Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

മായം ചേര്‍ത്ത പാല്‍ പിടിച്ചെടുത്തു

16/2/2020

മീനാക്ഷിപുരം : തമിഴ്‌നാട്ടിലെ ദിണ്ടിക്കലില്‍ നിന്നുംകേരളത്തിലേക്ക് വിതരണത്തിനായികൊണ്ടു വന്ന മായം ചേര്‍ത്ത പാല്‍ ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടു ത്തു. അറ്റ്‌മോസ് ഫാം ഫ്രഷ് എന്ന പേരില്‍ തിരുപ്പൂര്‍ ഡയറി ആന്‍ഡ് ഫുഡ് കമ്പനിയില്‍ നിന്നും വന്ന പാലിലാണ് മാള്‍ട്ടോടെക്‌സട്രിനെന്ന പദാര്‍ഥം കലര്‍ത്തിയതായി കണ്ടെത്തിയത്.

അറ്റ്‌മോസ് ഫാം ഫ്രഷ് പാലില്‍ മാള്‍ട്ടോടെക്‌സട്രിന്‍ കണ്ടെത്തിയത്തിനെ തുടര്‍ന്ന് ഫെബ്രുവരി 11 ന് 3116 ലിറ്റര്‍ പാല്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയും പാല്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫെബ്രുവരി 13 നും ഇതേ കമ്പനിയില്‍ നിന്നും വന്ന പാലില്‍ മാള്‍ട്ടോടെക്‌ സട്രിന്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 7012 ലിറ്റര്‍ പാല്‍ പിടികൂടി കേരളത്തിലേക്ക് പ്ര വേശിക്കാന്‍ അനുവദിക്കാതെ വീണ്ടും തിരിച്ചയച്ചു. ഇതിനും മുന്നോടിയായി ജനുവരി 17 ന് അറ്റ്‌ മോസ് ഫാം ഫ്രഷ് കമ്പനിയുടെ പാലില്‍ ഗുണനിലവാരക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മീനാ ക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ പിടികൂടുകയും നിയമനടപടികള്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈ മാറുകയും ചെയ്തിരുന്നതായി ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1133 കേസുകള്‍; 1283 അറസ്റ്റ്; പിടിച്ചെടുത്തത് 567 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1133 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1283 പേരാണ്. 567 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


ബെവ്കോയുടെ പേരില്‍ വ്യാജ ആപ്പ് : ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും

തിരു; മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരി...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരു: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കി ല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടി ലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെ ടെ ക...തുട൪ന്ന് വായിക്കുക


കോവിഡ് സാഹചര്യം എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച ചെയ്തു

തിരു: വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജന പ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായുംമുഖ്യ മന്ത്രി പിണറായി വിജയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നും 187 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് 187 പ്രവാസികള്‍ കൂടി ജന്മനാടില്‍ തിരിച്ചെത്തി. മലപ്പുറം ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുമായി ഐ. എക്സ് - 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് (മെയ് 26) രാത്രി ഒമ്പതിനാണ...തുട൪ന്ന് വായിക്കുക


അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അടിമാലി : രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥി യെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായപണിക്കന്‍കുടികൊ...തുട൪ന്ന് വായിക്കുക


കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരു: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍...തുട൪ന്ന് വായിക്കുക


കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം

തിരുവനന്തപുരം: മരുന്ന് നിര്‍മ്മാണരംഗത്തെ ഏക പൊതുമേഖലാസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. 66.25 കോടി രൂപയുടെ ഉല്‍പ്പാദനവും 53.76 കോടിരൂപയുടെ വിറ്റുവര വു...തുട൪ന്ന് വായിക്കുക


വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന

തിരു:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാപോലീ സ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (26.05.20) ഇന്ന് 718 കേസുകള്‍; 857 അറസ്റ്റ്; പിടിച്ചെടു ത്തത് 292 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 718 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 857 പേരാണ്. 292 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

ഫോട്ടോക്യാപ്ഷന്‍ : മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വനിതാ ശുചീകരണത്തൊഴിലാളിക്ക് ഗം ബൂട്ട് സമ്മാനിക്കുന്നു) തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണ തൊഴി ലാളികളെ ...തുട൪ന്ന് വായിക്കുക


സന്നദ്ധപ്രവര്‍ത്തകരെ പോലീസ് വോളന്‍റിയര്‍മാരായി നിയോഗിക്കും

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ തിരഞ്ഞെടുക്ക പ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇനി മുതല്‍ പോലീസിനും ലഭിക്കുമെന്ന് സംസ്ഥാന പോ ലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് വോളന്‍റിയര്‍മാര്‍ എന്നാണ് ഇവ...തുട൪ന്ന് വായിക്കുക


പരീക്ഷ : സ്കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

തിരു: ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൌകര്യമില്ലാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം:പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

(പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായഅജയ കുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ...തുട൪ന്ന് വായിക്കുക


മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.