Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്

18/2/2020

തിരു: അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്സ് സെയില്‍സ് മാനേജര്‍ സുധീര്‍മേത്തയും തമ്മില്‍ ധാരണാപത്രം ഒപ്പ് വച്ചു. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് വലിയൊരു ആശ്വാസമാകും. ധാരണയുടെ അടി സ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും.

നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസി ക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രസ്തുത ഇളവ് ലഭിക്കും. നാടി ന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് കാലാകാലങ്ങളായി ഉയര്‍ന്ന യാത്രാനിരക്ക് മൂല മുള്ള ബുദ്ധിമുട്ടിന് ഒരു പരിധി വരെ നോര്‍ക്ക ഫെയര്‍ ആശ്വാസകരമാകും. നോര്‍ക്കറൂട്ട്സ് ഐ ഡി കാര്‍ഡുടമകള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതല്‍ ലഭിക്കും. നേരത്തേ നോര്‍ക്ക റൂട്ട്സും ഒമാന്‍ എയര്‍വേയ്സുമായി ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നോര്‍ക്ക ഫെയര്‍ ഒമാന്‍ എയര്‍വേയ്സില്‍ നിലവില്‍ ഉണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സി പ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍, ജോയിന്‍റ് സെക്രട്ടറി കെ.ജനാര്‍ദ്ദനന്‍,നോര്‍ക്ക റൂട്സ് ജനറല്‍ മാനേജര്‍ ഡി.ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുവൈറ്റ് എയര്‍വേയ്സിന്‍റെ വെബ്സെറ്റിലൂടെയും എയര്‍വേയ്സിന്‍റെ ഇന്ത്യയിലെ സെയില്‍സ് ഓഫീസു കള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി NORKA20 എന്ന Promo Code ഉപയോഗിക്കാവുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.കുടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും),0091 8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇടുക്കിയില്‍ സാമൂഹിക അടുക്കള സജീവo

ഇടുക്കി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങി യപ്പോള്‍ ദൈനംദിന തൊഴില്‍ ഇല്ലാതെയായ നിരവധിപേരാണ് സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുന്നത്. ലോക്ഡൗണ്‍ അഞ്ചാം ദിവസമായതോടെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ക...തുട൪ന്ന് വായിക്കുക


കോവിഡ് മരണം ആശങ്ക വേണ്ട : വി എസ് സുനിൽകുമാർ

കൊച്ചി :കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഗൾഫിൽനിന്നെത്തിയ എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരനാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്. മാർച്ച് 22 മുതൽ കള...തുട൪ന്ന് വായിക്കുക


അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ്

കൊടുങ്ങല്ലൂർ: അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസെ ടുത്തു. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ മെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേസ്. 60 മില്ലി ആയുർവേദ സാനിറ്റൈസറിന് 93 രൂപ ഈടാക്കി യതിനാണ് കടയുടമയ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 കൊല്ലത്തു സാമൂഹ്യ അടുക്കളകള്‍ സജീവം: ഭക്ഷണം കഴിച്ചത് 16,957 പേര്‍

കൊല്ലം : കോവിഡ് 19 സാമൂഹ്യ അടുക്കളകള്‍ സജീവം ഭക്ഷണം കഴിച്ചത് 16,957 പേര്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച സാമൂഹ്യ അടുക്കളകളില്‍ 16,957 പേരാണ് ഇന്ന് (മാര്‍ച്ച് 28) ഭക്ഷണം കഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ എഴുപത്തിനാല...തുട൪ന്ന് വായിക്കുക


കോവിഡ് 19: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും: എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കും

സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ 95 മാസ്‌ക്, ബയോ മെഡിക്കൽ ഉപകരണങ്ങൾ,...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

തിരു: കോവിഡിൽനിന്നുള്ള അതിജീവനത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യർഥന നട ത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: മത സാമുദായിക നേതാക്കളുടെ പിന്തുണ ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാ നിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്ക...തുട൪ന്ന് വായിക്കുക


കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ രാവി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജ യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കുംകൊല്ലം,പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരിക...തുട൪ന്ന് വായിക്കുക


നാടോടികളുടെ സുരക്ഷയ്ക്കും ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

വലപ്പാട് : കോവിഡ് 19 ന്റെ ആശങ്കയിൽ എല്ലാവരും വീടിനകത്ത് ഇരിക്കണമെന്നത് കർശനമാക്കി യപ്പോൾ നാടോടികളായ കൊച്ചു കുട്ടികളടങ്ങിയ സംഘത്തിന് എവിടെപ്പോകും എന്നത് ആശങ്ക യായി. ഇവർ കഴിഞ്ഞിരുന്ന പാലപ്പെട്ടിയിലെ പറമ്പിൽ നിന്ന് ഇവരെ സരസ്വതി വിലാസം യു.പി. സ്‌കൂളിലേയ്...തുട൪ന്ന് വായിക്കുക


കേരളത്തിലുള്ള യുപി സ്വദേശികൾക്കായി ഹെൽപ്പ്‌ലൈൻ

തിരു: കോവിഡ് 19നെ തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ തങ്ങേ ണ്ടിവരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി. 6386725278 (മിനിസ്തി എസ്.), 70...തുട൪ന്ന് വായിക്കുക


ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെപ്രതിരോധ ത്തിനായി ടാറ്റ ട്രസ്റ്റു കളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 1500 കോടി രൂപ നല്കുമെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റ അറിയിച്ചു. രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാ...തുട൪ന്ന് വായിക്കുക


കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

തിരു: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കി ലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്...തുട൪ന്ന് വായിക്കുക


ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

കോവിഡ് -19 എന്ന മഹാമാരിയുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാനാവാതെ പകച്ച് നിൽ ക്കുകയാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്രവിദഗ്ധർ. കേരളത്തിലെ ആരോഗ്യമേഖലയൊന്നാകെ ഈ രോഗത്തെ കീഴടക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂ ഹിക വ്യാപനം ഉണ്ടാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.