Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍ തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി തിരു.ജില്ലയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് തിരിച്ചു കൊവിഡ് 19ന് എതിരായ പോരാട്ടo:വിളക്ക് കത്തിച്ചു ഇന്ത്യൻ ജനത ഒറ്റക്കെട്ടായി

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ് 19: കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

23/3/2020

തിരു; കോവിഡ്19 രോഗവ്യാപനം തടയുന്നതിനായി കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 31 ന് ശേഷം എന്തുവേണമെന്ന് ആ ഘട്ടത്തിൽ തീരുമാ നിക്കും. അവശ്യവസ്തുക്കൾ, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാന അതിർത്തികൾ അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ ബസുകളും ഓടില്ല. ഓട്ടോ, ടാക്‌സികൾ എന്നിവ നിയന്ത്രങ്ങൾക്ക് വിധേയമായി സർവീസ് നടത്തും. സ്വകാര്യവാഹനങ്ങൾ ഉപയോഗി ക്കുന്നതിന് തടസ്സമില്ല. മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാകും പ്രവർത്തിക്കുക. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. മറ്റു കടകൾ അടച്ചിടണം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കുന്നരീതിയിൽ ക്രമീകരിക്കും. എൽ.പി.ജി വിതരണത്തിനും പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തിനും തടസ്സമുണ്ടാകില്ല. കേരളത്തിലെ എല്ലാ ആശുപത്രികളും പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ ആവശ്യമായ ക്രമീകരണങ്ങളോടെ പ്രവർത്തിക്കും. ഈ ഘട്ടത്തിൽ അത്യാവശ്യമുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസിൽ എത്തും. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും ക്രമീകരിക്കും. ആരാധനാ ലയങ്ങളിൽ ആളുകൂടുന്ന ചടങ്ങുകളെല്ലാം നിർത്തും. റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴി ക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും. ആളുകൾ വലിയ തോതിൽ പുറത്തി റങ്ങാതിരിക്കുകയാണ് ഉത്തമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം, വൈദ്യുതി, ടെലിഫോൺ, അവശ്യ ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവ തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കും.

കാസർകോട് ജില്ലയിൽ കൂടുതൽ കർക്കശമായ നടപടി സ്വീകരിക്കും. അനാവശ്യമായി പുറത്തി റങ്ങിയാൽ അറസ്റ്റും കനത്ത പിഴയുമുണ്ടാവും. ഭരണസംവിധാനത്തിന്റെ ഭാഗത്ത് നിന്ന് കർക്കശ നിരീക്ഷണവും ഇടപെടലും നടത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാ നങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് പതിനാലു ദിവസത്തെ നിരീക്ഷണം നിർബന്ധ മാണ്. കോവിഡ് വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപി ച്ച ശക്തമായ നടപടികൾക്കൊപ്പമാണ് സംസ്ഥാനം. ഇതിനാവശ്യമായ നടപടി ജില്ലാ കളക്ടർമാർ സ്വീകരിക്കും.

അതിഥി തൊഴിലാളികൾക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആവ ശ്യമായ വൈദ്യപരിശോധനയ്ക്കും ഭക്ഷണത്തിനും നടപടി സ്വീകരിക്കും. തൊഴിലില്ലാത്ത അവ സ്ഥയിൽ അവർ പ്രയാസപ്പെടാൻ പാടില്ല. അതിഥിത്തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും തൊഴിലുടമകളും സർക്കാർ പ്രവർത്തനവുമായി അവരെ എങ്ങനെ സഹകരിപ്പി ക്കാമെന്നത് ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർ യാത്ര ചെയ്യു ന്നത് കർക്കശമായി തടയും. ടെലികോം സേവനദാതാക്കളിൽനിന്ന് ഇവരുടെ ടവർ ലൊ ക്കേഷൻ മനസിലാക്കും. ഇവരുടെ അയൽപക്കക്കാർക്കും വിവരം നൽകാവുന്നവിധത്തിൽ ക്രമീകരണം ഒരുക്കും.

കൊറോണ രോഗികളെ ചികിത്സിക്കാൻ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ സജ്ജമാക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇത് നടപ്പാക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. ഇവരുടെ സേവനം തുടർന്നും ഉറപ്പാക്കാൻ ആശുപത്രിക്കടുത്ത് താമസ, ഭക്ഷണസൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കും. രോഗം പടരാനിടയായ സാഹചര്യം പരിഗണിച്ച് നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കുക പ്രധാനമാണ്. ഇക്കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നത് റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമെങ്കിൽ ഭക്ഷണം വീടുകളിൽ എത്തിക്കും. മൈക്രോ ഫിനാൻസ് നടത്തുന്ന ചില സ്വകാര്യ കമ്പനികൾ ഇടപാടുകാരിൽനിന്ന് പണം ഈടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇവരുടെ കളക്ഷൻ ഏജൻറുമാർ വീടുകളിൽ പോയി ഇരിക്കുന്ന സ്ഥിതിയാണ്. ഇത്തരത്തിലെ എല്ലാ കളക്ഷനും രണ്ടുമാസത്തേക്ക് നിർത്തിവെക്കണം.

