Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

വനിത

കൂടുതല്‍ 

അന്താരാഷ്ട്ര വനിതാദിനം: മാര്‍ച്ച് 1 മുതല്‍ 8 വരെ വാരാചരണ പരിപാടികള്‍: മാര്‍ച്ച് 7ന് എല്ലാ ജില്ലകളിലും രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ്

29/2/2020

തിരു: ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വിക സന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീക ളുടെ അവകാശത്തിന് തലമുറകളുടെ തുല്യത= എന്ന യു.എന്‍. ആശയം ലക്ഷ്യമാക്കി മാര്‍ച്ച് 1 മുതല്‍ 8 വരെ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വനിത കമ്മീഷന്‍, ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ്, വനിതവികസനകോര്‍പറേഷന്‍,സോഷ്യല്‍വെല്‍ ഫെയര്‍ ബോര്‍ഡ്, കുടുംബശ്രീ, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവയുടെസഹകരണത്തോടെയാ ണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പ് രൂപീ കൃതമായിട്ട് രണ്ട് വര്‍ഷം തികയുകയാണ്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായിനിര ന്തര ഇടപെടലുകളാണ് നടത്തുന്നത്. പൊതുജന പിന്തുണ ഉറപ്പാക്കി ഇവ സാക്ഷാത്ക്കരിക്കാനാ ണ് സധൈര്യം മുന്നോട്ട്ന്റെ ഭാഗമായി ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനം ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന വാരാചരണമാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് ഒന്നിന് സര്‍ഗ, രണ്ടിന് ധിഷണ, മൂന്നിന് രജനി,നാലിന് നീതി,അഞ്ചിന് അഭിനയ,ആറിന് വിദ്യ, ഏഴിന് ശക്തി, എട്ടിന് വനിതാദിന പുലരി എന്നിങ്ങനേയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌നപുരസ്‌ കാരവും മാര്‍ച്ച് 7ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അന്നേദിവസം രാത്രി 8.30 മണിമുതല്‍ എല്ലാ ജില്ലകളിലും വിവിധസംഘ നകളുടെ നേതൃത്വത്തില്‍ രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ് ഉണ്ടായിരിക്കുന്ന താണ്. ഈ പരിപാടി വലിയ വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണവുംമന്ത്രിഅഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 1: സര്‍ഗ രാവിലെ 10ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മതിലുകളില്‍ ചുമര്‍ ചിത്രരചനാ മത്സരം ഉണ്ടായി രിക്കുന്നതാണ്. ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും എന്നതാണ് വിഷയം.

മാര്‍ച്ച് 2: ധിഷണ രാവിലെ 10ന് തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ വച്ച് സ്ത്രീപക്ഷ കേരളം എന്ന വിഷ യത്തെ ആസ്പദമാക്കി കേരള വനിത വികസന കോര്‍പറേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കോഴിക്കോടും കൊല്ലത്തും ലോണ്‍ മേളയും സംഘടിപ്പിക്കുന്നുണ്ട്.

മാര്‍ച്ച് 3: രജനി വൈകുന്നേരം 4.30ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നും സ്ത്രീകള്‍ പങ്കെടുക്കുന്ന ഇരു ചക്ര വാഹന റാലി ഉണ്ടായിരിക്കുന്നതാണ്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാന വീയം വീഥിയിലെ നീര്‍മാതളച്ചുവട്ടിലാണ് ഈ റാലി എത്തിച്ചേരുത്. തുടര്‍ന്ന് കലാ സാംസ്‌കാ രിക പരിപാടികള്‍ നടക്കും.

മാര്‍ച്ച് 4: നീതി രാവിലെ 10ന് കേരള സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗാര്‍ഹിക പീഡന നിയമം, തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡന നിയമം എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ ഉണ്ടായിരിക്കുo.

മാര്‍ച്ച് 5: അഭിനയ രാവിലെ 10ന് തിരുവനന്തപുരം സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വകുപ്പിലെ ജീവനക്കാരു ടെയും സ്ഥാപനത്തിലെ താമസക്കാരുടെയും വിവിധ കലാപരിപാടികള്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 2ന് സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ സമാഹാര പ്രകാശനം മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo.

മാര്‍ച്ച് 6: വിദ്യ രാവിലെ 10ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ജ്യോതിഷവും ജ്യോതി ശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി കേരള സര്‍വകാലാശാല സംഘടിപ്പിക്കുന്ന സെമിനാര്‍ നടക്കും. രാവിലെ 11.30ന് സ്ത്രീ ധനത്തിനെതിരെയുള്ള പ്രഭാഷണവും പ്രതിജ്ഞയും ഉണ്ടായിരിക്കും. ഉച്ച യ്ക്ക് 1 ന് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സംഘടിപ്പിക്കുന്ന ചലിക്കുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ചലിക്കുന്ന ചിത്ര പ്രദര്‍ശനം കേരള ത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുo.

മാര്‍ച്ച് 7: ശക്തി ഉച്ചയ്ക്ക് 1 ന് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ എട്ടാം നിലയില്‍ വച്ച് വണ്‍ ഡേഹോംഉദ്ഘാടനംമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

വൈകുന്നേരം 4ന് തിരുവനന്തപുരം നിശാഗന്ധിആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നവനിതാദിനാ ഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവും മുഖ്യമന്ത്രിപിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 2019 വര്‍ഷത്തെ വനിതാരത്‌ന പുരസ്‌ക്കാരം, സര്‍ഗ അവാര്‍ഡ്, നൈറ്റ് വാക്ക് അവാര്‍ഡ്, വെബ്‌സൈ റ്റ് ഉദ്ഘാടനം, വിമണ്‍ പോര്‍ട്ടല്‍, ആനിമേഷന്‍ സീരീസ് ലോഞ്ച്, പത്മശ്രീ നേടിയ വനിതകളെ ആദരിക്കല്‍, മികച്ച വനിതാ സംരംഭകരെ ആദരിക്കല്‍, ഐസിഡിഎസ് അവാര്‍ഡ്, മറ്റ് കലാ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുo.

