Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന് പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത് തിരു. ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ജി.ബിൻസിലാൽ ചുമതലയേറ്റു

സിനിമ

കൂടുതല്‍ 

ആത്മ രാജ്യാന്തര ചലച്ചിത്ര മേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ : അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും

19/2/2020

കോട്ടയം : ആത്മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 21 മുതൽ 25 വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. 21 ന് വൈകിട്ട് അഞ്ചു മണിയ്ക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും. നാലു ഓസ്‌കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കൊറിയൻ ചിത്രം പാരസൈറ്റ് മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 15 വിദേശ ചിത്രങ്ങൾ അടക്കം 25 സിനിമകൾ പ്രദർശിപ്പിക്കും.

തുടർന്നു നടക്കുന്ന യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ,സംവി ധായകരും ചലച്ചിത്ര പ്രവർത്തകരുമായ സിബി മലയിൽ, ബീനാ പോൾ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, വി.എൻ വാസവൻ, ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റി വൽ ഡയറക്ടർ സംവിധായകൻ ജോഷി മാത്യു എന്നിവർ പങ്കെടുക്കും.

25 ന് സമാപന ദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാങ്ഹായ് മേളയിൽ പുരസ്‌കാരം ലഭിച്ച വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ.ബിജു, ചിത്രത്തിലെനായകൻ ഇന്ദ്രൻസ്, ഗോവർദ്ധൻ, നിർമ്മാതാവ് ബേബിമാത്യു സോമതീരം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.കെ.ജോസഫ് എന്നിവർ പങ്കെടുക്കും.എം.ജി.സർവകലാശാലവൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യാതിഥിയാവും. സാഹിത്യകാരി കെ.ആർ.മീര മുഖ്യ പ്രഭാ ഷണം നടത്തും. വിവിധ ദിവസങ്ങളായി നടക്കുന്ന സമ്മേളനങ്ങളിലും ഓപ്പൺ ഫോറങ്ങളിലും മലയാള സിനിമയിലെ പ്രമുഖ സംവിധായകരും സാങ്കേതിക പ്രവർത്തകരുംപങ്കെടുക്കും.കോട്ടയ ത്തെ പ്രമുഖരായ സിനിമാ നിർമ്മാതാക്കളും ,സിനിമാ പ്രവർത്തകരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കമുള്ളവരും ഫെസ്റ്റിവലിന്റെ ഭാഗമാകും.

എല്ലാ ദിവസവും ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന മലയാള സിനിമയ്ക്കു ശേഷം സിനിമയുടെ സംവി ധായകർ പങ്കെടുക്കുന്ന സിനിമ ചർച്ച നടക്കും നടക്കും. പ്രേക്ഷകർക്ക് ഈ സംവിധായകരും അണിയറ പ്രവർത്തകരുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും.വിവിധ ദിവസങ്ങളി ലായി നടക്കുന്ന ചർച്ചകളിലും സംവാദങ്ങളിലും അജു കെ.നാരായണൻ, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമറാ വിഭാഗം മേധാവി ഫൗസിയ ഫാത്തിമ, ക്യാമറാമാൻ സണ്ണിജോസഫ് എന്നി വർ പങ്കെടുക്കും.

സിനിമാ പ്രവർത്തകരെ പരിചയപ്പെടുത്തും. ഫൈനൽസിന്റെ സംവിധായകൻ അരുൺ, അങ്കിൾ സിനിമയുടെ സംവിധായകൻ ഗിരീഷ് ദാമോദർ , കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സിന്റെ സംവിധായകൻ ജിയോ ബേബി , പി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.

പ്രശസ്ത ഫോട്ടോ ഗ്രാഫർ ചിത്രാകൃഷ്ണൻ കുട്ടിയുടെ ശേഖരത്തിലുള്ള ചലച്ചിത്ര ഫോട്ടോപ്രദർശനം ക്യാമറാമാൻ സണ്ണിജോസഫ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കലാകാരന്മാരായ ആർട്ടിസ്റ്റ് അശോകൻ ആർട്ടിസ്റ്റ് കെ.എസ് ശങ്കർ, കാർട്ടൂണിസ്റ്റ് പീറ്റർ, ഉദയൻ, പ്രസന്നൻ ആനിക്കാട്, യേശുദാസ് പി.എം എന്നിവർ ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കും. സി.എം.എസ് കോളേജിലെ മ്യൂസില് ക്ലബ് ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംങ്, യേശുദാസിന്റെയും സതീഷ് തുരുത്തിയുടെയും നാടൻപാട്ടുകളും, ആത്മയിലെ കലാകാരന്മർ ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോർത്തിണക്കിയ മ്യൂസിക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും.

