Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കൊറോണ വാർഡിൽ ചികിത്സയിൽ കഴിയുന്നവർക്കുള്ള വസ്ത്രങ്ങൾ മെഡി. സൂപ്രണ്ട് ഡോ:എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു

21/3/2020

(ചിത്രം: കൊറോണ വാർഡിൽ ചികിത്സയിൽ കഴിയുന്നവർക്കുള്ള വസ്ത്രങ്ങൾ മെഡിക്കൽ കോ ളേജ് ആശുപത്രി സൂപ്രണ്ട് ഡോ:എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു)

തിരു : മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും മെഡിക്കൽ കോളേജ് എരിയ എൻ ജി ഒ യൂണിയൻ - കെ ജി ഒ എ സംഘടനകൾ സംയുക്തമായി പുത്തൻ വസ്ത്രങ്ങൾ വാങ്ങി നൽകി. നിലവിൽ കൊറോണ ഐസൊ ലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ മൂന്നു നേരം ഭക്ഷണം നൽകി വരുന്നുണ്ട്. ഐസൊലേഷൻ വാർഡിലെ രോഗികൾക്കും നിരീക്ഷ ണത്തിൽ കഴിയുന്നവർക്കും ആവശ്യമായ വസ്ത്രങ്ങൾ പുറത്തുനിന്ന് വാങ്ങുകയായിരുന്നു. ഈ ഘട്ട ത്തിലാണ് ആശുപത്രി സൂപ്രണ്ടിന്റെ ആവശ്യപ്രകാരം കേരള എൻ ജി ഒ യൂണിയൻ - കെ ജി ഒ എ നേതൃത്വത്തിൽ രോഗികൾക്ക് ആവശ്യമായ ടീ ഷർട്ട്, ടൗവ്വൽ, മുണ്ട് എന്നിവ ആദ്യഘട്ടമെന്ന നില യിൽ വാങ്ങി നൽകിയത്.

എൻ ജി ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ് വസ്ത്രങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന് കൈമാറി. എൻ ജി ഒ യൂണിയൻ തിരു. നോർത്ത് ജില്ലാ പ്രസിഡന്റ് കെ എ ബിജുരാജ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എ എസ് മനോജ്, എച്ച് എ നസിമുദ്ദീൻ , മെഡിക്കൽ കോളേജ് ഏര്യ പ്രസിഡന്റ് വികാസ് ബഷീർ,ഏര്യ സെക്രട്ടറി പി ഡൊമിനിക്, കെ ജി ഒ എ നോർത്ത് ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ ജോബി ജോൺ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ,എ ആർ എം ഒ ഡോ ഷിജു മജീദ് എന്നിവർസംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരത്ത് മെറ്റീരിയൽ മാനേജ്മെന്റ് ഹൈ സ്പീഡിൽ

തിരുവനന്തപുരം ജില്ല കോവിഡിന്റെ ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ രോഗ പ്രതിരോധത്തി നുള്ള സാമഗ്രികൾ ആവശ്യമായ ഇടങ്ങളിലേക്കെത്തിക്കുന്നത് വേഗത്തിലാക്കി. ജില്ലാ ഭരണകൂട ത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ മാനെജ്മെന്റ് ടീമാണ് ജില്ലയിൽ രോ...തുട൪ന്ന് വായിക്കുക


മാതൃകയായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ

തിരു: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് കമ്മ്യൂണിറ്റി കിച്ചൺ. വരുമാനമാർഗ്ഗം നിലച്ച ഈ അവസരത്തിൽ പാവപെട്ട ഒരുപാടുപേർക്ക് ആശ്വാസദായക മാണ് കമ്മ്യൂണിറ്റി കിച്ചൺ. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആൾക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിച...തുട൪ന്ന് വായിക്കുക


തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു

(ചിത്രം. മെഡിക്കൽ കോളേജ് വളപ്പിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ശുചീകരണ പ്രവർത്തനം) തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി,അത്യാഹിത വിഭാഗം,ഒപി ബ്ലോക്ക് , സൂപ്പർ സ്പെഷ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.04.2020)തിരു.ജില്ലയിൽ പുതുതായി 156 പേർ രോഗനിരീക്ഷണത്തിലായി.59 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു.ജില്ലയിൽ 17346 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെആശുപത്രി കളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 23 പേരെ ഡിസ്ചാർജ് ചെയ്തു.പോ സിറ്റീവായ ഒരാൾ കൂടി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് മെഡിക്കൽകോളേജിൽ നിന്നും ഡിസ്ചാർ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാപഞ്ചായത്ത് 1.5കോടി നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 1.5കോടി രൂപ നല്‍കി. ജില്ലാപഞ്ചായത്തിന് 2017-18, 2018-19 വര്‍ഷങ്ങളില്‍ ലഭിച്ച സ്വരാജ് ട്രോഫി അവാര്‍ ഡുകളുടെയും 2017-18 ല്‍ ലഭിച്ച ദീന്‍ദയാല്‍ പുരസ്‌കാരത്തിന്റെയും സമ്മാനത്...തുട൪ന്ന് വായിക്കുക


