്ത വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ 15 കിലോ കാനുകളിൽ കുടിവെള്ളം സൗജന്യമായി എത്തിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചു. ജലസേചന വകുപ്പ്, ജല അതോറിട്ടി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ തീരുമാനിച്ചിട്ടുളളത്. കുടിവെളളം ആവശ്യമായ എല്ലായിടത്തും സേവനം ലഭ്യമാക്കും. നിലവിലുള്ളതിന് പുറമേ ജല അതോറിട്ടിയുടേയും ജലസേ ചന വകുപ്പിന്റെയും കീഴിലുള്ള 120 വാഹനങ്ങൾ കൂടി ഇതിനായി ഉപയോഗിക്കും.

കുടിവെള്ളത്തിന് ഒപ്പം വീട്ടുകാർ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങളും വാങ്ങി നൽകും. ഇതി നുള്ള തുക വീട്ടുകാർ നൽകേണ്ടിവരും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജല അതോറിട്ടി നോഡൽ ഓഫീസർമാരെ നിയോഗിക്കും. ജലസേചനത്തിനായുള്ള കനാലുകളി ലൂടെ കൃഷിക്കായുള്ള ജലവിതരണം തുടരും. ജല അതോറിട്ടിയുടെ കീഴിൽ നടന്നുവരുന്ന ജല വിതരണ സംവിധാനത്തിന്റെ അറ്റകുറ്റ പ്രവൃത്തികൾ, പൈപ്പ് പൊട്ടൽ പരിഹരിക്കൽ, ടാങ്കർ ലോറികളിലൂടെയുള്ള ജലവിതരണം എന്നിവ തടസമില്ലാതെ തുടരും. പമ്പ് ഹൗസുകൾ, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറുകൾ, ഇൻടേക്കുകൾ എന്നിവയ്ക്കും തടസമുണ്ടാകില്ല. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മേലധികാരിക്കാണ്. ആരോഗ്യ സംരക്ഷണത്തിൽ ജാഗരൂകരായി തന്നെ, അവശ്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ശ്രദ്ധപുലർത്തണമെന്ന് എല്ലാ ജീവനക്കാ രോടും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പഴകിയ മത്സ്യം ആറ്റിങ്ങ ലിൽ പൊലീസ് പിടികൂടി

ആറ്റിങ്ങൽ : തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തുനിന്നെത്തിച്ച 2,200 കിലോ പഴകിയ മത്സ്യം ആറ്റിങ്ങ ലിൽ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ തേങ്ങാപട്ടണം സ്വദേശി ജോർജിനെ അറസ്റ്റുചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത മത്സ്യം ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ...തുട൪ന്ന് വായിക്കുക


ഞായറാഴ്‌ച വൈകിട്ട്‌ പെയ്‌ത മഴയിൽ വ്യാപക നാശo

തിരു: ഞായറാഴ്‌ച വൈകിട്ട്‌ തിമിർത്തുപെയ്‌ത മഴയിൽ വ്യാപക നാശo. മഴയ്‌ക്കൊപ്പം വീശി യടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും വാഴകൾ നിലംപൊത്തിയുമാണ്‌ ഏറെയും നഷ്ടം. മരം വീണ്‌ വൈദ്യുതി ത്തൂണുകൾക്കും കേടുപാടുണ്ടായി. തൈക്കാട്‌ സംഗീത കോളേജിന്‌ സമീപം നിന...തുട൪ന്ന് വായിക്കുക


കമ്മ്യൂണിറ്റി കിച്ചൻ: അർഹരെ സഹായിക്കുന്നതിന് ശ്രദ്ധപുലർത്തണം:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കമ്യൂണിറ്റി കിച്ചനിലൂടെ നൽകുന്ന ഭക്ഷണം അർഹരായവർക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാ ക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യ...തുട൪ന്ന് വായിക്കുക


കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു

തിരു: കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു. ഐ. എം.ജിയിൽ 41 പേരുടേയും മാർ ഇവാനിയോസിൽ 100 പേരുടെയും യൂണിവേഴ്‌സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതിൽ ഐ.എം.ജിയിൽ വച്ച് 32 പോത്തൻകോട...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഏപ്രില്‍ 05 തുറന്നു പ്രവര്‍ത്തിക്കുo

തിരു: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഏപ്രില്‍ 05 തുറന്നു പ്രവര്‍ത്തി ക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പടെയുള്ള ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം വാങ്ങാവുന്നതാണ്. ...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൈക്രോബയോളജി ലാബിൽ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കി

