Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രതിദിനം 1000 മെഗാവാട്ട് സൗരോര്‍ജ്ജവൈദ്യുതിയുല്‍പ്പാദനം ലക്ഷ്യം- മന്ത്രി എം.എം.മണി

18/2/2020

കോഴിക്കോട് : സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പുമന്ത്രിഎം.എം.മണിഅറിയിച്ചു. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങള്‍ക്കു മുകളിലും ജലോപരിതലത്തിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് 500 മെഗാവാട്ട് വീതം വൈദ്യുതോല്‍പ്പാദനം ലക്ഷ്യമിടുന്നു.

കൃഷി അസാധ്യമായ തരിശുപാടങ്ങളും പ്രയോജനപ്പെടുത്താം. താല്‍പര്യമുള്ള സ്വകാര്യവ്യക്തി കള്‍ക്ക് കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടാം. സൗരോര്‍ജ്ജം ഇത്തരത്തില്‍ ഫലപ്രദ മായി വിനിയോഗിച്ചില്ലെങ്കില്‍ വൈദ്യുത മേഖലയില്‍ നമുക്ക് സുസ്ഥിരത കൈവരിക്കാനാവി ല്ലെന്ന് അദ്ദേഹം പറഞ്ഞു. കാറ്റ് വെള്ളം, സൗരോര്‍ജ്ജം തുടങ്ങിയ പ്രകൃതിദത്ത ഊര്‍ജ്ജങ്ങളെ ല്ലാമുപയോഗിച്ച് വൈദ്യുതോല്‍പ്പാദനത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിമുന്നേറാനാകണം. ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമേ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ഹ്ര സ്വകാല, ദീര്‍ഘകാല കരാറുകള്‍ വഴി 70 ശതമാനം പുറത്തുനിന്നും വാങ്ങുകയാണ്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് അധികാരമേല്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. സമ്പൂര്‍ണ വൈദ്യുതീകരണം, കറന്റുകട്ട് ഇല്ലാതിരിക്കല്‍, ലോഡ്ഷെഡ് ഒഴിവാ ക്കല്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി സര്‍ക്കാര്‍ ഈ വാക്ക് തെറ്റിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരുവണ്ണാമൂഴി, പള്ളിവാസല്‍ തുടങ്ങിയ ചെറുകിട ജലസേചനപദ്ധതികള്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇടുക്കിയില്‍ ഒരു ഭൂഗര്‍ഭ പവര്‍ഹൗസ് കൂടി നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു.

അദാലത്തില്‍ പരാതികളുടെ എണ്ണം കുറവായത് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മികച്ച രീതി യില്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തങ്ങളുംമറ്റുമുണ്ടായ സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രതിബദ്ധതയോടെ ജോലി ചെയ്തു. ട്രേഡ് യൂണിയന്‍ സംഘടനകളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത് നടപടി സ്വീകരിച്ച് പ്രശ്നപരി ഹാരം കാണുന്നത് വകുപ്പിനെ മുമ്പില്ലാത്തവണ്ണം സജീവമാക്കിയതായും അദ്ദേഹം പറഞ്ഞു. വകുപ്പിലെ ആശ്രിതനിയമനങ്ങള്‍ സാങ്കേതിക പ്രശനങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ജനങ്ങളെ മനസ്സില്‍ കണ്ട് കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 10ാമത് അദാലത്താണ് കോഴിക്കോട് നടന്നത്. ജനുവരി 11 വയനാട് ജില്ലയിലാണ് അദാലത്ത് ആരംഭിച്ചത്. കോഴിക്കോട്, ഫറൂഖ്, നാദാപുരം, വടകര, ബാലുശ്ശേരി വൈദ്യുത ഡിവിഷനുകളാണ് ജില്ലയിലുള്ളത്. ഉപഭോക്താക്കളുടെ പരാതികളും അപേക്ഷകളും അതത് കൗണ്ടറുകളില്‍ സ്വീകരിച്ചു. ഉല്‍പ്പാദനം സംബന്ധിച്ച ഏഴും വിതരണം സംബന്ധിച്ച് ഒമ്പതു മടക്കം 930 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 505 പരാതികള്‍ അദാലത്തില്‍ പരിഹരിച്ചു. 266 പരാതികള്‍ തുടര്‍ നടപടിക്കായി മാറ്റി. ശേഷിക്കുന്നവയില്‍ തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കും. വിവിധ ഭവനപദ്ധതികളിലുള്‍പ്പെടുത്തി വീടു ലഭിച്ചവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നേടുന്നതിലെ പ്രതിബന്ധം ഒഴിവാക്കുക, ജീവനും ഗതാഗതത്തിനും ഭീഷണിയായ വൈദ്യുത കമ്പികള്‍, സ്റ്റേ വയറുകള്‍, ട്രാന്‍സ്ഫോമറുകള്‍ തുടങ്ങിയവ മാറ്റി സ്ഥാപിക്കുക, ബില്ലിലെ അപാ കതകള്‍ പരിഹരിക്കുക, അന്യരുടെ ഭൂമിക്കു മുകളിലൂടെ വൈദ്യുത ലൈന്‍ കടന്നു പോകുന്ന തു സംബന്ധിച്ച തര്‍ക്കം പരിഹരിക്കുക തുടങ്ങിയവയാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള അദാലത്തിനെക്കുറിച്ച് വിശദീകരിച്ചു.

കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍, വികെസി മമ്മദ് കോയ, കാരാട്ട് റസാഖ്, പാറയ്ക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇടുക്കിയില്‍ സാമൂഹിക അടുക്കള സജീവo

ഇടുക്കി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങി യപ്പോള്‍ ദൈനംദിന തൊഴില്‍ ഇല്ലാതെയായ നിരവധിപേരാണ് സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുന്നത്. ലോക്ഡൗണ്‍ അഞ്ചാം ദിവസമായതോടെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ക...തുട൪ന്ന് വായിക്കുക


കോവിഡ് മരണം ആശങ്ക വേണ്ട : വി എസ് സുനിൽകുമാർ

കൊച്ചി :കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഗൾഫിൽനിന്നെത്തിയ എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരനാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്. മാർച്ച് 22 മുതൽ കള...തുട൪ന്ന് വായിക്കുക


അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ്

കൊടുങ്ങല്ലൂർ: അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസെ ടുത്തു. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ മെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേസ്. 60 മില്ലി ആയുർവേദ സാനിറ്റൈസറിന് 93 രൂപ ഈടാക്കി യതിനാണ് കടയുടമയ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 കൊല്ലത്തു സാമൂഹ്യ അടുക്കളകള്‍ സജീവം: ഭക്ഷണം കഴിച്ചത് 16,957 പേര്‍

കൊല്ലം : കോവിഡ് 19 സാമൂഹ്യ അടുക്കളകള്‍ സജീവം ഭക്ഷണം കഴിച്ചത് 16,957 പേര്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച സാമൂഹ്യ അടുക്കളകളില്‍ 16,957 പേരാണ് ഇന്ന് (മാര്‍ച്ച് 28) ഭക്ഷണം കഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ എഴുപത്തിനാല...തുട൪ന്ന് വായിക്കുക


കോവിഡ് 19: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും: എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കും

സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ 95 മാസ്‌ക്, ബയോ മെഡിക്കൽ ഉപകരണങ്ങൾ,...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

തിരു: കോവിഡിൽനിന്നുള്ള അതിജീവനത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യർഥന നട ത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: മത സാമുദായിക നേതാക്കളുടെ പിന്തുണ ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാ നിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്ക...തുട൪ന്ന് വായിക്കുക


കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ രാവി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജ യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കുംകൊല്ലം,പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരിക...തുട൪ന്ന് വായിക്കുക


നാടോടികളുടെ സുരക്ഷയ്ക്കും ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

വലപ്പാട് : കോവിഡ് 19 ന്റെ ആശങ്കയിൽ എല്ലാവരും വീടിനകത്ത് ഇരിക്കണമെന്നത് കർശനമാക്കി യപ്പോൾ നാടോടികളായ കൊച്ചു കുട്ടികളടങ്ങിയ സംഘത്തിന് എവിടെപ്പോകും എന്നത് ആശങ്ക യായി. ഇവർ കഴിഞ്ഞിരുന്ന പാലപ്പെട്ടിയിലെ പറമ്പിൽ നിന്ന് ഇവരെ സരസ്വതി വിലാസം യു.പി. സ്‌കൂളിലേയ്...തുട൪ന്ന് വായിക്കുക


കേരളത്തിലുള്ള യുപി സ്വദേശികൾക്കായി ഹെൽപ്പ്‌ലൈൻ

തിരു: കോവിഡ് 19നെ തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ തങ്ങേ ണ്ടിവരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി. 6386725278 (മിനിസ്തി എസ്.), 70...തുട൪ന്ന് വായിക്കുക


ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെപ്രതിരോധ ത്തിനായി ടാറ്റ ട്രസ്റ്റു കളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 1500 കോടി രൂപ നല്കുമെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റ അറിയിച്ചു. രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാ...തുട൪ന്ന് വായിക്കുക


കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

തിരു: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കി ലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്...തുട൪ന്ന് വായിക്കുക


ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

കോവിഡ് -19 എന്ന മഹാമാരിയുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാനാവാതെ പകച്ച് നിൽ ക്കുകയാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്രവിദഗ്ധർ. കേരളത്തിലെ ആരോഗ്യമേഖലയൊന്നാകെ ഈ രോഗത്തെ കീഴടക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂ ഹിക വ്യാപനം ഉണ്ടാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.