Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

15/2/2020

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതി കള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയസൈ ബര്‍ ഡോം സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനവും, ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച മുഖ്യമന്ത്രി റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയുടെയും ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. മറൈന്‍ ഡ്രൈവില്‍ നിര്‍മ്മിക്കുന്ന കൊച്ചി പോലീസ് കോംപ്ലെക്‌സിന്റെമാതൃകയും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ മയക്ക് മരുന്ന് വ്യാപനത്തെ ചെറുക്കുന്നതിനായി കൊച്ചി പോലീസ് ആവിഷ്‌കരിച്ച യോദ്ധാവ് മോബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യ മന്ത്രി മയക്കുമരുന്നിനെതിരെ പോരാടാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

ജനങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും രക്ഷിക്കാനാണ് സൈ ബര്‍ ഡോമിന് രൂപം നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും തടയുകയും മാത്രമല്ല സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും സൈബര്‍ ഡോമിന്റെ ചുമതലയാണെന്ന് വ്യക്തമാക്കി. ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രെജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അന്വേഷിക്കുന്നതിനായാണ് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ രൂപീകരിച്ചിട്ടുള്ളത്. വിവര സാങ്കേതിക മേഖലയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ നിയമിച്ചിട്ടുള്ളത്. ഓണ്‍ ലൈന്‍ സാമ്പ ത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ അന്വേഷ ണം നടത്താന്‍ സൈബര്‍ പോലീസ് സ്‌റ്റേഷന് സാധിക്കും. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലൂടെ സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അതി വേഗം നടപടി സ്വീകരിക്കാന്‍ സാധിക്കും.

കുറ്റാന്വേഷണ മേഖലയില്‍ ശാസ്്ത്രീയ തെളിവുകള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി തിരുവനന്തപുരം, കണ്ണൂര്‍,തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഫോറന്‍സിക് സയന്‍സ് ലബോ റട്ടറികള്‍ക്ക് പുറമേ നാലാമതായി കൊച്ചിയില്‍ ആരംഭിച്ച ഫോറന്‍സിക് സയന്‍സ് ലബോറട്ടറി യില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായുള്ള വിപുലമായ സൗകര്യങ്ങ ളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കേസുകളിലെ അന്വേഷണ പുരോഗതിയില്‍ വേഗത കൈ വരിക്കാന്‍ പുതിയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബ ന്ധിച്ച് ആര്‍ ? എവിടെ ? എപ്പോള്‍ ? എന്നീ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന യോദ്ധാവ് മോബൈല്‍ ആപ്പില്‍ വിവരം കൈമാറുന്നവരുടെ വിവരങ്ങള്‍ പരിപൂര്‍ണ്ണ സുരക്ഷിതമായിരി ക്കും. പോലീസിന്റെ 9995966666 എന്ന നമ്പറില്‍ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. വിവരം കൈമാറുന്ന വ്യക്തിയെ പോലീസിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്തവിധമാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

പോലീസിന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതി ജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകളുടെ തറക്കല്ലി ടല്‍ നിര്‍വ്വഹിച്ചതായി അറിയിച്ചു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പി.ടി തോമസ് എം.എല്‍. എ രാജ്യത്തിന് മാതൃകയായ കേരള പോലീസിന് അതിന്റെ പ്രശസ്തി നിലനിര്‍ത്തി മുന്നേറാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.

ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വെര്‍ച്ച്വല്‍ കോടതികള്‍യാഥാര്‍ ത്ഥ്യമാകുന്ന കാലത്ത് പോലീസ് വകുപ്പും ആധുനികവത്കരണത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുകയാണെന്ന് അറിയിച്ചു. അടുത്ത ഓഗസ്റ്റ് മാസത്തോടെ പേപ്പര്‍രഹിത- മനുഷ്യരഹിത പോലീസ് സ്‌റ്റേഷന്‍ ഇന്‍ഫോപാര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ.ജെ മാക്‌സി എം.എല്‍.എ, കൊച്ചിമേയര്‍ സൗമിനി ജെയിന്‍, തൃക്കാക്കര നഗര സഭ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍, പോലീസ് കമ്മീഷ്ണര്‍ വിജയ് സാഖറേ, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി, ജില്ലാ കളക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇടുക്കിയില്‍ സാമൂഹിക അടുക്കള സജീവo

