Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

അറിയിപ്പുകള്‍

കൂടുതല്‍ 

ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം : മുഖ്യമന്ത്രി

15/2/2020

കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗര ത്വ ഭേദഗതി നിയമത്തിൻ്റെ കൂടെ തന്നെ ഒരുക്കിയിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നും സെൻസസിനോട് ഒപ്പം പൗരത്വ രജിസ്റ്റർ തയ്യാറാക്കാനാണ് രാജ്യമാകെ കേന്ദ്ര സർക്കാർ നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കൃതി പുസ്തകോത്സവത്തിൽ ഇന്ത്യൻ ജനാധിപത്യം നേരി ടുന്ന വെല്ലുവിളികൾ എന്നവിഷയത്തിൽസംസാരിക്കുകയായിരുന്നുഅദ്ദേഹം.

നമ്മുടെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചി രുന്നു. ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ കാര്യവും ഇവിടെ ഉദിക്കുന്നില്ല. സെൻസസ് എടുക്കാൻ കേരളം തയ്യാറാണ് എന്നാൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിൻ്റെ ഭാഗമായുള്ള കണക്കെടുപ്പുകൾ നടത്താൻ കേരളം തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ നിലപാട് കേന്ദ്ര സർക്കാരി നെയും കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാരേയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യ ത്തിൽ കേരളത്തി ൽ ആശങ്കയില്ല. ഇന്ത്യയിൽ ആകെയുള്ള ഈനിയമംതിരു ത്തിക്കുന്നതിന് കൂടുതൽ ശക്തമായ നിലപാട് തുടരേണ്ടതുണ്ട്. ഇപ്പോൾ ഉള്ള തിനേക്കാൾ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘ ടിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാവരും ഒന്നിച്ച് ഇറങ്ങേണ്ട സാഹചര്യമാണ് ഇവിടെയുള്ള ത്. നമ്മുടെ രാജ്യം പൊരുതി നേടിയ ജനാധിപത്യം, നമ്മുടെ ഭരണഘടന അതിൻ്റെ ഭാഗമായുള്ള മതനിരപേക്ഷത , സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ ഭാഗമായി നാം ഉയർത്തിയ മൂല്യങ്ങൾ ഒന്നും നഷ്ടപ്പെടുത്താൻ നാം അനുവദി ക്കില്ല എന്ന നിലപാട് തുടർന്നും നമുക്ക് സ്വീകരിക്കാൻ ആവണം എന്നും അതിനെല്ലാവരും ഒന്നിച്ചിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യം സമര പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങളാകെ ഉൾകൊണ്ട് കൊണ്ടാണ് ഭരണഘടന തയ്യാറാ ക്കിയത്.ഒരു ദിവസം കൊണ്ടോ ഏതാനുംനാളുകൊണ്ടോ തയ്യാറാക്കിയതല്ല ഭരണഘടന.സ്വാത ന്ത്ര്യ സമര പ്രസ്ഥാനങ്ങൾ അന്ന് ഉയർ ത്തിയ മൂല്യങ്ങൾ നമ്മുടെ ഭരണഘടനയ്ക്ക് സ്വാംശീകരിക്കാൻ കഴിഞ്ഞു. ഇത് നാം ഗൗരവമായി കാണണം. ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യസമര പ്രസ്ഥാ നങ്ങളുടെ ഉൽപ്പന്നമാണ് എന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് വേദിയിൽ,ലളിതാംബിക അന്തർജ്ജനം രചിച്ച ശകുന്തള എന്ന തിര ക്കഥയുടെ പുസ്തക പ്രകാശനം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ കയ്യിൽനിന്നും എംഎൽഎ റ്റി.ജെ വിനോദ് പുസ്തകം ഏറ്റു വാങ്ങി.

സഹകരണ വകുപ്പിൻ്റെയും സഹകരണ സ്ഥാപനങ്ങളുടെയും ആധികാരിക വിവരങ്ങൾ അടങ്ങുന്ന കോപ്പറേറ്റീവ് ഗൈഡ്, പ്രശസ്ത നോവലിസ്റ്റ് സി. രാധാ കൃഷ്ണൻ്റെ തീക്കടൽ കടഞ്ഞ തിരുമധുരം എന്ന നോവലിനെ അടിസ്ഥാനമാ ക്കി പ്രശസ്ത ഫോട്ടോഗ്രാഫർ ബി മനോജ് തയ്യാറാക്കിയ ചിത്രങ്ങളുടെ സമാ ഹാരം തീക്കടൽ തുറമുഖങ്ങൾ,തേൻ മണക്കും വാക്കുകൾഎന്നീ പുസ്തകങ്ങ ളുടെയും പ്രകാശനം വേദിയിൽ നടത്തി.

സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, എം എൽ എ റ്റി.ജെ വിനോദ് , ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇടുക്കിയില്‍ സാമൂഹിക അടുക്കള സജീവo

ഇടുക്കി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങി യപ്പോള്‍ ദൈനംദിന തൊഴില്‍ ഇല്ലാതെയായ നിരവധിപേരാണ് സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുന്നത്. ലോക്ഡൗണ്‍ അഞ്ചാം ദിവസമായതോടെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ക...തുട൪ന്ന് വായിക്കുക


കോവിഡ് മരണം ആശങ്ക വേണ്ട : വി എസ് സുനിൽകുമാർ

കൊച്ചി :കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഗൾഫിൽനിന്നെത്തിയ എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരനാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്. മാർച്ച് 22 മുതൽ കള...തുട൪ന്ന് വായിക്കുക


അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ്

കൊടുങ്ങല്ലൂർ: അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസെ ടുത്തു. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ മെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേസ്. 60 മില്ലി ആയുർവേദ സാനിറ്റൈസറിന് 93 രൂപ ഈടാക്കി യതിനാണ് കടയുടമയ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 കൊല്ലത്തു സാമൂഹ്യ അടുക്കളകള്‍ സജീവം: ഭക്ഷണം കഴിച്ചത് 16,957 പേര്‍

കൊല്ലം : കോവിഡ് 19 സാമൂഹ്യ അടുക്കളകള്‍ സജീവം ഭക്ഷണം കഴിച്ചത് 16,957 പേര്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച സാമൂഹ്യ അടുക്കളകളില്‍ 16,957 പേരാണ് ഇന്ന് (മാര്‍ച്ച് 28) ഭക്ഷണം കഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ എഴുപത്തിനാല...തുട൪ന്ന് വായിക്കുക


കോവിഡ് 19: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും: എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കും

സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ 95 മാസ്‌ക്, ബയോ മെഡിക്കൽ ഉപകരണങ്ങൾ,...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

തിരു: കോവിഡിൽനിന്നുള്ള അതിജീവനത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യർഥന നട ത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: മത സാമുദായിക നേതാക്കളുടെ പിന്തുണ ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാ നിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്ക...തുട൪ന്ന് വായിക്കുക


കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ രാവി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജ യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കുംകൊല്ലം,പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരിക...തുട൪ന്ന് വായിക്കുക


നാടോടികളുടെ സുരക്ഷയ്ക്കും ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

വലപ്പാട് : കോവിഡ് 19 ന്റെ ആശങ്കയിൽ എല്ലാവരും വീടിനകത്ത് ഇരിക്കണമെന്നത് കർശനമാക്കി യപ്പോൾ നാടോടികളായ കൊച്ചു കുട്ടികളടങ്ങിയ സംഘത്തിന് എവിടെപ്പോകും എന്നത് ആശങ്ക യായി. ഇവർ കഴിഞ്ഞിരുന്ന പാലപ്പെട്ടിയിലെ പറമ്പിൽ നിന്ന് ഇവരെ സരസ്വതി വിലാസം യു.പി. സ്‌കൂളിലേയ്...തുട൪ന്ന് വായിക്കുക


കേരളത്തിലുള്ള യുപി സ്വദേശികൾക്കായി ഹെൽപ്പ്‌ലൈൻ

തിരു: കോവിഡ് 19നെ തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ തങ്ങേ ണ്ടിവരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി. 6386725278 (മിനിസ്തി എസ്.), 70...തുട൪ന്ന് വായിക്കുക


ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെപ്രതിരോധ ത്തിനായി ടാറ്റ ട്രസ്റ്റു കളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 1500 കോടി രൂപ നല്കുമെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റ അറിയിച്ചു. രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാ...തുട൪ന്ന് വായിക്കുക


കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

തിരു: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കി ലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്...തുട൪ന്ന് വായിക്കുക


ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

കോവിഡ് -19 എന്ന മഹാമാരിയുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാനാവാതെ പകച്ച് നിൽ ക്കുകയാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്രവിദഗ്ധർ. കേരളത്തിലെ ആരോഗ്യമേഖലയൊന്നാകെ ഈ രോഗത്തെ കീഴടക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂ ഹിക വ്യാപനം ഉണ്ടാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.