Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ് ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

വനിത

കൂടുതല്‍ 

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

4/3/2020

തിരു: 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യസാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സര സ്വതി, കായിക രംഗത്തുള്ള പുരസ്‌കാരം പാലക്കാട് മുണ്ടൂര്‍ പാലക്കീഴി ഹൗസിലെ കുമാരി പി.യു.ചിത്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കല്‍പനയിലെ പി.പി. രഹ്നാസ്, സ്ത്രീകളു ടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം പാലക്കാട് ലയണ്‍സ് റോഡ് ശരണ്യ യിലെ ഡോ.പാര്‍വതി പി.ജി.വാര്യര്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം കണ്ണൂര്‍ എച്ചിലാംവയല്‍ വനജ്യോത്സ്‌നയിലെ ഡോ. വനജ എന്നിവര്‍ക്കാണ്. മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാ ഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യു മെന്നും മന്ത്രി അറിയിച്ചു.

1 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ കളക്ടര്‍ അധ്യ ക്ഷനായിട്ടുള്ള ജില്ലാതല വനിതാരത്‌ന പുരസ്‌കാര നിര്‍ണയ കമ്മിറ്റി ശിപാര്‍ശ ചെയ്ത അപേക്ഷ കകള്‍ വിവിധ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍മാര്‍ വനിത ശിശുവികസന വകുപ്പ് ഡയ റക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. സ്‌ക്രീനിംഗ് കമ്മിറ്റി ഇത് വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സി.ഡി. സരസ്വതി

അരിവാള്‍ രോഗത്തെ അതിജീവിച്ചുകൊണ്ട് അരിവാള്‍ രോഗികള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്‌ നിച്ചയാളാണ് സി.ഡി. സരസ്വതി. അരിവാള്‍ രോഗികളെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തു ന്ന പ്രവണത തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കുന്നതിനായി സിക്കിള്‍സെല്‍ അനീമിയപേഷ്യന്റ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. കൂടാതെ അവരുടെ അവകാശങ്ങള്‍ക്കായിനിര ന്തരം പ്രയത്‌നിക്കുകയും ചെയ്തു. സരസ്വതിയുടെ അക്ഷീണ പ്രവര്‍ത്തനം കൊണ്ട് അരിവാള്‍ രോഗികള്‍ക്ക് സമുദായ വ്യത്യാസമില്ലാതെ രണ്ടായിരംരൂപ പെന്‍ഷന്‍ ലഭ്യമാക്കുവാനുംകഴിഞ്ഞു.

പി.യു. ചിത്ര

ഒരുപാട് പരീക്ഷണങ്ങളേയും ജീവിത പ്രശ്‌നങ്ങളേയും അതിജീവിച്ച് കായിക രംഗത്ത് മികവ് തെളിയിച്ചയാളാണ് പി.യു.ചിത്ര. ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് രംഗത്തെത്തിയ ചിത്ര സംസ്ഥാന ദേശീയ അന്തര്‍ദേശീയ രംഗത്ത് ശ്രദ്ധേയമായി. 2017ലെഏഷ്യന്‍ മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018ലെ ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018ലെ നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2019ലെ ഏഷ്യല്‍ ചാമ്പ്യന്‍ഷിപ്പ് 1500 മീറ്ററില്‍ സ്വര്‍ണം, ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം എന്നിങ്ങനെ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥയാ ണ് പി.യു.ചിത്ര.

പി.പി. രഹ്നാസ്

കുട്ടിയായിരിക്കുമ്പോള്‍ ജീവിതത്തില്‍ നേരിട്ട ദാരുണ സംഭവത്തെ തുടര്‍ന്ന് സ്വന്തം വീടുംനാടും ഉപേക്ഷിക്കേണ്ടി വന്നിട്ടുപോലും അതിനെയെല്ലാം പൊരുതി ജയിച്ച് ജീവിത വിജയം നേടിയ വ്യ ക്തിയാണ് പി.പി.രഹനാസ്. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നിര്‍ഭയഹോമില്‍താമസിച്ച് നിയമ ബിരുദം നേടി നിലവില്‍ കുടുംബത്തിന് താങ്ങായി ജോലി ചെയ്ത് ജീവിക്കുന്നു. റഹനാസി ന്റെ ജീവിതം ആസ്പദമാക്കി എന്റെ കഥ നിന്റേയും എന്ന ഡോക്യുഫിക്ഷനും തയ്യാറാക്കിയിരുന്നു. താന്‍ അനുഭവിച്ച വേദനകള്‍ തുറന്ന് പറഞ്ഞതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ ഇതേറെ സഹായിച്ചു.

ഡോ. പാര്‍വതി പി.ജി. വാര്യര്‍

സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് സംഭാവനകള്‍ നല്‍കിയയാളാണ് ഡോ.പാര്‍ വതി പി.ജി.വാര്യര്‍. 1966ല്‍ കോളേജ് അധ്യാപനം തുടങ്ങി 20 വര്‍ഷത്തോളം ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. കലയിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ആവിഷ്‌ക്കാര എന്ന സ്വതന്ത്ര വനിതാ സംഘടനയ്ക്ക് രൂപം നല്‍കി. ആവിഷ്‌ക്കാരയുടെ 200ലധികം സ്വയംസഹായ സംഘങ്ങളിലൂടെ സ്വയം തൊഴിലുകള്‍ ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സ്ത്രീകളെ സഹായിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ പെണ്‍കുട്ടികള്‍ക്കായി വിദ്യാ പ്രൊജക്ടും സുരക്ഷിതത്വത്തിനായി പ്രകാശിനി പ്രൊജക്ടും നടത്തി വരുന്നു. ആദിവാസി മേഖലയിലും സേവനമനുഷ്ഠിക്കുന്നുണ്ട്.