ഇടുക്കി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങി യപ്പോള്‍ ദൈനംദിന തൊഴില്‍ ഇല്ലാതെയായ നിരവധിപേരാണ് സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുന്നത്. ലോക്ഡൗണ്‍ അഞ്ചാം ദിവസമായതോടെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ക...തുട൪ന്ന് വായിക്കുക


കോവിഡ് മരണം ആശങ്ക വേണ്ട : വി എസ് സുനിൽകുമാർ

കൊച്ചി :കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഗൾഫിൽനിന്നെത്തിയ എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരനാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്. മാർച്ച് 22 മുതൽ കള...തുട൪ന്ന് വായിക്കുക


അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ്

കൊടുങ്ങല്ലൂർ: അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസെ ടുത്തു. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ മെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേസ്. 60 മില്ലി ആയുർവേദ സാനിറ്റൈസറിന് 93 രൂപ ഈടാക്കി യതിനാണ് കടയുടമയ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 കൊല്ലത്തു സാമൂഹ്യ അടുക്കളകള്‍ സജീവം: ഭക്ഷണം കഴിച്ചത് 16,957 പേര്‍

കൊല്ലം : കോവിഡ് 19 സാമൂഹ്യ അടുക്കളകള്‍ സജീവം ഭക്ഷണം കഴിച്ചത് 16,957 പേര്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച സാമൂഹ്യ അടുക്കളകളില്‍ 16,957 പേരാണ് ഇന്ന് (മാര്‍ച്ച് 28) ഭക്ഷണം കഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ എഴുപത്തിനാല...തുട൪ന്ന് വായിക്കുക


കോവിഡ് 19: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും: എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കും

സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ 95 മാസ്‌ക്, ബയോ മെഡിക്കൽ ഉപകരണങ്ങൾ,...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

തിരു: കോവിഡിൽനിന്നുള്ള അതിജീവനത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യർഥന നട ത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: മത സാമുദായിക നേതാക്കളുടെ പിന്തുണ ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാ നിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്ക...തുട൪ന്ന് വായിക്കുക


കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ രാവി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജ യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കുംകൊല്ലം,പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരിക...തുട൪ന്ന് വായിക്കുക


നാടോടികളുടെ സുരക്ഷയ്ക്കും ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

വലപ്പാട് : കോവിഡ് 19 ന്റെ ആശങ്കയിൽ എല്ലാവരും വീടിനകത്ത് ഇരിക്കണമെന്നത് കർശനമാക്കി യപ്പോൾ നാടോടികളായ കൊച്ചു കുട്ടികളടങ്ങിയ സംഘത്തിന് എവിടെപ്പോകും എന്നത് ആശങ്ക യായി. ഇവർ കഴിഞ്ഞിരുന്ന പാലപ്പെട്ടിയിലെ പറമ്പിൽ നിന്ന് ഇവരെ സരസ്വതി വിലാസം യു.പി. സ്‌കൂളിലേയ്...തുട൪ന്ന് വായിക്കുക


കേരളത്തിലുള്ള യുപി സ്വദേശികൾക്കായി ഹെൽപ്പ്‌ലൈൻ

തിരു: കോവിഡ് 19നെ തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ തങ്ങേ ണ്ടിവരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി. 6386725278 (മിനിസ്തി എസ്.), 70...തുട൪ന്ന് വായിക്കുക


ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെപ്രതിരോധ ത്തിനായി ടാറ്റ ട്രസ്റ്റു കളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 1500 കോടി രൂപ നല്കുമെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റ അറിയിച്ചു. രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാ...തുട൪ന്ന് വായിക്കുക


കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

തിരു: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കി ലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്...തുട൪ന്ന് വായിക്കുക


ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

കോവിഡ് -19 എന്ന മഹാമാരിയുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാനാവാതെ പകച്ച് നിൽ ക്കുകയാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്രവിദഗ്ധർ. കേരളത്തിലെ ആരോഗ്യമേഖലയൊന്നാകെ ഈ രോഗത്തെ കീഴടക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂ ഹിക വ്യാപനം ഉണ്ടാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.