ഫെസ്റ്റിവലിലെ ഡെലിഗേറ്റുകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ ഫെസ്റ്റിവൽ ചിത്രങ്ങൾ പകർ ത്തുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ചഫെസ്റ്റിവൽ കാഴ്ചകൾക്ക് സമ്മാ നവും വിതരണം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

300 രൂപയാണ് ഡെലിഗേറ്റ് പാസുകൾ ലഭിക്കുക. പ്രായപൂർത്തിയായവർക്കു മാത്രമാണ് ചലച്ചിത്ര മേളയിലേയ്ക്കു പ്രവേശനം. പത്രസമ്മേളനത്തിൽ ആത്മപ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റി വൽ ഡയറക്ടറും ചെയർമാനുമായ ജോഷി മാത്യു, ജനറൽ കൺവീനർ ഫെലിക്‌സ് ദേവസ്യ,ഫെ സ്റ്റിവൽ വൈസ് ചെയർമാൻ ബിനോയ് വേളൂർ, ഫെസ്റ്റിവൽ കൺവീനർ ഫെലിക്‌സ് മനയത്ത് എന്നിവർ പങ്കെടുത്തു. --


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്

വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു. ...തുട൪ന്ന് വായിക്കുക


ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും

കൊച്ചി: ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെ ന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക് കട...തുട൪ന്ന് വായിക്കുക


ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു

ചെന്നൈ: വിശാൽ നായകനാകുന്ന ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു. സാഹസികത നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലറും എന്റർടൈനറും ആയിരിക്കും ചിത്രമെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഭൂരിഭാഗംചിത്രീകരിച്ചിട്ടുള്ളത്.വിശാൽഫിലിം ഫ...തുട൪ന്ന് വായിക്കുക


നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം- ലോല

നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം- ലോല- അണിയറയിൽ ഒരുങ്ങുന്നു. മാധ്യമപ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമാണ് ചിത്രത്തിന്റെ സംവിധായകന്‍ രമേശ്. ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്​ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ...തുട൪ന്ന് വായിക്കുക


ഹാഗർ ചിത്രീകരണം ജൂലൈ അഞ്ചിന്‌ തുടങ്ങും

കൊച്ചി : കോവിഡിന്‌ ശേഷം ഒപിഎം സിനമാസിന്റെ ആദ്യ സിനിമ ചിത്രീകരണം ആരംഭിക്കു കയാണെന്ന്‌ ആഷിഖ്‌ അബു ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. മമ്മൂട്ടി നായകനായ ഉണ്ട യുടെ തിരക്കഥാകൃത്ത്‌ ഹർഷദ്‌ സംവിധാനം ചെയ്യുന്ന ഹാഗർ ജൂലൈ അഞ്ചിന്‌ ചിത്രീകരണം തുടങ്ങും. റിമാ കല്ലിങ്കൽ...തുട൪ന്ന് വായിക്കുക


ലാൽ & ജൂനിയർ സംവിധാനം നിർവഹിക്കുന്ന സുനാമി

കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യംചിത്രീ കരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തി വെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്നആദ്യ മലയാ...തുട൪ന്ന് വായിക്കുക


ധ്യാൻ ശ്രീനിവാസൻ നായകൻ

കൊച്ചി : രാജശ്രീ ഫിലിംസിന്റെ ബാനറിൽ ബിപിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാ കുന്നു. ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രമാണിത്. ഈ ചിത്...തുട൪ന്ന് വായിക്കുക


ബാഹുബലിയെ കൈവിടാതെ സിനിമാപ്രേമികള്‍; പ്രഭാസിന് രാജ്യത്തിനകത്തും പുറത്തും ആരാധകര്‍

ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു.ഇന്ത്യയ്ക്ക കത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധക രായിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ബാഹ...തുട൪ന്ന് വായിക്കുക


ദ കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ളി ക്‌സില്‍ റിലീസ് ചെയ്യും

മുംബൈ : 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ഗുഞ്ചന്‍ സക്സേനയുടെ ജീവിതത്തെ ആസ്‌പദമാക്കി നടനും സംവിധായകനും നിര്‍മാതാവു മായ കരണ്‍ജോഹര്‍ നിര്‍മിച്ച ബോളിവുഡ് ചിത്രം ഗുഞ്ചന്‍ സക്സേന: ദ കാര്‍ഗില്‍ ഗേള്‍ നെറ...തുട൪ന്ന് വായിക്കുക


കാ പെ രാണസിങ്കവും ഒടിടി റിലീസിനെന്ന് സൂചന

ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയ്യറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പല നിര്‍മാതാക്കളും സിനിമ റിലീസിന് ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. വിജയ് സേതുപതി നായകനായ കാ പെ രാണസിങ്കo അവസാനമായി ഈ പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങുന്നു.പി വീരുമാണ്ടി സ...തുട൪ന്ന് വായിക്കുക


ഫ്രണ്ട്ഷിപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ഫ്രണ്ട്ഷിപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാന...തുട൪ന്ന് വായിക്കുക


ചക്ര യുടെ ടീസർ ഉടൻ പുറത്തിറക്കും

വിശാൽ നായകനായി അഭനയിച്ചു കൊണ്ടിരിക്കുന്ന - ചക്ര- യുടെ പുതിയ സ്റ്റില്ലുകൾ അണിയറ ക്കാർ പുറത്തു വിട്ടു. ടീസർ അണിയറയിൽ തയ്യാറായി വരുന്നു. ചെന്നൈ,കോയമ്പത്തൂർ എന്നി വിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് അവസാനഘട്ട ചിത്രീകരണം നടക്കവേയാണ് - കൊറോണ - കാല ...തുട൪ന്ന് വായിക്കുക


ക്വാറന്റീന്‍ കാലാവധി അവ സാനിച്ച സന്തോഷം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്

വെഞ്ഞാറമൂട് സിഐയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ തന്റെ ക്വാറന്റീന്‍ കാലാവധി അവ സാനിച്ച സന്തോഷം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഒരു മിച്...തുട൪ന്ന് വായിക്കുക


ഹാസ്യം ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

തിരു: സംവിധായകൻ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമ യാണ് ഹാസ്യം. മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.