Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

വനിത

കൂടുതല്‍ 

ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

3/3/2020

തിരു: ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തി ലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോ ദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവരെ ഈ പുരസ്‌കാരങ്ങള്‍ക്കര്‍ഹരാക്കിയത്. മാര്‍ച്ച് ഏഴി ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കു ന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ശ്രുതി ഷിബുലാല്‍

സ്ത്രീകള്‍ പൊതുവേ കടന്നു വരാത്ത വന്‍കിട ഹോട്ടല്‍ വ്യവസായ ശൃംഖലയില്‍ ധൈര്യസമേതം കടന്നുവന്ന് സ്വന്തമായൊരു ബ്രാന്റുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്റായ താമരലെഷര്‍ എക്‌സ്പീരിയന്‍സിന്റെ സ്ഥാപകയും സി.ഇ.ഒ.യും കൂടിയാണ് ശ്രുതി. പ്രകൃതി സൗഹൃദ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉദാഹരണമാണ് 2012ല്‍ ശ്രുതി ഷിബുലാല്‍ സ്ഥാപിച്ച താമര കൂര്‍ഗ്. കേരളത്തിലും ഈ ഗ്രൂപ്പിന്റെ നിരവധി സംരംഭങ്ങളുണ്ട്.

പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറിയറോള്‍ മോഡലാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച പ്രാണഎന്നസ്ഥാപനംകുറഞ്ഞനാള്‍ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി. ഇന്ത്യന്‍, പാശ്ചാത്യ ട്രന്റിനോടൊപ്പം തന്നെ കേരള കൈത്ത റിയിലും ശ്രദ്ധ പതിപ്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ പോലുള്ള പ്രശസ്തമായ പ്ലാറ്റ്‌ഫോമുകള്‍ പ്രാണയെത്തേടിയെത്തി. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പി ക്കാന്‍ സേവ് ദി ലൂം എന്ന കൂട്ടായ്മ രൂപീകരിച്ച് അവരെ സഹായിക്കുകയും ചെയ്തു.

ഷീല ജെയിംസ്

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ, സ്ത്രീകള്‍ പൊതുവേ കടുന്നുവരാന്‍ മടിക്കുന്ന സമയത്ത് 1986ല്‍ ടെക്‌സ്റ്റൈല്‍ ഡിസൈന്‍ രംഗത്ത് കടന്നു വരികയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത സംരംഭകയാണ് ഷീല ജെയിംസ്. ഒരൊറ്റ തയ്യല്‍ മെഷീനും ഒരൊറ്റ തയ്യല്‍ക്കാരനും ഉപയോഗിച്ച് 1986 ല്‍ ആരംഭിച്ച ചെറിയ സംരംഭമാണ് ഇന്നീ നിലയിലെത്തിയത്. ഇപ്പോള്‍ സറീന ബോട്ടിക്ക് എന്ന സ്ഥാപനത്തിലൂടെ തലസ്ഥാന നഗരത്തിലെ വിവിധ തലമുറകളുടെ സ്ത്രീകളുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ശക്തിയായി മാറി. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള പ്രഗ ത്ഭരായ കരകൗശലത്തൊഴിലാളികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ച പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വനിതാ വികസന കോര്‍പ്പറേഷന് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി:ശുചീകരണ മേഖലയിലെ വനിതാ കൂട്ടായ്മകള്‍ക്ക് വായ്പാ സഹായം

തിരു: സംസ്ഥാന വനിത വികസ കോര്‍പറേഷന് ദേശീയ സഫായി കര്‍മചാരി ഫിനാന്‍സ് ഡെവ ലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ (NSKFDC) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സര്‍ ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ....തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ ....ഇടുക്കി ജില്ലയിലെ സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം.

ഇടുക്കി: വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ .....ജില്ലയിലെ വീട്ടമ്മമാരും കുട്ടികളു മുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം. തങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും തങ്ങള്‍ക്ക് മാത്രമായുള്ള അഭയ സ്ഥാനത്തിരുന്ന് മടിയും പേടിയുമേതുമില്ലാതെ തുറന്ന...തുട൪ന്ന് വായിക്കുക


സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ ബജറ്റ്

കൊല്ലം : സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചാ യത്തിന്റെ ജെന്‍ഡര്‍ ബജറ്റ്. ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ബജറ്റ് അവ തരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒട്ടേറെ പദ്ധ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

തിരു: സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാ നതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും നിർവഹിക്കുകയായിരുന്നുഅദ്ദേഹം. ...തുട൪ന്ന് വായിക്കുക


രാത്രി നടത്തത്തില്‍ പങ്കാളിയായി മന്ത്രി കെ.കെ.ശൈലജ ടീച്ചറും :സംസ്ഥാനത്താകെ രാത്രി നടത്തത്തില്‍ പങ്കെടുത്തത് 4500 ഓളം സ്ത്രീകള്‍

തിരു: പൊതു ഇടം എന്റേതും എന്ന് ഉറപ്പിച്ച് അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ കളോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറും രാത്രി നടത്തത്തില്‍ പങ്കാളിയായി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുo

തിരു: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മാര്‍ച്ച് 8-ാം തീയതി രാവിലെ 10.15ന് എറണാ ...തുട൪ന്ന് വായിക്കുക


യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജെന്‍ഡര്‍ പാര്‍ക്കിനെ സൗത്ത് ഏഷ...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കു

മലപ്പുറം :സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. പൊണ്ടം ഗ്രാമപഞ്ചായത്തിലെഅഞ്ച് കുടുംബ ശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ പൊണ്ടം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാ വാരാചണം: മാര്‍ച്ച് 5ന്

തിരു: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകു പ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ അഞ്ചാം ദിനമായ (അഭിനയ) മാര്‍ച്ച് 5-ാം തീയതി വ്യാഴാഴ്ച രാവിലെ 10ന് തിരു. സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വകുപ്പിലെജീവനക്കാരുടെയും...തുട൪ന്ന് വായിക്കുക


സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരു: 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യസാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സര സ്വതി, കായിക ...തുട൪ന്ന് വായിക്കുക


ലിംഗസമത്വത്തിന് പോരാട്ടം ശക്തമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍

ഇടുക്കി: ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ സ്ത്രീകളുടെ സാമൂ ഹ്യമായ പദവിയും അന്തസും ഇടിഞ്ഞ് താഴുകയാണ്. സാമ്പത്തിക അസമത്വം ശക്തിപ്പെടുന്ന ലോകസാഹചര്യങ്ങള്‍ സ്ത...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാദിനം: മാര്‍ച്ച് 1 മുതല്‍ 8 വരെ വാരാചരണ പരിപാടികള്‍: മാര്‍ച്ച് 7ന് എല്ലാ ജില്ലകളിലും രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ്

തിരു: ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വിക സന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീക ളുടെ അവക...തുട൪ന്ന് വായിക്കുക


സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. അക്ക...തുട൪ന്ന് വായിക്കുക


വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും: വനിതാ കമ്മീഷന്‍

പത്തനംതിട്ട : വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യ മൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനം തിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയ്ക്...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി മുതുകുളം ബ്ലോക്കില്‍ സുരക്ഷായനം പദ്ധതി

ആലപ്പുഴ: സ്ത്രീയും സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സുരക്ഷാ യനം പദ്ധതി നടപ്പാക്കുന്നു. വനിതകള്‍ക്കായുള്ള കൗണ്‍സിലിംഗ്, കായിക പരിശീലനം, വിവിധ നിയമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ ഉല്‍ക്ക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.