ഉംറ കഴിഞ്ഞ് വന്നവരും, വിദേശത്ത് നിന്നെത്തിയവരും വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ സ്വയം സന്നദ്ധരാകണം. ഇവരെ അറിയുന്ന ആൾക്കാർക്കും വിവരം അറിയിക്കാം. പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിൽ മുൻകൈ ഏടുക്കാനാവും. രോഗപ്പകർച്ചാ സാധ്യത സംശയിക്കുന്നവരെ താത്കാലിക ഐസലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. കൂടുതൽ രോഗസാധ്യതയുള്ളവരെ കൂടുതൽ സൗകര്യങ്ങളുള്ള ഐസൊലേഷൻ കേന്ദ്രങ്ങളിലാക്കും. നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തിൽ സാമൂഹ്യ ജാഗ്രതയാണ് പ്രധാനം. ഇവരുടെ ലിസ്റ്റും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരും അയൽക്കാർക്ക് നൽകും. നിരീക്ഷണത്തിലുള്ളവർ ഇറങ്ങിനടക്കാൻ അനുവദിക്കില്ല. ലംഘിച്ചാൽ ശക്തമായ നടപടിയും അറസ്റ്റുമുണ്ടാകും. മാധ്യമപ്രവർത്തകർക്ക് വാർത്താശേഖരണത്തിന് ആവശ്യമായ സൗകര്യമൊരുക്കും. ഓരോരുത്തരും മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യങ്ങൾ മാധ്യമമേധാവികളുമായി ചർച്ചചെയ്യും. കോവിഡ്19 മഹാമാരിയെ തടത്തുനിർത്താൻ ഒന്നിച്ചുമുന്നേറാൻ മുഴുവൻ ജനങ്ങളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു. എല്ലാസംവിധാനങ്ങളും സന്നദ്ധതയും സഹജീവിസ്നേഹവും ഒരു ചരടിൽകോർത്തപോലെ മുന്നേറേണ്ട ഘട്ടമാണിത്. ഇതിനായി സർക്കാർ ഒപ്പമല്ല, മുന്നിൽത്തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടും - മുഖ്യമന്ത്രി

തിരു: കോവിഡ്-19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മല യാളി വ്യക്തിത്വങ്ങളു...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടി:1,58,617 പേര്‍ നിരീക്ഷണത്തില്‍

തിരു: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ച...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ കഴിഞ്ഞാലും നാളേയ്ക്കും കരുതലായ് തൊടുപുഴ നഗരസഭയിലെ യൂത്ത് വോളണ്ടിയർമാർ

തൊടുപുഴ: ലോക്ക് ഡൌൺ കാലത്ത് വീടുകളിൽ ഉണ്ടുറങ്ങി കഴിയുന്ന മടിയൻമാർക്കും വീട്ടിൽ വെറുതെ ഇരുന്ന് ബോറടിക്കുന്നവർക്കും പ്രയോജനകരമായ പണിയേൽപ്പിച്ച് സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ തൊടുപുഴ നഗരസഭയിലെ യൂത്ത് വോളണ്ടിയർമാർ. ലോക്ക് ഡൗൺകഴിഞ്ഞാ ലും നാളേക്കുള്ള കരുതല...തുട൪ന്ന് വായിക്കുക


കര്‍ഷകര്‍ക്ക് ആശ്വാസം : ഹോര്‍ട്ടികോര്‍പ്പ് സ്‌ട്രോബറി സംഭരിച്ചു തുടങ്ങി

ഇടുക്കി: ജില്ലയിലെ സ്‌ട്രോബറി കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃ ത്വത്തില്‍ സ്്‌ട്രോബറി സംഭരിച്ചു തുടങ്ങി. ആദ്യ ദിനം വട്ടവട മേഖലയിലെ അഞ്ചോളം കര്‍ഷ കരില്‍ നിന്നും 100 കിലോ സ്‌ട്രോബറിയാണ് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ചത്. കില...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ സാഗർറാണി ശക്തിപ്പെടുത്തി; 2865 കിലോ മത്സ്യം പിടിച്ചു