രേഖകൾ സമർപ്പിക്കണം

തിരു : ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമ പദ്ധതിയിൽ ഫെബ്രുവരി വരെ അംശദായം അടച്ച തൊഴിലാളികൾക്ക് പൂരക വേതനം അനുവദിക്കുന്നതിനായി അവരുടെ പേര് വിവരം, ക്ഷേമനിധി അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, ആധാർ നമ്പർ എന്നിവ ബന്ധപ്പെട്ട സ്ഥാപന ഉടമകളു...തുട൪ന്ന് വായിക്കുക


പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ പ്രൊമോട്ടർമാർ സുരക്ഷ ഉറപ്പാക്കണം

തിരു : കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ ഭക്ഷ്യ-ആരോഗ്യ സുരക്ഷ നടപ്പാക്കുന്നതിന് പട്ടികജാതി പട്ടികവർഗ പ്രൊമോട്ടർമാർ അവരവരുടെ പ്രദേശങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് പട്ടികജാതി ഗോത്ര വർഗ കമ്...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭക്ഷ്യ കിറ്റുകളും മറ്റുംവി തരണം ചെയ്തുവരുന്നു. കൂടല്‍ ജനമൈത്രി പോലീസിന്റെ വകയായി സ്വരൂപിച്ച ഭക്ഷ്യകിറ്റുകള്‍ കലഞ...തുട൪ന്ന് വായിക്കുക


പോത്തൻകോട് ജാഗ്രത തുടരും

തിരു: കോവിഡ് - 19 ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോടും സമീപ പ്രദേശത്തുമുള്ള ജാഗ്രത തുടരും.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാവിലെ ഒൻപതു വരെ തുറക്കും. ആവശ്യക്കാർക്ക് തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങാം. ഈ സമയത്തിനു ശേഷംഅവ ശ്യവസ്തുക്കൾ വേണ്ടവർ ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

തിരു: കൊറോണയുടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കും സുരക്ഷിതമായ പാർ പ്പിടമൊരുക്കി തലസ്ഥാനം. ഇതിന്റെ ഭാഗമായി തൊഴിലാളികൾ തിങ്ങിപാർക്കുന്ന ലേബർ ക്യാമ്പു കളിൽ നിന്ന് ഇവരെ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ചാല ഗവ. ബോയ്‌സ് ഹൈയർ സെക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് (01 ഏപ്രിൽ ) 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

തിരു: സംസ്ഥാനത്ത് ഇന്ന് (01 ഏപ്രിൽ 2020) 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾചികി ത്സയിലാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ കാസർഗോഡ് ജില്ലയിൽനിന്നുള്ളവരാണെ ന്നു മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ അംഗീകാരം

തിരു: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേഡിന് ഐ.എസ്.ഒ. അംഗീകാരം. ഇതാദ്യമായാണു രാജ്യത്ത് ഒരു പൊതുജന പരാതി പരിഹാര സംവിധാനത്തിന് ഐ. എസ്.ഒ. അംഗീകാരം ലഭിക്കുന്നത്. പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ ഏറ്റവും മ...തുട൪ന്ന് വായിക്കുക


വിദേശത്ത് അന്തരിച്ച നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി : യു.എ.ഇ.യിൽ അന്തരിച്ച തോമസ് വർഗ്ഗീസ് (57) (തൃശൂർ) അബ്ദുൾ റസാഖ് (50)(മലപ്പു റം) മനു എബ്രഹാം (27) (ആലപ്പുഴ) വിഷ്ണു രാജ് (26) (കൊല്ലം) എന്നിവരുടെ മൃതദേഹം നാട്ടിലെ ത്തിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃ...തുട൪ന്ന് വായിക്കുക


ഹോമിയോ ഡോക്ടറെ ഫോണില്‍ വിളിക്കാം

തിരു: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെഹോമിയോപ്പതി ഡോക്ടര്‍മാരെഫോണില്‍ ബന്ധപ്പെട്ടാല്‍ രോഗസംബന്ധമായ സംശയങ്ങള്‍ക്ക് മറുപടിയും ഉപദേശവും നല്‍കുമെന്ന് തിരു.ജില്ലാ മെഡിക്കല്‍(ഹോമിയോപ്പതി) അറിയിച്ചു. മരുന്നുകള്‍ അടുത്തുള്ള സര്‍ക്കാര്‍,എന്‍.എച...തുട൪ന്ന് വായിക്കുക


പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് തിരു.ജില്ലാ കളക്ടര്‍

തിരു: പോത്തന്‍കോട് സ്വദേശി കോവിഡ് 19 ബാധിച്ച് മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാല കൃഷ്ണന്‍ പറഞ്ഞു. ഇതിനായി വിശദമായ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇവിടത്തെ പ്രവര്‍ത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.