തിരു: കോവിഡ് 19 പരിശോധനകൾക്കായി രണ്ട് പോളിമറൈസ് ചെയിൻ റിയാക്ഷൻ (പിസിആർ) മെഷീനുകൾ കൂടി ലഭ്യമാക്കി മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി. നിലവിൽ ഒരു മെഷീൻ മാത്രമാണു ണ്ടായിരുന്നത്. ഒരു ദിവസം 90 സാമ്പിളുകളാണ് ഈ ഒരു മെഷീനിലൂടെ പരി ശോധിച്ചു വന്ന...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിയിൽ പ്രസവചികിത്സ നിർത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ

തിരു: എസ് എ ടി ആശുപത്രിയിൽ പ്രസവചികിത്സ നിർത്തിയെന്ന മാധ്യമ വാർത്ത വാസ്തവ വിരു ദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആശുപത്രി യിൽ തിരക്ക് കുറയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരു...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരു.സിറ്റി ബ്രാഞ്ചിൽ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞതായി അസി.ജനറൽ മാനേജർ ചന്ദ്രശേഖരൻ

തിരു: കോവിഡ് 19 പ്രോട്ടോക്കോൾ പൂർണമായും അനുസരിക്കുന്നതു വഴി നഗരഹൃദയത്തിലെ പ്രധാന ശാഖയെന്ന നിലയിൽ സിറ്റി ബ്രാഞ്ചിൽ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്ന തായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ )തിരു.സിറ്റി ബ്രാഞ്ച് അസി.ജനറൽ മാനേജർ ചന്ദ്രശേഖരൻ...തുട൪ന്ന് വായിക്കുക


കുട്ടികൾക്കായി എഡ്യുടൈൻമെന്റ് പഠനവിഭവങ്ങൾ സമഗ്ര പോർട്ടലിൽ

തിരു: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥി കളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി. ഇ.ആർ.ടി.യുമായി ചേർന്ന് അവധിക്കാല സന്തോഷങ്ങൾ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി. 45 ലക്ഷ...തുട൪ന്ന് വായിക്കുക


ബാലാവകാശ സംരക്ഷണ കമ്മിഷനിലെ ചെയർപേഴ്‌സൻ നിയമന അപേക്ഷ തിയതി നീട്ടി

തിരു: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനിലെ ചെയർപേഴ്‌സൻ നിയമനത്തിന് അപേ ക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 21 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ ക്ക്: www.kerala.gov.in, www.kescpcr.kerala.gov.in. ...തുട൪ന്ന് വായിക്കുക


കോവിഡ് 19: സംസ്ഥാന സഹകരണ യൂണിയൻ അരക്കോടി രൂപ നൽകും

തിരു: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ച സാലറി ചാലഞ്ചിൽ പങ്കുചേർ ന്ന് സംസ്ഥാന സഹകരണ യൂണിയൻ അരക്കോടി രൂപ നൽകും. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും മാനേജ്‌മെന്റ് വിഹിതവും ചേർത്ത് അരക്കോടി രൂപ തിങ്കളാഴ്ച കൈമാറുമെന്ന് അഡ്മിനി സ്‌ട്ര...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് മെറ്റീരിയൽ മാനേജ്മെന്റ് ഹൈ സ്പീഡിൽ

തിരുവനന്തപുരം ജില്ല കോവിഡിന്റെ ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ രോഗ പ്രതിരോധത്തി നുള്ള സാമഗ്രികൾ ആവശ്യമായ ഇടങ്ങളിലേക്കെത്തിക്കുന്നത് വേഗത്തിലാക്കി. ജില്ലാ ഭരണകൂട ത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ മാനെജ്മെന്റ് ടീമാണ് ജില്ലയിൽ രോ...തുട൪ന്ന് വായിക്കുക


മാതൃകയായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ

തിരു: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് കമ്മ്യൂണിറ്റി കിച്ചൺ. വരുമാനമാർഗ്ഗം നിലച്ച ഈ അവസരത്തിൽ പാവപെട്ട ഒരുപാടുപേർക്ക് ആശ്വാസദായക മാണ് കമ്മ്യൂണിറ്റി കിച്ചൺ. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആൾക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിച...തുട൪ന്ന് വായിക്കുക


തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു

(ചിത്രം. മെഡിക്കൽ കോളേജ് വളപ്പിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ശുചീകരണ പ്രവർത്തനം) തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി,അത്യാഹിത വിഭാഗം,ഒപി ബ്ലോക്ക് , സൂപ്പർ സ്പെഷ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.04.2020)തിരു.ജില്ലയിൽ പുതുതായി 156 പേർ രോഗനിരീക്ഷണത്തിലായി.59 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു.ജില്ലയിൽ 17346 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെആശുപത്രി കളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 23 പേരെ ഡിസ്ചാർജ് ചെയ്തു.പോ സിറ്റീവായ ഒരാൾ കൂടി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് മെഡിക്കൽകോളേജിൽ നിന്നും ഡിസ്ചാർ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.