Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ സജിത ആദ്യവനിതാ എക്‌സൈസ്‌ ഇൻസ്‌പെക്ടറായി യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ് ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ്

ആരോഗ്യം

കൂടുതല്‍ 

കൊറോണ വൈറസ്: സംസ്ഥാനത്ത് 2246 പേര്‍ നിരീക്ഷണത്തില്‍ : 120 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

17/2/2020

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2233 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 423 സാമ്പിളുകള്‍ എന്‍. ഐ. വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 406 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേരെഡിസ്ചാര്‍ജ് ചെയ്തു.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നിന്നും എത്തി ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയു ന്ന 115 പേര്‍ക്കും കേരളത്തിലേക്ക് വരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ കേരളത്തിലെത്തി യാല്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ഗ നിര്‍ദേശ ങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളെക്കുറി ച്ചും ഇവരുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നല്‍കും. എയര്‍ പോര്‍ട്ടില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ നേരെ വീട്ടിലേക്ക് തന്നെ പോകണം. കേരളത്തില്‍ തിരിച്ചെത്തിയാലും ഡല്‍ഹിയില്‍ എത്തിയ തീയതി മുതല്‍ മൊത്തം 28 ദിവസം അവര്‍ വീടു കളില്‍ ഐസോലേഷനില്‍ കഴിയേണ്ടതാണ്. ഇക്കാര്യത്തിലുള്ള സംശയ നിവാരണത്തിനും ആരോഗ്യ-മാനസിക പിന്തുണയ്ക്കും ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരു കളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 120 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രത തുടരു കയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 11.02.2020 ലെ മാര്‍ഗനിര്‍ദേ ശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേ ണ്ടതുമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് പരിശോധനയ്ക്കായി നടത്തുന്ന ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോ ഗ്യ വകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയാനും സമ്പർക്കം വഴി രോഗികൾ കൂടുന്ന സാഹചര്യ ത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കാൻ കോവിഡ് വ്യാപനം കൂടുത ലുള്ള സ്ഥലങ്ങളില...തുട൪ന്ന് വായിക്കുക


മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു

മേത്തല : പിഎച്ച്‌സി മേത്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും ആനാപ്പുഴ നഗര കുടുംബാരോഗ്യകേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതി തുടങ്ങുന്നതിന്റെയും ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവ്വഹിച്ചു. കൊടുങ്ങല്...തുട൪ന്ന് വായിക്കുക


അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് 5500 ന്യൂട്രിബാറുകള്‍ ലഭ്യമാക്കും കുട്ടികളിലെ പോഷകക്കുറവ് പരിഹാരിക്കാന്‍ തേനമൃത്

കൊല്ലം : കുട്ടികളിലെ പോഷക കുറവ് പരിഹരിക്കുന്നതിന് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗ മായി അങ്കണവാടികള്‍ വഴി 5500 ന്യൂട്രിബാറുകള്‍ നല്‍കും. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി തയ്യാറാക്കിയ തേനമൃത് ന്യൂട്രിബാറുകളു ടെ ജില്ലാത...തുട൪ന്ന് വായിക്കുക


കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സി.ടി. സ്‌കാന്‍ ഉദ്ഘാടനം ജൂലൈ 15 ന്

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ സി.ടി. സ്‌കാന്‍ ഉദ്ഘാടനം ജൂലൈ 15 ഉച്ചക്ക് 12.30ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വീഡിയോകോണ്‍ ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. കെ.ദാസന്‍ എംഎല്‍എഅധ്യക്ഷതവഹിക്കും. 2.59 കോടി രൂപ ചെലവിലാണ് സി.ടി സ്‌കാന്‍ സജ്ജമാക്കിയത്.മലബാറ...തുട൪ന്ന് വായിക്കുക


കോവിഡ് 19 രോഗികളില്‍ സിങ്കിവിര്‍-എച്ചിന് പ്രതീക്ഷാര്‍ഹമായ ഇടക്കാല ഫലം: പങ്കജകസ്തൂരി

(പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍) തിരു: കോവിഡ് 19 മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കിടയില്‍ സിങ്കിവിര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതാ യി പങ്കജകസ്തൂരി ഹെര്‍ബല്‍...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; 19 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ : ജില്ലയില്‍ 17 പേര്‍ക്ക് ഇന്നലെ (ജൂലൈ 12) കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡിഎസ്സി, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടു പേര്‍. കോവിഡ് ബാധിച്ച് വിവിധ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന്(ജൂലൈ 12) മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

പത്തനംതിട്ട : ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ വേഗത്തില്‍ കോവിഡ് രോഗികളെ കണ്ടെ ത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 10 ന് ആരംഭിച്ച റാപിഡ് ടെസ്റ്റില്‍ 286 പേരുടെ സ്രവം പരിശോധിച്ചു. ഇതുവരെ 28 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ജില്ലയില്‍ ജൂലൈ ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: അടൂരില്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും

അടൂര്‍ : കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതപ്പെടു ത്തുന്നതിന്റെ ഭാഗമായി അടൂര്‍ ശ്രീമൂലം, പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റുകളുടെ പ്രവര്‍ത്ത നങ്ങള്‍ നിയന്ത്രിക്കാന്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ അ...തുട൪ന്ന് വായിക്കുക


ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകം - മുഖ്യമന്ത്രി

തിരു: ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു.ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗ നിർണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ...തുട൪ന്ന് വായിക്കുക


ജനസംഖ്യാ ദിനാചരണം: ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരു: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തി ല്‍ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ വിവിധ ഗുണഭോക്താക്കള്‍ക്കുവേണ്ടിഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും പെണ്‍കു...തുട൪ന്ന് വായിക്കുക


കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ -ഒറ്റയ്ക്കല്ല ഒപ്പമുണ്ട് - ഇതുവരെ സേവനംനല്‍കി യത് 68,814 കുട്ടികള്‍ക്ക്

തിരു: കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന തിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി -ഒറ്റയ്ക്കല്ല ഒപ്പമുണ്ട്- സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകു...തുട൪ന്ന് വായിക്കുക


റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യ ത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെ ടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍.ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമു...തുട൪ന്ന് വായിക്കുക


വയോജന വിശ്രമ കേന്ദ്രം തുറന്നു

കോഴിക്കോട് : പുറമേരി ഗ്രാമ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച വിനോദ വിശ്രമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. അച്യുതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇക്കാലത്ത് പ്രായമായവര്‍ വീടുകളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും സമപ്രാ...തുട൪ന്ന് വായിക്കുക


കൂടെയുണ്ട് അങ്കണവാടികള്‍: മൂന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു:നവജാത ശിശുപരിചരണം, ജനസംഖ്യാദിനം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച കൂടെയുണ്ട്- അങ്കണവാടികള്‍- പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ വളരെപ്പെ ട്ടന്ന് ഗുരുത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.