Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

ആരോഗ്യം

കൂടുതല്‍ 

ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി

14/2/2020

(ചിത്രം: ഹൃദയ അറയിൽ നിന്നും നീക്കം ചെയ്ത മുഴ ) തിരു: ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ശ്വാസം മുട്ടലും വയറിനു പെരുക്കവുമായാണ് 49കാരി വീട്ടമ്മ കാർഡിയോളജി വിഭാഗം പ്രൊഫ സർ ഡോ.ജോർജ് കോശിയെ സമീപിച്ചത്. പരിശോധനയിൽ ഹൃദയവാൽവിന് ചുരുക്കവും വീണ്ടും പരിശോധിച്ചപ്പോൾ ഇടത്തേ ഹൃദയ അറയിൽ ഒരു മുഴ കണ്ടെത്തുകയുമായിരുന്നു.

ഇടത്തേ അറയിൽ നിന്നും വാൽവ് തുളച്ച് മുഴമറ്റൊരു അറയിലേയ്ക്ക് വ്യാപിച്ച നിലയിലായി രുന്നു. അപൂര്‍വവും അപകടകരവുമായ അവസ്ഥയായതിനാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷ ണി നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയ തീരുമാനിച്ചു. കാർഡിയോ തൊറാസിക് വിഭാഗം പ്രൊഫസർ ഡോ.വി.സുരേഷ് കുമാറിന്റെ നേതൃത്യത്തിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് പരിശോധനയില്‍ രോഗിയുടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ ഒരു വലിയ കാന്‍സര്‍മുഴ വളരുന്നതായും അത് കഴുത്തിലെ കഴലകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തതായി കണ്ടെത്തിയത്. മാത്രമല്ല, വയറിനുള്ളിലും സാമാന്യം വലിപ്പമുള്ള ഒരു മുഴ കൂടി കണ്ടെത്തി. വിശദമായ പരിശോധനയില്‍ അത് ഗര്‍ഭപാത്രത്തിനുള്ളിലാണെന്ന് മനസിലായി. 28 ആഴ്ച പൂര്‍ത്തിയായ ഒരു ഗര്‍ഭിണിയുടേതുപോലെ വയര്‍ വീര്‍ത്ത നിലയിലുമായിരുന്നു. ചുരുക്ക ത്തില്‍ ഹൃദയഅറയ്ക്കുള്ളിലെ മുഴയും തൈറോയ്ഡ് ഗ്രന്ഥിയും കഴുത്തിലെ കഴലകളും ഗര്‍ഭ പാത്രവും നീക്കം ചെയ്യുക എന്നതാണ് പോംവഴിയെന്ന് സ്ഥിരീകരിച്ചു. കാര്‍ഡിയോതൊറാസിക് വിഭാഗംകൂടാതെ സര്‍ജറി, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് മൂന്നു ശസ്ത്രക്രിയകളും ഒരേസമയം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 25ന് ഒരേ ടേബിളിൽ മൂന്നു ചികിത്സാ വിഭാഗങ്ങൾ കൈ കോർത്ത് ശസ്ത്രക്രിയ നടന്നു.

ജനറല്‍സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ വിനീതും സംഘവും കഴുത്തിലെ ശസ്ത്രക്രിയ തുടങ്ങിയ അതേസമയം തന്നെ ഗൈനക്കോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫ സര്‍ ഡോ.ജെ.സിമിയുടെ നേതൃത്വത്തിലുള്ള സംഘം ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്ര ക്രിയയും ആരംഭിച്ചു. കാലപ്പഴക്കമുള്ള മുഴകളായിരുന്നതിനാല്‍ സങ്കീര്‍ണതകളുമേറെയായി രുന്നു. എന്നാല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. ഈ ശസ്ത്രക്രിയകള്‍ക്കുശേഷമാണ് പ്രൊഫ വി.സുരേഷ്കുമാറും ഡോ.കൃഷ്ണയും സീനിയര്‍ റസിഡന്‍റുമാരായ ഡോ. വിപിന്‍,ഡോ. മഹേഷ് എന്നി വരടങ്ങുന്ന സംഘം ഹൃദയഅറയ്ക്കുള്ളിലെ മുഴ നീക്കം ചെയ്തത്. ഗര്‍ഭപാത്രത്തിലെ മുഴയ്ക്ക് 20 സെന്‍റീമീറ്ററും ഹൃദയഅറയിലെ മുഴയ്ക്ക് ഏഴുസെന്‍റീമീറ്ററും വലിപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയാസംഘത്തില അനസ്തേഷ്യ വിഭാഗത്തിലെ ഡോ തുഷാര, ഡോ ശീതള്‍, പെര്‍ഫ്യൂഷനിസ്റ്റ് രേവതി, തീയേറ്റര്‍ നേഴ്സുമാരായ ഷൈനി, സൂര്യ, രൂപ എന്നിവരുമു ണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വിദഗ്ധ പരിശീലനം ലഭിച്ച ഐസിയു നേഴ്സുമാരുടെ തീവ്ര പരിചരണം രോഗിയുടെ ആരോഗ്യനില വളരെ വേഗം മെച്ചപ്പെടുന്നതില്‍ സുപ്രധാന പങ്കുവഹി ച്ചു. ഒരാഴ്ചയ്ക്കുശേഷം രോഗി പൂര്‍ണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. ഇത്തരം ശസ്ത്ര ക്രിയകൾ വളരെ അപൂർവമായി മാത്രമേ നടത്താറുള്ളൂവെന്ന് കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുൾ റഷീദ് പറഞ്ഞു. പൂർണമായും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾ പ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംരാജക്കാട് ടൗണ്‍ അണു വിമുക്തമാക്കി