ഡോ. വനജ

കാര്‍ഷിക ഗവേഷണ രംഗത്ത് ഊര്‍ജിത പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ് ഡോ.വനജ. കേരള ത്തിന്റെ തനത് കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഏഴോം 1, ഏഴോം 2 എന്നീ നെല്‍വിത്തുകള്‍ വികസിപ്പിക്കുകയും ചെയ്തു. കുരുമുളകിന്റെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കുന്ന ആദ്യത്തെ ഇന്റര്‍ സ്‌പെസിഫിക് ഹൈബ്രിഡ് വികസിപ്പിച്ചു. 8 ശാസ്ത്ര പുസ്തകങ്ങള്‍, 58 ശാസ്ത്ര പ്രബന്ധങ്ങള്‍, 51 ലേഖനങ്ങള്‍ എന്നിവ രചിക്കുകയും നിരവധി പുരസ്‌കാരങ്ങല്‍ ലഭിക്കുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ ....ഇടുക്കി ജില്ലയിലെ സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം.

ഇടുക്കി: വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ .....ജില്ലയിലെ വീട്ടമ്മമാരും കുട്ടികളു മുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം. തങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും തങ്ങള്‍ക്ക് മാത്രമായുള്ള അഭയ സ്ഥാനത്തിരുന്ന് മടിയും പേടിയുമേതുമില്ലാതെ തുറന്ന...തുട൪ന്ന് വായിക്കുക


സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ ബജറ്റ്

കൊല്ലം : സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചാ യത്തിന്റെ ജെന്‍ഡര്‍ ബജറ്റ്. ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ബജറ്റ് അവ തരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒട്ടേറെ പദ്ധ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

തിരു: സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാ നതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും നിർവഹിക്കുകയായിരുന്നുഅദ്ദേഹം. ...തുട൪ന്ന് വായിക്കുക


രാത്രി നടത്തത്തില്‍ പങ്കാളിയായി മന്ത്രി കെ.കെ.ശൈലജ ടീച്ചറും :സംസ്ഥാനത്താകെ രാത്രി നടത്തത്തില്‍ പങ്കെടുത്തത് 4500 ഓളം സ്ത്രീകള്‍

തിരു: പൊതു ഇടം എന്റേതും എന്ന് ഉറപ്പിച്ച് അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ കളോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറും രാത്രി നടത്തത്തില്‍ പങ്കാളിയായി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുo

തിരു: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മാര്‍ച്ച് 8-ാം തീയതി രാവിലെ 10.15ന് എറണാ ...തുട൪ന്ന് വായിക്കുക


യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജെന്‍ഡര്‍ പാര്‍ക്കിനെ സൗത്ത് ഏഷ...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കു

മലപ്പുറം :സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. പൊണ്ടം ഗ്രാമപഞ്ചായത്തിലെഅഞ്ച് കുടുംബ ശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ പൊണ്ടം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാ വാരാചണം: മാര്‍ച്ച് 5ന്

തിരു: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകു പ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ അഞ്ചാം ദിനമായ (അഭിനയ) മാര്‍ച്ച് 5-ാം തീയതി വ്യാഴാഴ്ച രാവിലെ 10ന് തിരു. സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വകുപ്പിലെജീവനക്കാരുടെയും...തുട൪ന്ന് വായിക്കുക


ലിംഗസമത്വത്തിന് പോരാട്ടം ശക്തമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍

ഇടുക്കി: ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ സ്ത്രീകളുടെ സാമൂ ഹ്യമായ പദവിയും അന്തസും ഇടിഞ്ഞ് താഴുകയാണ്. സാമ്പത്തിക അസമത്വം ശക്തിപ്പെടുന്ന ലോകസാഹചര്യങ്ങള്‍ സ്ത...തുട൪ന്ന് വായിക്കുക


ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

തിരു: ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തി ലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോ ദനമാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാദിനം: മാര്‍ച്ച് 1 മുതല്‍ 8 വരെ വാരാചരണ പരിപാടികള്‍: മാര്‍ച്ച് 7ന് എല്ലാ ജില്ലകളിലും രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ്

തിരു: ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വിക സന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീക ളുടെ അവക...തുട൪ന്ന് വായിക്കുക


സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. അക്ക...തുട൪ന്ന് വായിക്കുക


വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും: വനിതാ കമ്മീഷന്‍

പത്തനംതിട്ട : വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യ മൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനം തിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയ്ക്...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി മുതുകുളം ബ്ലോക്കില്‍ സുരക്ഷായനം പദ്ധതി

ആലപ്പുഴ: സ്ത്രീയും സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സുരക്ഷാ യനം പദ്ധതി നടപ്പാക്കുന്നു. വനിതകള്‍ക്കായുള്ള കൗണ്‍സിലിംഗ്, കായിക പരിശീലനം, വിവിധ നിയമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ ഉല്‍ക്ക...തുട൪ന്ന് വായിക്കുക


ഗാന്ധി സ്മരണയിൽ 30000 വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം:സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരു: ഗാന്ധി സെൻറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരി പാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ നിർവഹിച്ചു. രാഷ്ട്രത്തെ കുറിച്ച് കൃത്യമായ ദിശാബോധമുണ്ടായിരുന്ന വ്യക്തിത്വമായി രുന്ന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.