രാത്രി 8.30 മുതല്‍ ജില്ലാ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി കൂട്ടാ യ്മ, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ സഹകരണ ത്തോടെ ഗാന്ധിപാര്‍ക്കിലേക്ക് നൈറ്റ്‌വാക്ക്, ബൈക്ക് റൈഡ്, നൈറ്റ് ഷോപ്പിംഗ് എന്നിവ ഉണ്ടാ യിരിക്കുo. ഇതുകൂടാതെ എല്ലാ ജില്ലകളിലും നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നതാണ്. രാത്രി 10ന് ഗാന്ധി പാര്‍ക്കില്‍ വിവിധ കലാപരിപാടികളും രാത്രി 12ന് രാത്രി നടത്തവും ഉണ്ടായിരിക്കും. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് വനിതാ പുലരി ആഘോഷങ്ങളോടെയാണ് വനിതാ വാരാചരണത്തിന്റെ സമാപനം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവനിതാ വികസന കോര്‍പ്പറേഷന് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി:ശുചീകരണ മേഖലയിലെ വനിതാ കൂട്ടായ്മകള്‍ക്ക് വായ്പാ സഹായം

തിരു: സംസ്ഥാന വനിത വികസ കോര്‍പറേഷന് ദേശീയ സഫായി കര്‍മചാരി ഫിനാന്‍സ് ഡെവ ലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ (NSKFDC) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സര്‍ ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ....തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ ....ഇടുക്കി ജില്ലയിലെ സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം.

ഇടുക്കി: വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ .....ജില്ലയിലെ വീട്ടമ്മമാരും കുട്ടികളു മുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം. തങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും തങ്ങള്‍ക്ക് മാത്രമായുള്ള അഭയ സ്ഥാനത്തിരുന്ന് മടിയും പേടിയുമേതുമില്ലാതെ തുറന്ന...തുട൪ന്ന് വായിക്കുക


സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ ബജറ്റ്

കൊല്ലം : സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചാ യത്തിന്റെ ജെന്‍ഡര്‍ ബജറ്റ്. ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ബജറ്റ് അവ തരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒട്ടേറെ പദ്ധ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

തിരു: സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാ നതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും നിർവഹിക്കുകയായിരുന്നുഅദ്ദേഹം. ...തുട൪ന്ന് വായിക്കുക


രാത്രി നടത്തത്തില്‍ പങ്കാളിയായി മന്ത്രി കെ.കെ.ശൈലജ ടീച്ചറും :സംസ്ഥാനത്താകെ രാത്രി നടത്തത്തില്‍ പങ്കെടുത്തത് 4500 ഓളം സ്ത്രീകള്‍

തിരു: പൊതു ഇടം എന്റേതും എന്ന് ഉറപ്പിച്ച് അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ കളോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറും രാത്രി നടത്തത്തില്‍ പങ്കാളിയായി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുo

തിരു: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മാര്‍ച്ച് 8-ാം തീയതി രാവിലെ 10.15ന് എറണാ ...തുട൪ന്ന് വായിക്കുക


യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജെന്‍ഡര്‍ പാര്‍ക്കിനെ സൗത്ത് ഏഷ...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കു

മലപ്പുറം :സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. പൊണ്ടം ഗ്രാമപഞ്ചായത്തിലെഅഞ്ച് കുടുംബ ശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ പൊണ്ടം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാ വാരാചണം: മാര്‍ച്ച് 5ന്

തിരു: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകു പ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ അഞ്ചാം ദിനമായ (അഭിനയ) മാര്‍ച്ച് 5-ാം തീയതി വ്യാഴാഴ്ച രാവിലെ 10ന് തിരു. സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വകുപ്പിലെജീവനക്കാരുടെയും...തുട൪ന്ന് വായിക്കുക


സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരു: 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യസാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സര സ്വതി, കായിക ...തുട൪ന്ന് വായിക്കുക


ലിംഗസമത്വത്തിന് പോരാട്ടം ശക്തമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍

ഇടുക്കി: ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ സ്ത്രീകളുടെ സാമൂ ഹ്യമായ പദവിയും അന്തസും ഇടിഞ്ഞ് താഴുകയാണ്. സാമ്പത്തിക അസമത്വം ശക്തിപ്പെടുന്ന ലോകസാഹചര്യങ്ങള്‍ സ്ത...തുട൪ന്ന് വായിക്കുക


ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

തിരു: ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തി ലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോ ദനമാ...തുട൪ന്ന് വായിക്കുക


സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. അക്ക...തുട൪ന്ന് വായിക്കുക


വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും: വനിതാ കമ്മീഷന്‍

പത്തനംതിട്ട : വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യ മൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനം തിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയ്ക്...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി മുതുകുളം ബ്ലോക്കില്‍ സുരക്ഷായനം പദ്ധതി

ആലപ്പുഴ: സ്ത്രീയും സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സുരക്ഷാ യനം പദ്ധതി നടപ്പാക്കുന്നു. വനിതകള്‍ക്കായുള്ള കൗണ്‍സിലിംഗ്, കായിക പരിശീലനം, വിവിധ നിയമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ ഉല്‍ക്ക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.