തിരു : മത്സ്യങ്ങളിൽ വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ സാഗർറാണിശക്തിപ്പെടു ത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.ഓപ്പറേഷൻസാഗർറാണി യുടെ ഭാ...തുട൪ന്ന് വായിക്കുക


വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം വ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷത യിൽ നടന്ന യ...തുട൪ന്ന് വായിക്കുക


കോവിഡ് 19 അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം : തൃക്കരുവ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നടത്തിയ പരിശോധന യില്‍ ഒരു വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ചാക്ക് അരിയുംഒരു ചാക്ക് ഗോതമ്പും പിടിച്ചെടുത്തു. ഇവ അടുത്തുള്ള റേഷന്‍ കടയില്‍ പൊതു വിതരണത്തിനായി നല്‍കിയിട്ടുണ്ട്. 1955 ലെ അവശ്യ സാ...തുട൪ന്ന് വായിക്കുക


സൗജന്യ റേഷനിൽ തൂക്കക്കുറവ്, 53 റേഷൻ കടകൾക്കെതിരെ കേസ്

തിരു: സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുൾപ്പെടെ തൂക്കത്തിൽ കുറവ് വരുത്തി വില്പന നടത്തിയ റേഷൻ കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ചില റേഷൻ കടകളിൽ നിന്ന് നൽകിയ പത്ത് കിലോ അരിയിൽ ഒരു കില...തുട൪ന്ന് വായിക്കുക


ബാങ്കിലെ ജുവൽ അപ്പ്രൈസർമാർ പട്ടിണിയിൽ

തിരു: കോവിഡ് -19 നെ തുടർന്ന് രാജ്യത്തെ തൊഴിലാളികളും,സാധാരണ ജനങ്ങളും നിത്യജീവി തം മുന്നോട്ട് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്നു.കേരള സർക്കാരിന്റെ സമയോചിതവും പ്രായോ ഗികവുമായ ഇടപെടലുകൾ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെകിലും കേരളത്തിലെ ബാങ്കു കളെ മാത്രം ആശ്...തുട൪ന്ന് വായിക്കുക


ഒന്നര വയസുകാരിക്ക് കരുതലുമായി സര്‍ക്കാര്‍

തിരു: കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരിഅന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ഹൈദരബാദി ലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി.പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും...തുട൪ന്ന് വായിക്കുക


സംസ്ഥാനമൊട്ടാകെ നിലവില്‍ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍

തിരു: സംസ്ഥാനമൊട്ടാകെ നിലവില്‍ (05.04.2020) 15541 ക്യാമ്പുകളിലായി 302016 അതിഥിതൊഴി ലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് വ്യക്ത മാക്കി. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ...തുട൪ന്ന് വായിക്കുക


ക്ഷണവും ആരോഗ്യ സുരക്ഷയും ഉറപ്പു നല്‍കി ലേബര്‍ കമ്മീഷണറും അസിസ്റ്റന്റ് കളക്ടറും അതിഥി തൊഴിലാളി ക്യാമ്പില്‍

തിരു : അമ്പരപ്പും അതിലേറെ അത്ഭുതവുമായാണ് തങ്ങളുടെ താമസ സ്ഥലത്തേയ്ക്ക് കടന്നു വന്ന ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസിനെയും തിരുവനന്തപുരംഅസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി ഐഎഎസിനെയും അതിഥി തൊഴിലാളികള്‍ വരവേറ്റത്. നാട്ടുകാരനാണ് ലേബര്‍ കമ്മീഷറെന്നറ...തുട൪ന്ന് വായിക്കുക


ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ്

തിരു: വീടുകളിൽ മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവർക്ക് സംശയ നിവാരണത്തിനായി ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു.ഏപ്രിൽ 6 വൈകുന്നേരം നാല് മുതൽ അഞ്ചു മണി വരെയാണ് ഫേസ്ബുക്ക് ലൈവ്.മൈക്രോഗ്രീൻകൃഷി, പച്ചക്കറി കൃഷി എന്നി...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചർ

തിരു: സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് 19 ന്റെ സാഹചര്യത്തിൽസംസ്ഥാ നത്തെ ഒട്ടേറെ ആശുപത്രികൾ കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെ ലൈറ്റുകള്‍ ഓഫാക്കി വിളക്ക് കത്തിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19ന് (കൊറോണ വൈറസ്) എതിരായ പോരാട്ടത്തി ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെ ലൈറ്റുകള്‍ ഓഫാ ക്കി വിളക്ക് കത്തിച്ചു. ഏപ്രില്‍ മൂന്നിന് പ്രധാനമന്ത്രി നടത്തിയ ആഹ്വാന പ്രകാരം രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഇന്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.