രാജക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകരുടെയും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ രാജക്കാട് ടൗണ്‍ അണു വിമുക്തമാക്കി. രാജക്കാട് ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ്,...തുട൪ന്ന് വായിക്കുക


ആദ്യഘട്ടത്തിൽ 7,000 ലധികം പേർക്ക് ഭക്ഷണമെത്തിച്ചതായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ജില്ലയിൽ 7000 ലധികം പേർക്ക് ഭക്ഷണമെത്തിക്കാനായെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ഇരട്ടി ആളുകൾക്ക് ഭക്ഷ ണമെത്തിക്കാനാകും. വിവിധ പഞ്ചായത്തുകളിലായി 86 കിച്ചനുകൾ ആരംഭിച്ചു. നഗരസഭയിൽ ആറെണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 മായി ബന്ധപ്പെട്ട രോഗികളെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേയ്ക്ക് മാറ്റി

തിരു: കോവിഡ് 19 മായി ബന്ധപ്പെട്ട രോഗികളെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേയ്ക്ക് മാറ്റി.കൂടു തൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രോഗികളെ മാറ്റിയത്. ഇനി വരുന്നവരെയും ഇവിടെയായിരിക്കും ചികിത്സിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകര...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസ സന്ദേശവുമായി മുഖ്യമന്ത്രി

തിരു: കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്ദേ ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസികമായ പിന്തുണ നൽകുന്നതിനും സർക്കാർ ഏല്ലാകാര്യത്തിനും ഒപ്പമു ണ്ടെന്ന് ഒന്നുക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്...തുട൪ന്ന് വായിക്കുക


മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധം: പാലിയേറ്റീവ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ യൂണിറ്റ് തുറന്നു

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം ഇടുക്കിയുടെ ജില്ലാ പാലിയേ റ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി ടെലി മെഡിസിന്‍ യൂണിറ്റ് ആരംഭിച്ചു. കോവി...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

തിരു: മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരുംഎസ്. എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 9...തുട൪ന്ന് വായിക്കുക


ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി.

വയനാട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി. സിവില്‍ സ്റ്റേഷ നിലും ഹോമിയോ വിഭാഗത്തിന്റെ കീഴിലെ ജില്ലയില്‍ 41ഹോമിയോ ഡിസ്പന്‍സറികളിലൂടെയുമാണ് പ്ര...തുട൪ന്ന് വായിക്കുക


കെയർ ഹോം സജ്ജീകരണങ്ങളൊരുക്കി പഞ്ചായത്തുകൾ

തിരു : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പി ക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പഞ്ചായത്തുകളിലായി ആശു പത്രികൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ മുതലായവ കെയർ ഹോമിന് ഉതകുന്നതാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

തിരു : കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗ മായി തിരു.ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്നു.തിരു. ജില്ലാ ഭരണകൂടത്തിന്റേയും ഐ. എം.എയുടേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രിക...തുട൪ന്ന് വായിക്കുക


കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍

തിരു: കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലുള്ള 15 ഐസിയു കിടക്ക കള്‍ക്കുപുറമേ ചൊവ്വാഴ്ച 10 കിടക്കകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഇതോടെ നിലവില്‍ 25തീവ്ര പരി...തുട൪ന്ന് വായിക്കുക


കൊറോണ പ്രതിരോധം: സ്ഥിതിവിവരം ഇന്ന്(24.03.2020)തിരു.ജില്ലയിൽ പുതുതായി 447 പേർ രോഗ നിരീക്ഷണത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർ ക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻ കര ജില്ലാ ആശുപത്രിയിൽ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 90 പേർ ജില്ലയിൽ ആശ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 72,460 പേര്‍ നിരീക്ഷണത്തില്‍ :മുഖ്യ മന്ത്രി

തിരു:സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ല യിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പു...തുട൪ന്ന് വായിക്കുക


കൊറോണ രോഗവ്യാപനം തടയാന്‍ വയനാട് ജനകീയ ജാഗ്രതാ സംവിധാനം

വയനാട് : കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.